- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യാ ഡേ ദിനാഘോഷം അഞ്ചിന്; പ്രദേശവാസികളേയും പങ്കെടുപ്പിക്കും
ഡബ്ലിൻ: അയർലണ്ടിലെ ഇന്ത്യക്കാരുടെ സംഗമമായ ഇന്ത്യ ഡേ ദിനാഘോഷം സെപ്റ്റംബർ 5 ശനിയാഴ്ച പീനിക്‌സ് പാർക്കിലെ ഫാംലെ ഹൗസിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു. ഇന്ത്യൻ എംബസി നേതൃത്വമെടുത്ത് സ്വാതന്ത്ര്യദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഇന്ത്യക്കാരുടെ ഒത്തുചേരലായ 'ഇന്ത്യാ ഡേ ആഘോഷം സാങ്കേതിക കാരണങ്ങളാൽ അന്ന് മാറ്റിവെയ്ക്കുകയായിരുന്നു. അയർല
ഡബ്ലിൻ: അയർലണ്ടിലെ ഇന്ത്യക്കാരുടെ സംഗമമായ ഇന്ത്യ ഡേ ദിനാഘോഷം സെപ്റ്റംബർ 5 ശനിയാഴ്ച പീനിക്‌സ് പാർക്കിലെ ഫാംലെ ഹൗസിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു. ഇന്ത്യൻ എംബസി നേതൃത്വമെടുത്ത് സ്വാതന്ത്ര്യദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഇന്ത്യക്കാരുടെ ഒത്തുചേരലായ 'ഇന്ത്യാ ഡേ ആഘോഷം സാങ്കേതിക കാരണങ്ങളാൽ അന്ന് മാറ്റിവെയ്ക്കുകയായിരുന്നു.
അയർലണ്ടിലെ എല്ലാ ഇന്ത്യക്കാരെയും ഒന്നിച്ചു കൂട്ടി പാരമ്പര്യ നൃത്തസംഗീതപരിപാടികളും ഭക്ഷ്യമേളയുമായി നടത്താൻ നിശ്ചയിച്ചിട്ടുള്ള പുതിയ പരിപാടിയിൽ ഇന്ത്യാ ഐറിഷ് സൗഹൃദത്തിന്റെ പ്രതീകമായി പ്രദേശവാസികളെയും ക്ഷണിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.
സെപ്റ്റംബർ 5ന് രാവിലെ 11.30 മണി മുതൽ 5 മണി വരെ ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികളാണ് ഫാംലെ ഹൗസിൽ ഒരുക്കിയിട്ടുള്ളത്. ഇന്ത്യയുടെ വിവധ ഭാഗങ്ങളിൽ നിന്നും അയർലണ്ടിലെത്തി താമസിക്കുന്ന വിവിധ സാംസ്‌കാരിക ധാരകളിൽ ഉള്ളവർ അവതരിപ്പിക്കുന്ന കലാ സാംസ്‌കാരിക പരിപാടികളും മുൻ നിശ്ചയപ്രകാരം നടത്തെപ്പെടും.
ചരിത്രത്തിൽ ആദ്യമായാണ് അയർലണ്ടിലെ എല്ലാ ഇന്ത്യക്കാരും ഒന്നിച്ചു ചേരാനുള്ള അവസരം എംബസി ഒരുക്കുന്നത് എന്നതിനാൽ ഇന്ത്യാ ഡേ ആഘോഷപരിപാടികളിൽ എല്ലാവരും സഹകരിക്കണമെന്ന് അമ്പാസിഡർ അഭ്യർത്ഥിച്ചു. പ്രവേശനം സൗജന്യമാണ്.
ഇന്ത്യാ ഡേ പരിപാടികളുടെ നടത്തിപ്പിനായി മുമ്പ് രൂപീകരിച്ച ഫിക്കി (ഫെഡറേഷൻ ഓഫ് ഇന്ത്യൻ കമ്യുണിറ്റീസ് ഇൻ അയർലണ്ട്) തന്നെയാണ് കൂടുതൽ ഇന്ത്യൻ കമ്മ്യുണിറ്റികളെ ഉൾപ്പെടുത്തി ഇന്ത്യാ ഡേ വിജയിപ്പിക്കാൻ ഒറ്റക്കെട്ടായി വീണ്ടും രംഗത്തിറിങ്ങിയിരിക്കുന്നത്. രാജസ്ഥാൻ കമ്യുണിറ്റിയിൽ നിന്നുള്ള ബാബുലാൽ യാദവ് കൺവീനറായി രൂപീകരിച്ച പുതിയ സമിതി ഇന്ത്യാ ഡേ വിജയിപ്പിക്കാൻ സജീവമായി രംഗത്തുണ്ട്.
ഡബ്ലിൻ സിറ്റി കൗൺസിൽ, ഗാർഡ, പബ്ലിക് വർക്‌സ് വകുപ്പ്, ഫീനിക്‌സ് പാർക്ക് അധികൃതർ തുടങ്ങയവരുടെയെല്ലാം പിന്തുണ നേടികഴിഞ്ഞുവെന്ന് ഫിക്കി ഭാരവാഹികൾ അറിയിച്ചു.