ന്യൂയോർക്ക്: ലോംഗ്ഐലൻഡിലെ ബെൽറോസിൽ ഓഗസ്റ്റ് 12 നു നടക്കുന്ന ഇന്ത്യഡേ പരിഡിന്റെ ഫ്ളെയർ പ്രകാശനം ചെയ്തു. മുന്മന്ത്രിയും സ്പീക്കറും കെപിസിസി പ്രസിഡന്റുമായ വി എം. സുധീരൻ സംഘാടക സമിതി കൺവീനറായ കോശി ഉമ്മനു നൽകിക്കൊണ്ടാണ് പ്രകാശനം ചെയ്തത്. ന്യൂയോർക്കിൽ സ്വകാര്യ സന്ദർശനത്തിനെത്തിയ വി എം.സുധീരൻ ഐഎൻഒസി ഭാരവാഹികളും മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ഫ്ളെയർ പ്രകാശനം ചെയ്തത്.

ഐഎൻഒസി നാഷ്ണൽ ചെയർമാൻ ജോർജ് എബ്രാഹം, പോളിറ്റിക്കൽ ഫോറം ചെയർമാൻ തോമസ് ടി. ഉമ്മൻ, ഐഎൻഒസി ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് ജയചന്ദ്രൻ രാമകൃഷ്ണൻ, ഐഎൻഒസി ഭാരവാഹികളായ ജോസ് ചാരുമൂട്, ജയചന്ദ്രപ്പണിക്കർ, ലീല മാരേട്ട്, ഡിൻസിൽ ജോർജ്, വി എം. ചാക്കോ, മാധ്യമപ്രവർത്തനും ഇ മലയാളി ചീഫ് എഡിറ്ററുമായ ജോർജ് ജോസഫ്, ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) ജനറൽ സെക്രട്ടറി ഈപ്പർ ജോർജ്, വൈസ് പ്രസിഡന്റ് തോമസ് മാത്യു, ജോയിന്റ് ട്രഷറർ സജി തോമസ്, ഡയറക്ടർ ബോർഡ് അംഗം ജോർജ് കൊട്ടാരത്തിൽ, കേരള ടൈംസ് ചീഫ് എഡിറ്റർ ബിജു ജോൺ, എസ്എൻഎ നേതാക്കളായ കെ.ജി. സഹൃദയൻ, സന്തോഷ് ചെമ്പൻ, ജനാർദനൻ കെ.ജി, സ്വർണകുമാർ മാധവൻ എന്നിവർ പങ്കെടുത്തു.

പരേഡിൽ വിശിഷ്ട അതിഥികൾ, വിവിധ ഇന്ത്യൻ സംസ്‌കാരങ്ങൾ വിളിച്ചോതുന്ന ഫ്ളോട്ടുകൾ, മാർച്ചിങ് ബാൻഡുകൾ എന്നിവ വിവിധസംഘടനകളുടെ നേതൃത്വത്തിൽ അണിനിരക്കും. വർണാഭമായ ഇന്ത്യൻ പൈതൃക കലാരൂപങ്ങൾ, ബൂത്തുകൾ, ഭക്ഷണശാലകൾ, ഡിജെ, കുട്ടികളുടെ റൈഡുകൾ, കൂടാതെ ധാരാളം വിനോദങ്ങളും ഉണ്ടായിരിക്കുന്നതാണ്.