- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിഫ റാങ്കിങ്ങിൽ ഇന്ത്യ വീണ്ടും ആദ്യ നൂറിൽ; ആറു സ്ഥാനം മെച്ചപ്പെടുത്തി 99 ലേക്ക് എത്തി; ഒന്നാം സ്ഥാനത്ത് ജർമ്മനി തന്നെ; ഏഷ്യക്കാരിൽ ഇറാൻ മുന്നിൽ
മുംബൈ: ഫിഫ ലോക റാങ്കിംഗിൽ ഇന്ത്യ വീണ്ടും നൂറിനുള്ളിൽ ഇടം പിടിച്ചു. ഇന്ത്യ 105ൽ നിന്ന് ആറു സ്ഥാനം മെച്ചപ്പെടുത്തി 99 ലേക്കാണ് എത്തിയത്.റാങ്കിങ് കാലഘട്ടത്തിൽ ഒരു അന്താരാഷ്ട്ര മത്സരം പോലും കളിക്കാതെയാണ് ഇന്ത്യ നേട്ടമുണ്ടാക്കിയത്. 339 പോയന്റാണ് ഇന്ത്യയുടെ സമ്ബാദ്യം.നിലവിൽ ലിബിയയും ഇന്ത്യക്കൊപ്പം 99താംസ്ഥാനത്തുണ്ട്. ജൂലൈയിൽ 96 ൽ എത്തിയത് സമീപകാലത്തെ മികച്ച റാങ്കിംഗാണ്. 1996 ഫെബ്രുവരിയിൽ 94താം സ്ഥാനം നേടിയതാണ് ഇന്ത്യയുടെ എക്കാലത്തേയും മികച്ചത്. ഏഷ്യൻ രാജ്യങ്ങളിൽ 13ാം സ്ഥാനത്താണ് ഇന്ത്യ. ലോക റാങ്കിൽ 33ാമതുള്ള ഇറാനാണ് ഏഷ്യൻ രാജ്യങ്ങളിൽ ഒന്നാമൻ.ആസ്‌ത്രേലിയ (37), ജപ്പാൻ (55) രണ്ടും മൂന്നും സ്ഥാനത്ത്. ലോകചാമ്ബ്യന്മാരായ ജർമനിയാണ് ഒന്നാം സ്ഥാനത്ത്. ബ്രസീൽ, പോർച്ചുഗൽ, അർജന്റീന, ബെൽജിയം, പോളണ്ട്, സ്‌പെയിൻ,സ്വിറ്റ്‌സർലൻഡ്, ഫ്രാൻസ്, ചിലി ആദ്യ പത്തിൽ.
മുംബൈ: ഫിഫ ലോക റാങ്കിംഗിൽ ഇന്ത്യ വീണ്ടും നൂറിനുള്ളിൽ ഇടം പിടിച്ചു. ഇന്ത്യ 105ൽ നിന്ന് ആറു സ്ഥാനം മെച്ചപ്പെടുത്തി 99 ലേക്കാണ് എത്തിയത്.റാങ്കിങ് കാലഘട്ടത്തിൽ ഒരു അന്താരാഷ്ട്ര മത്സരം പോലും കളിക്കാതെയാണ് ഇന്ത്യ നേട്ടമുണ്ടാക്കിയത്.
339 പോയന്റാണ് ഇന്ത്യയുടെ സമ്ബാദ്യം.നിലവിൽ ലിബിയയും ഇന്ത്യക്കൊപ്പം 99താംസ്ഥാനത്തുണ്ട്. ജൂലൈയിൽ 96 ൽ എത്തിയത് സമീപകാലത്തെ മികച്ച റാങ്കിംഗാണ്. 1996 ഫെബ്രുവരിയിൽ 94താം സ്ഥാനം നേടിയതാണ് ഇന്ത്യയുടെ എക്കാലത്തേയും മികച്ചത്.
ഏഷ്യൻ രാജ്യങ്ങളിൽ 13ാം സ്ഥാനത്താണ് ഇന്ത്യ. ലോക റാങ്കിൽ 33ാമതുള്ള ഇറാനാണ് ഏഷ്യൻ രാജ്യങ്ങളിൽ ഒന്നാമൻ.ആസ്‌ത്രേലിയ (37), ജപ്പാൻ (55) രണ്ടും മൂന്നും സ്ഥാനത്ത്.
ലോകചാമ്ബ്യന്മാരായ ജർമനിയാണ് ഒന്നാം സ്ഥാനത്ത്. ബ്രസീൽ, പോർച്ചുഗൽ, അർജന്റീന, ബെൽജിയം, പോളണ്ട്, സ്‌പെയിൻ,സ്വിറ്റ്‌സർലൻഡ്, ഫ്രാൻസ്, ചിലി ആദ്യ പത്തിൽ.
Next Story