- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
120 കോടി ജനങ്ങളുടെ പ്രതീക്ഷ കാക്കാൻ പോകുന്നത് 124 അത്ലറ്റുകൾ; മനുഷ്യവിഭശേഷിയിൽ രണ്ടാമതായിട്ടും എന്നും ഇന്ത്യക്ക് നാണക്കേട് മാത്രം; ഒരു സ്വർണം എങ്കിലും കിട്ടിയാൽ ഇന്ത്യ ഹാപ്പി; എന്താണ് ശരിക്കും നമുക്ക് സംഭവിക്കുന്നത്
റിയോ ഡിജനൈറോ : ബ്രസീലിലെ റിയോ ഡിജനൈറോ ഒരുങ്ങിക്കഴിഞ്ഞു. 31-മത് ഒളിമ്പിക്‌സിന് ഇനി ദിവസങ്ങൾ മാത്രം. പ്രതീക്ഷകളുടെ വലിയ ഭാരവും പേറി ഇന്ത്യയും ഒളിമ്പിക്‌സിന് തയ്യാറെടുക്കുകയാണ്. 120 കോടി ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റാൻ റിയോയിലേക്ക് പറക്കുന്നത് 124 താരങ്ങൾ. 87 ഒഫീഷ്യലുകളെക്കൂടി കണക്കിലെടുത്താൽ 211 പേരുടെ വലിയ സംഘത്തെത്തന്നെയാണ് ഇന്ത്യ ഇക്കുറി അയക്കുന്നത്. എന്നാൽ, ഒളിമ്പിക് ചരിത്രത്തിൽ ഇന്ത്യയ്ക്ക് വലിയ നേട്ടങ്ങളൊന്നുമില്ല. ഹോക്കിയിൽ നേടിയ എട്ടുസ്വർണവും 2008-ൽ അഭിനവ് ബിന്ദ്ര ഷൂട്ടിങ്ങിൽ നേടിയ സ്വർണവുമാണ് വലിയ നേട്ടങ്ങൾ. ഇക്കുറിയും ഷൂട്ടിങ്ങിൽനിന്നുമാത്രമാണ് ഇന്ത്യ സ്വർണം പ്രതീക്ഷിക്കുന്നത്. ബിന്ദ്രയുടെ അവസാന ഒളിമ്പിക്‌സ് കൂടിയാണിത്. എന്നാൽ, ഇത്തവണ പ്രതീക്ഷയോടെ ഇന്ത്യ കാണുന്ന ഒട്ടേറെ ഇനങ്ങളുണ്ട്. ഷൂട്ടിങ്ങിൽ ബിന്ദ്രയ്ക്ക് പുറമെ, ഗഗൻ നാരംഗ്, ജീത്തു റായി, ചെയിൻ സിങ്, ഹീന സിദ്ധു എന്നിവർ മെഡൽ സാധ്യതയുള്ളവരാണ്. വ്യക്തിഗത ഇനങ്ങളിൽ ബാ്ഡ്മിന്റണിൽ സൈന നേവാളും പി.വി. സിന്ധുവുമുണ്ട്. സൈന ലണ്ടനിൽ വെങ്കല മെഡ
റിയോ ഡിജനൈറോ : ബ്രസീലിലെ റിയോ ഡിജനൈറോ ഒരുങ്ങിക്കഴിഞ്ഞു. 31-മത് ഒളിമ്പിക്‌സിന് ഇനി ദിവസങ്ങൾ മാത്രം. പ്രതീക്ഷകളുടെ വലിയ ഭാരവും പേറി ഇന്ത്യയും ഒളിമ്പിക്‌സിന് തയ്യാറെടുക്കുകയാണ്. 120 കോടി ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റാൻ റിയോയിലേക്ക് പറക്കുന്നത് 124 താരങ്ങൾ. 87 ഒഫീഷ്യലുകളെക്കൂടി കണക്കിലെടുത്താൽ 211 പേരുടെ വലിയ സംഘത്തെത്തന്നെയാണ് ഇന്ത്യ ഇക്കുറി അയക്കുന്നത്.
എന്നാൽ, ഒളിമ്പിക് ചരിത്രത്തിൽ ഇന്ത്യയ്ക്ക് വലിയ നേട്ടങ്ങളൊന്നുമില്ല. ഹോക്കിയിൽ നേടിയ എട്ടുസ്വർണവും 2008-ൽ അഭിനവ് ബിന്ദ്ര ഷൂട്ടിങ്ങിൽ നേടിയ സ്വർണവുമാണ് വലിയ നേട്ടങ്ങൾ. ഇക്കുറിയും ഷൂട്ടിങ്ങിൽനിന്നുമാത്രമാണ് ഇന്ത്യ സ്വർണം പ്രതീക്ഷിക്കുന്നത്. ബിന്ദ്രയുടെ അവസാന ഒളിമ്പിക്‌സ് കൂടിയാണിത്.
എന്നാൽ, ഇത്തവണ പ്രതീക്ഷയോടെ ഇന്ത്യ കാണുന്ന ഒട്ടേറെ ഇനങ്ങളുണ്ട്. ഷൂട്ടിങ്ങിൽ ബിന്ദ്രയ്ക്ക് പുറമെ, ഗഗൻ നാരംഗ്, ജീത്തു റായി, ചെയിൻ സിങ്, ഹീന സിദ്ധു എന്നിവർ മെഡൽ സാധ്യതയുള്ളവരാണ്. വ്യക്തിഗത ഇനങ്ങളിൽ ബാ്ഡ്മിന്റണിൽ സൈന നേവാളും പി.വി. സിന്ധുവുമുണ്ട്. സൈന ലണ്ടനിൽ വെങ്കല മെഡൽ നേടിയിരുന്നു.
ടെന്നീസാണ് മറ്റൊരു ഇനം. ഏറെ വിവാഗങ്ങൾക്കുശേഷം രോഹൻ ബൊപ്പണ്ണയും ലിയാൻഡർ പേസും പുരുഷ ഡബിൾസിൽ മത്സരിക്കാൻ സമ്മതിക്കുകയായിരുന്നു. സ്വന്തം പ്രതിഭയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കുകയാണെങ്കിൽ ഇവർക്ക് മെഡൽ പ്രതീക്ഷിക്കാം. മിക്‌സഡ് ഡബിൾസിൽ സാനിയ മിർസയും രോഹൻ ബൊപ്പണ്ണയും മറ്റൊരു മെഡൽ പ്രതീക്ഷയാണ്.
ഹോക്കിയിലും അത്ഭുതങ്ങൾ സംഭവിച്ചേക്കാം. മലയാളി താരം പി.ആർ.ശ്രീജേഷ് നയിക്കുന്ന ഹോക്കി ടീം ലോകറാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തുണ്ട്. ലണ്ടനിൽ അടുത്തിടെ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ നേടിയ വെള്ളിമെഡൽ ഇന്ത്യയെ സാധ്യതകളുടെ പട്ടികയിൽ മുന്നിലേക്് കയറ്റിനിർത്തുന്നു. ഓസ്‌ട്രേലിയ, ജർമനി, ഹോളണ്ട് തുടങ്ങിയ പരമ്പരാഗത ശക്തികൾ തന്നെയാകും ഇന്ത്യയ്ക്ക് വെല്ലുവിളി.
ഗുസ്തിയിൽ സുശീൽ കുമാറുമായി നിയമയുദ്ധത്തിലൂടെ യോഗ്യത ഉറപ്പിച്ച നർസിങ് യാദവ് മികച്ച മെഡൽ പ്രതീക്ഷയായിരുന്നു. എന്നാൽ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട നർസിങ് രാജ്യത്തെയാകെ നാണക്കേടിലാഴ്‌ത്തി. റിയോ ടീമിൽനിന്ന് പുറന്തള്ളപ്പെടുകയും ചെയ്തു. ഷോട്ട്പുട്ട്താരം ഇന്ദർജീത് സിങ്ങും സമാനമായ രീതിയിൽ നാണം കെട്ടു.
അത്‌ലറ്റിക്‌സിൽ അത്ഭുതങ്ങളൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. 800 മീറ്ററിൽ ടിന്റു ലൂക്കയും സ്റ്റീപ്പിൾചേസിൽ സുധ സിങ്ങും ലളിത ബാബറും ഫൈനൽ പ്രവേശനം പ്രതീക്ഷിക്കുന്നു. വനിതാ റിലേ ടീമും ഫൈനലിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതൊഴിച്ചാൽ മറ്റുള്ളവരുടേത് പതിവ് സന്ദർശനമാകാനേ തരമുള്ളൂ.
ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ലണ്ടൻ ഒളിമ്പിക്‌സിൽ ഇന്ത്യയുടേത്. സുശീൽ കുമാറിന്റെയും വിജയകുമാറിന്റെയും വെള്ളിമെഡലുകളും മറ്റു നാലു വെങ്കലമെഡലുകളുമാണ് ഇന്ത്യ നേടിയത്. ഇതിനെക്കാൾ വലിയ നേട്ടം ഇക്കുറി റിയോയിൽ ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. ഇനിയുള്ള ദിവസങ്ങൾ ഈ പ്രതീക്ഷയ്ക്ക് ഉത്തരം നൽകും.