- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാഫ് കപ്പിൽ തുടർച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ സെമിയിൽ; മാലദ്വീപിനെ തകർത്തത് എതിരില്ലാത്ത രണ്ട് ഗോളിന്; സ്കോർ ചെയ്തത് മൻവീർ സിങും നിഖിൽ പൂജാരിയും; സെമിയിൽ ഇന്ത്യയുടെ എതിരാളികൾ പാക്കിസ്ഥാൻ
ധാക്ക: സാഫ് കപ്പ് ഫുട്ബോളിൽ തുടർച്ചയായ രണ്ടാം ജയത്തോടെ നിലവിലെ ജോതാക്കളായ ഇന്ത്യ സെമിയിൽ കടന്നു. ധാക്കയിലെ ബംഗബന്ധു നാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ മാലദ്വീപിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇന്ത്യ അണ്ടർ 23 ടീം തോൽപ്പിച്ചത്. 36-ാം മിനിറ്റിൽ നിഖിൽ പൂജാരിയും 44-ാം മിനിറ്റിൽ മൻവീർ സിങ്ങുമാണ് ഇന്ത്യയുടെ ഗോളുകൾ നേടിയത്. ഗ്രൂപ്പ് ബിയിലെ രണ്ട് മത്സരങ്ങളും ജയിച്ച് ആറ് പോയിന്റുകളുമായി ആധികാരികമായാണ് ഇന്ത്യയുടെ സെമി പ്രവേശനം. ആദ്യ മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയേയും എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ലങ്കയ്ക്കെതിരായ മത്സരത്തിൽ മലയാളി താരം ആഷിഖ് കുരുണിയൻ ഇന്ത്യൻ ജഴ്‌സിയിൽ തന്റെ കന്നി ഗോൾ നേടിയിരുന്നു. ബുധനാഴ്ച നടക്കുന്ന സെമിയിൽ പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ.
ധാക്ക: സാഫ് കപ്പ് ഫുട്ബോളിൽ തുടർച്ചയായ രണ്ടാം ജയത്തോടെ നിലവിലെ ജോതാക്കളായ ഇന്ത്യ സെമിയിൽ കടന്നു. ധാക്കയിലെ ബംഗബന്ധു നാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ മാലദ്വീപിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇന്ത്യ അണ്ടർ 23 ടീം തോൽപ്പിച്ചത്.
36-ാം മിനിറ്റിൽ നിഖിൽ പൂജാരിയും 44-ാം മിനിറ്റിൽ മൻവീർ സിങ്ങുമാണ് ഇന്ത്യയുടെ ഗോളുകൾ നേടിയത്. ഗ്രൂപ്പ് ബിയിലെ രണ്ട് മത്സരങ്ങളും ജയിച്ച് ആറ് പോയിന്റുകളുമായി ആധികാരികമായാണ് ഇന്ത്യയുടെ സെമി പ്രവേശനം.
ആദ്യ മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയേയും എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ലങ്കയ്ക്കെതിരായ മത്സരത്തിൽ മലയാളി താരം ആഷിഖ് കുരുണിയൻ ഇന്ത്യൻ ജഴ്‌സിയിൽ തന്റെ കന്നി ഗോൾ നേടിയിരുന്നു. ബുധനാഴ്ച നടക്കുന്ന സെമിയിൽ പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ.
Next Story