- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ എന്റെ രാജ്യം, എല്ലാ ഇന്ത്യക്കാരും എന്റെ ജനങ്ങൾ; ജാതിയോ മതമോ ഭാഷയോ സംസ്ഥാനമോ എന്ന വ്യത്യാസം എനിക്കില്ല; ഹിന്ദുക്കളെയല്ല മുസ്ലിങ്ങളെയാണ് മന്ത്രി സഹായിക്കുന്നതെന്ന് ആക്ഷേപിച്ച ഹിന്ദു ജാഗരൺ സംഘത്തിന് മുഖത്തടിച്ച മറുപടിയുമായി സുഷമാ സ്വരാജ്; രോഗം വന്നപ്പോഴും പ്രവാസികൾക്കായി പ്രവർത്തിച്ച മന്ത്രിയെ അധിക്ഷേപിച്ചതിനെതിരെ പ്രതിഷേധം ശക്തം
ന്യുഡൽഹി: തനിക്കെതിരെ ആരോപണവുമായി വന്ന ഹിന്ദു സംഘടനയുടെ കുറ്റപ്പെടുത്തലുകൾക്കെതിരെ ശക്തമായ മറുപടിയുമായി കേന്ദ്രമന്ത്രി സുഷമാ സ്വരാജ്. മുസ്ലിങ്ങളുടെ വിസ അഭ്യർത്ഥനകളിൽ മാത്രമേ വിദേശകാര്യമന്ത്രി ഇടപെടുന്നുള്ളൂ എന്നാണ് കഴിഞ്ഞ ദിവസം ഹിന്ദു ജാഗരൺ സംഘ് കുറ്റപ്പെടുത്തിയത്. മോദിജീ, നിങ്ങളുടെ സുഷമ സ്വരാജ് മുസ്‌ലിം വിസ മാത്രമാണ് പരിഗണിക്കുന്നത്. ഹിന്ദുക്കൾ വിസ ലഭിക്കുന്നതിന് ഏറെ കഷ്ടപ്പെടേണ്ടിവരുന്നുണ്ട്. . ഇത് നിരാശപ്പെടുത്തുന്നതാണെന്നും വലിയ പ്രശ്‌നമാണെന്നും പറഞ്ഞായിരുന്നു ഹിന്ദു ജാഗരൺ സംഘത്തിന്റെ ട്വീറ്റ്. ഇതോടെ വിഷയം വലിയ ചർച്ചയായി മാറി. ഇതിന് ഉരുളയ്ക്കുപ്പേരിയെന്ന മട്ടിൽ മറുപടി പറഞ്ഞാണ് സുഷമ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ ജനങ്ങൾക്കൂടിയാണ്. എന്നെ സംബന്ധിച്ച് അവരുടെ ജാതിയോ മതമോ ഭാഷയോ സംസ്ഥാനമോ ഒരു വിഷയമേയല്ല എന്നാണ് സുഷമാ സ്വരാജ് ഇതിന്റെ മറുപടിയായി ട്വീറ്റ് നൽകിയത്. സുഷമയ്‌ക്കെതിരെ ഹിന്ദു സംഘടന പരാതി നൽകിയത് വലിയ ചർച്ചയായെങ്കിലും ആരോഗ്യസ്ഥിതി മോശമായി
ന്യുഡൽഹി: തനിക്കെതിരെ ആരോപണവുമായി വന്ന ഹിന്ദു സംഘടനയുടെ കുറ്റപ്പെടുത്തലുകൾക്കെതിരെ ശക്തമായ മറുപടിയുമായി കേന്ദ്രമന്ത്രി സുഷമാ സ്വരാജ്. മുസ്ലിങ്ങളുടെ വിസ അഭ്യർത്ഥനകളിൽ മാത്രമേ വിദേശകാര്യമന്ത്രി ഇടപെടുന്നുള്ളൂ എന്നാണ് കഴിഞ്ഞ ദിവസം ഹിന്ദു ജാഗരൺ സംഘ് കുറ്റപ്പെടുത്തിയത്.
മോദിജീ, നിങ്ങളുടെ സുഷമ സ്വരാജ് മുസ്‌ലിം വിസ മാത്രമാണ് പരിഗണിക്കുന്നത്. ഹിന്ദുക്കൾ വിസ ലഭിക്കുന്നതിന് ഏറെ കഷ്ടപ്പെടേണ്ടിവരുന്നുണ്ട്. . ഇത് നിരാശപ്പെടുത്തുന്നതാണെന്നും വലിയ പ്രശ്‌നമാണെന്നും പറഞ്ഞായിരുന്നു ഹിന്ദു ജാഗരൺ സംഘത്തിന്റെ ട്വീറ്റ്. ഇതോടെ വിഷയം വലിയ ചർച്ചയായി മാറി.
ഇതിന് ഉരുളയ്ക്കുപ്പേരിയെന്ന മട്ടിൽ മറുപടി പറഞ്ഞാണ് സുഷമ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ ജനങ്ങൾക്കൂടിയാണ്. എന്നെ സംബന്ധിച്ച് അവരുടെ ജാതിയോ മതമോ ഭാഷയോ സംസ്ഥാനമോ ഒരു വിഷയമേയല്ല എന്നാണ് സുഷമാ സ്വരാജ് ഇതിന്റെ മറുപടിയായി ട്വീറ്റ് നൽകിയത്.
സുഷമയ്‌ക്കെതിരെ ഹിന്ദു സംഘടന പരാതി നൽകിയത് വലിയ ചർച്ചയായെങ്കിലും ആരോഗ്യസ്ഥിതി മോശമായിട്ടുകൂടി അവർ നല്ലരീതിയിൽ പ്രവർത്തിക്കുന്നത് പരിഗണിച്ച് ഇത്തരത്തിൽ ജാതിയും മതവും പറഞ്ഞ് സ്പർദ്ധയുണ്ടാക്കാൻ നോക്കുന്നതിന് ഹിന്ദു ജാഗരണിനെതിരെ വലിയ പ്രതിഷേധവും സോഷ്യൽ മീഡിയയിൽ ഉയർന്നിട്ടുണ്ട്.
നിങ്ങൾക്കെന്തെങ്കിലും വിസാ പ്രശ്‌നമുണ്ടെങ്കിൽ അത് പരിഹരിക്കപ്പെടാൻ ഇക്കാര്യം ബന്ധപ്പെട്ട വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാനും തുടർന്ന് ആ ഐഡി നമ്പർ സഹിതം എംബസിക്ക് ട്വീറ്റ് ചെയ്യുകയുമാണ് വേണ്ടതെന്നും അല്ലാതെ മന്ത്രിക്കെതിരെ കുറ്റങ്ങൾ നിരത്തുകയല്ല വേണ്ടതെന്നും പറഞ്ഞ് നിരവധി പേരാണ് ഹിന്ദു ജാഗരണിനെതിരെ പ്രതികരണവുമായി എത്തുന്നത്. സുഷമ സ്വരാജ് നല്ലൊരു മന്ത്രിയാണെന്നും ജാതിയോ മതമോ പരിഗണിച്ചല്ല ഓരോരുത്തരേയും സഹായിക്കേണ്ടതെന്നാണ് ഹിന്ദുത്വം പഠിപ്പിക്കുന്നതും ഇത് ഹിന്ദു ജാഗരൺകാർ ഓർക്കണമെന്നും പറഞ്ഞാണ് പലരും അവർക്കെതിരെ പ്രതിഷേധമുയർത്തിയത്.
പക്ഷേ, സുഷമ മോശം കാര്യങ്ങളാണ് ചെയ്യുന്നതെന്നും വളരെ വൃത്തികെട്ട രീതിയിൽ വോട്ടുബാങ്ക് മാത്രം നോക്കിയാണ് അവർ പ്രവർത്തിക്കുന്നതെന്നും ആവർത്തിക്കുകയും അവർ ഹിന്ദു വിരുദ്ധയാണെന്ന് വീണ്ടും പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ് ഹിന്ദു ജാഗരൺ സംഘ്. സുഷമ ക്രിസ്ത്യാനികൾക്കും മുസ്‌ളീങ്ങൾക്കും വേണ്ടി മാത്രം സോഷ്യൽ വർക്ക് ചെയ്യുകയാണെന്നും വിസ കിട്ടാൻ ഹിന്ദുക്കൾ വിഷമിക്കുകാണെന്നും അവർ ആവർത്തിച്ച് ആക്ഷേപിക്കുകയാണ് ട്വിറ്ററിൽ. ബംഗ്‌ളാദേശിൽ ജനിച്ച ഹിന്ദുക്കൾക്ക് രാജ്യത്തേക്ക് വിസ ലഭിക്കുന്നില്ലെന്ന ആക്ഷേപമാണ് അവർ ഉയർത്തിയത്.
പക്ഷേ, പ്രശ്‌നം തൽക്കാലം പരിഹരിക്കപ്പെട്ടതായി അവർ പിന്നീട് തിരുത്തുകയും ചെയ്തു. ജാഗരൺ സംഘ് അനുഭാവികൾ മറ്റു ചില ചോദ്യങ്ങളും ഉയർത്തിയിരുന്നു. ബിജെപിയെ സംബന്ധിച്ച് ഹിന്ദു എന്ന വാക്ക് വോട്ടിന് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നതെന്നും പാവപ്പെട്ട ഹിന്ദുക്കളെ സഹായിക്കാൻ അവർ ഒന്നും ചെയ്യുന്നില്ലെന്നും ചിലർ വിമർശിച്ചു. എന്തുകൊണ്ടാണ് രാജ്യത്തെ ഭൂരിപക്ഷ സമൂഹമായ ഹിന്ദുക്കൾക്ക് വേണ്ടി മന്ത്രി ഇറങ്ങാത്തതെന്നായി ചിലർ. പക്ഷേ, ഇത്തരം ആക്ഷേപങ്ങളെല്ലാം പൂർണമായും തള്ളിക്കളഞ്ഞ് സുഷമ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയതോടെ എതിരാളികളുടെ വായടഞ്ഞു.
രാജ്യംകണ്ട ഏറ്റവും നല്ല വിദേശകാല്യ മന്ത്രിയാണ് സുഷമ സ്വരാജെന്നും പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനായി അവർ ഇടപെടുന്നതുപോലെ വേറെയൊരു മന്ത്രിയും ഇത്രയും കാലം ഇടപെട്ടിട്ടില്ലെന്ന് ഓർക്കണമെന്നും വ്യക്തമാക്കി ആയിരങ്ങളാണ് സുഷമയ്ക്ക് പിന്തുണയുമായി എത്തുന്നത്. ബിജെപിയിലെ ഏറ്റവും ജനപ്രീതിയുള്ള വനിതാ നേതാവാണ് സുഷമ. കേന്ദ്രമന്ത്രിയെന്ന അകൽച്ചയില്ലാതെ നേരിട്ട് സാധാരണക്കാർക്ക് അവരോട് പരാതി പറയാൻ അവസരങ്ങൾ ലഭിച്ചിരുന്നു. ഈ ശൈലി തന്നെയാണ് അവരുടെ ജനപ്രീതി വാനോളം ഉയർത്തിയതും.
സോഷ്യൽ മീഡിയയിലൂടെ ജനങ്ങളോട് സംവദിക്കുകയും പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യുന്ന സുഷമ ശൈലിയിൽ ഗുണം ലഭിച്ചവർ നിരവധിയാണ്. അവർക്ക് വൃക്കരോഗമാണെന്ന് അറിഞ്ഞപ്പോൾ ഏറ്റവും അധികം വിഷമിച്ചതും പ്രവാസികളായിരുന്നു. എന്നാൽ, ആശുപത്രി കിടക്കയിൽ കഴിയുന്ന വേളയിലും വകുപ്പിലെ കാര്യങ്ങൾ നേരാംവണ്ണം പോകുന്നതിന് വേണ്ടി അവർ മുൻകൈയെടുത്തു. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയ ആകുന്നതിന് തൊട്ട് മുമ്പ് വരെ പലരുടെയും പ്രശ്‌നങ്ങൾ കേട്ട് തീർപ്പു കൽപ്പിക്കാൻ അവർക്ക് സാധിച്ചു. എന്തായാലും വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷം സുഷമ സ്വരാജ് കൂടുതൽ കാലം വിശ്രമത്തിലേക്ക് പോകാതെ വീണ്ടും ജോലി തുടങ്ങുകയും ചെയ്തു.
വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന വേളയിൽ തന്നയാണ് സുഷമ തന്റെ ജോലികൾ തുടങ്ങിയത്. ആശുപത്രി വിട്ട് ദിവസങ്ങൾക്കകം തന്നെ ഡൽഹിയിലെ ഭവനത്തിലിരുന്നാണു സുഷമ ഫയലുകൾ പരിശോധിച്ചു തുടങ്ങിയത്. വർഷങ്ങളായി തുടരുന്ന കടുത്ത പ്രമേഹ രോഹത്തെ തുടർന്നാണ് സുഷമയുടെ വൃക്കകൾപ്രവർത്തന രഹിതമായത്. കഴിഞ്ഞ ഒക്ടോബറിൽ രോഗം ഗുരുതരമായി എയിംസിൽ പ്രവേശിക്കപ്പെട്ടപ്പോഴാണ് തന്റെ വൃക്കകൾ പ്രവർത്തനരഹിതമായിട്ടുണ്ടെന്നും വൃക്ക മാറ്റിവയ്ക്കുന്നതിന്റെ സാധ്യതകൾ പരിശോധിച്ചു വരികയാണെന്നും സുഷമ സ്വരാജ് ട്വിറ്റിലൂടെ വെളിപ്പെടുത്തിയത്.
തുടർന്ന് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേരാണ് സുഷമയ്ക്ക് വൃക്ക ദാനം ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്തെത്തിയത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടയിലും ഔദ്യോഗിക തിരക്കുകളിൽ മുഴുകിയ അവർ ട്വിറ്ററിലൂടെ പ്രവാസി ഭാരതീയർക്ക് സഹായഹസ്തവുമായി രംഗത്തെത്തി. ഓസ്‌ട്രേലിയൻ വിസ കിട്ടാതെ വലഞ്ഞ എയിംസിലെ ഒരു മെഡിക്കൽ വിദ്യാർത്ഥിക്കും സുഷമ തുണയായി. ഇത്തരത്തിൽ ഊണിലും ഉറക്കത്തിലും പ്രവാസികൾക്കുവേണ്ടി ഇടപെടൽ നടത്തുന്ന മന്ത്രിക്കെതിരെ ഹിന്ദു സംഘടന ആക്ഷേപവുമായി വന്നപ്പോൾ അതിനെതിരെ ശക്തമായ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.