- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്കാരങ്ങളുടെ തറവാടാണ് ഭാരതം: വി ഡി സതീശൻ എം എൽ എ
ജിദ്ദ: അയ്യായിരം വര്ഷം പഴക്കമുള്ള ഭാരത സംസ്‌കാരത്തെ സ്ഥാപിത താല്പര്യത്തിനായി ഉപയോഗിക്കുന്നവരെ തിരിച്ചറിഞ്ഞു പ്രതിരോധിക്കണമെന്നും, നമ്മുടേത് ലോക സംസകാരത്തിന്റെ തറവാടാണെന്നും കെ പി സി സി രാഷ്ട്രീയ കാര്യാ സമിതി അംഗം അഡ്വ. വി ഡി സതീശൻ അഭിപ്രായപ്പെട്ടു. ജിദ്ദ ഒ ഐ സി സി - ജവാഹർ ബാലജനവേദി സംഘടിപ്പിച്ച ഭാരതത്തിന്റെ 74 മാത് സ്വതതന്ത്ര ദിനാഘോഷ പരിപാടി ഉത്ഘാടനം ചെയ്യുകയായിരിക്കുന്നു അദ്ദേഹം.
അബിസീനയിൽ (ഇന്നത്തെ എത്യോപ്യയിൽ) നിന്നും വന്ന ഒരു അടിമയായ വ്യക്തിയെ നാട്ടു രാജാവായി വാഴിച്ച സംസ്‌കരമാണ് നമ്മുടേത്. ഈ കാലയളവിൽ ഒന്നും തന്നെ ആരോടും രാജ്യം വിടണമെന്നു, ഒരു ഭരണാധികാരിയും പറഞ്ഞതായി അറിയില്ല, എന്നാൽ ഇന്ന് ചിലർ തങ്ങൾക്കു അനിഷ്ടമായവരെ പൗരത്ത്വത്തിന്റെ നൂലാമാലകളിൽ കുടുക്കി പുറത്താകുവാൻ ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പൗരന്മാർക്ക് തുല്യഅവകാശം ഉറപ്പു നൽകുന്ന നിയമത്തിനു കിഴിൽ എന്തിനു ന്യൂന പക്ഷങ്ങൾക്കു പ്രത്യേകാവശ്യമെന്നു ജവഹർലാൽ നെഹ്രുവിനോട് ചോദിച്ചവരോട് പതിറ്റാണ്ടുകൾക്ക് മുൻപ് അദ്ദേഹം നൽകിയ ഉത്തരം ഇന്ന് കൂടുതൽ പ്രസകതമാകുകയാണ്, ഭൂരിപക്ഷത്തിന്റെ അധികാരത്തിൽ ന്യൂനപക്ഷങ്ങൾ ഒരുകാലത്തും ബുദ്ധിമുട്ടുവാൻ പാടില്ലെന്നായിരുന്നു അദ്ദേഹം ഇതിനു കാരണമായി പറഞ്ഞതു. ലോകത്തതു ആദ്യമായി ഖിലാഫത്ത് പ്രസ്ഥാനത്തെ അംഗീകരിച്ചതു ഇന്ത്യൻ നാഷണൽ കൊണ്‌ഗ്രെസ്സ് ആയിരുന്നുവെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. ജവഹർ ബാലജന വേദിയുടെ കുട്ടികൾ ചോദിച്ചങ്ങൾക്കു അദ്ദേഹം മറുപടി നൽകി.
റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ ആദ്യക്ഷം വഹിച്ചു. ജവാഹർ ബാലജന വേദി പ്രസിഡണ്ട് നബീൽ നൗഷാദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്ലോബൽ സെക്രട്ടറി റഷീദ് കൊളത്തറ, ചെമ്പൻ അബ്ബാസ്, റീജണൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ സാകീർ ഹുസൈൻ എടവണ്ണ, മാമ്മദ് പൊന്നാനി, നൗഷാദ് അടൂർ, കെ പി സി സി ഡിജിറ്റൽ സെൽ കൺവീനർ ഇഖ്ബാൽ പൊക്കുന്നു,സഹീർ മാഞ്ഞാലി, ലൈല സാക്കിർ, മൗഷ്മി ശരീഫ്, അലി തേക്കുതോട്, സകീർ ചെമ്മണൂർ, തോമസ് വൈദ്യൻ, സമീർ നദവി കുറ്റിച്ചൽ, അനിൽ ബാബു അബലപള്ളി, രാധാകൃഷ്ണൻ കാവുമ്പായി, അബ്ദുൽ ഹമീദ് പെരുമ്പറമ്പിൽ(മദീന) ഷാജി ചുനക്കര (മക്ക) ഉമ്മർ കോയ ചാലിൽ, വിജാസ് ചിതറ, അഷറഫ് ടി കെ, അയ്യൂബ് പന്തളം, ഷഹബാത്ത് യൂനസ്, മനോജ് മാത്യു എന്നിവർ സംസാരിച്ചു. യൂനുസ് കാട്ടൂർ അവതാരകനായിരുന്നു. ജവാഹർ ബാലജന വേദി കോർഡിനേറ്റർ മുജീബ് മൂത്തേടം സ്വാഗതവും ശ്രീജിത്ത് കണ്ണൂർ നന്ദിയും പറഞ്ഞു
ദേശീയത മുൻ നിർത്തിയുള്ള വിവിധ കലാപരിപാടികൾ അരങ്ങേറി. റഫാൻ, അഫ്രീൻ
അയ്ഹാം ശിഹാബ്, അജ്വ, നാദിർ യൂനസ്, അഞ്ജലി സലീഫ്, അലിഫ മുഹമ്മദ് ബൈജുഅൻഷാ രാഗേഷ്, ഷിന രാഗേഷ് , ഗൗതം കൃഷ്ണ, റയാൻ, ഫെയ്ഹാ, കൻസാ ,ആദിദേവ് ശ്രീജിത്ത്, ശ്രീലക്ഷ്മി ശ്രീജിത്ത്, ദിയ സുബ്ഹാൻ, ഷെസ തമന്ന, ഇസ മഹ്‌റിൻ, ഫാത്തിമ, ആരോൺ മനോജ്,സിയാ, സൈന, അസിൻ, ഗോവിന്ദ് മധു നായർ, റിഹാൻ മൻസൂർ,ആയിറ, ആലിയ ഫാത്തിമ, അയന,ഫസാൻ ഫർഹീൻ ,ഷിസ ഷിയാസ്,ഇഷ ഷിയാസ്, സിയാ, സൈന, അസിൻ തുടങ്ങിയ നിരവധി കുട്ടികൾ സൂമിലൂടെ സംഘടിപ്പിച്ച പരിപാടിയിൽ കലാപ്രകടനങ്ങൾ നടത്തി. പങ്കെടുത്തവർക്കു ഇ സർട്ടിഫിക്കറ്റുകളും നൽകി.