- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാന്ധിജിയുടെ ഘാതകരാണ് ഇന്ത്യ ഭരിക്കുന്നത്; മുസ്ലീങ്ങളുടെ രക്തക്കറ പതിഞ്ഞ കൈകളുമായി അവർ ഇന്ത്യ ഭരിക്കുന്നു; മതഭ്രാന്തനെയാണ് ബിജെപി വലിയ സംസ്ഥാനത്തിലെ മുഖ്യമന്ത്രിയാക്കിയത്: പാക്കിസ്ഥാനെ തീവ്രവാദി രാഷ്ട്രമാക്കിയ ഇന്ത്യൻ വിമർശനത്തിന് മറുപടിയുമായി പാക്കിസ്ഥാൻ
ന്യൂയോർക്ക്: പാക്കിസ്ഥാൻ ഭീകരവാദത്തിന്റെ കയറ്റുമതി രാജ്യമാണെന്ന് പറഞ്ഞ് ഐക്യരാഷ്ട്രസഭയിൽ കടുത്ത വിമർശനം ഉയർത്തിയ ഇന്ത്യക്ക് പാക്കിസ്ഥാന്റെ തിരിച്ചടി. ദക്ഷിണ ഏഷ്യയിലെ തീവ്രവാദത്തിന്റെ മാതാവാണ് ഇന്ത്യയെന്ന് പറഞ്ഞാണ് പാക്കിസ്ഥാൻ മറുപടി നൽകിയത്. ഗാന്ധിജിയുടെ ഘാതകരാണ് ഇന്ത്യ ഭരിക്കുന്നതെന്നും സുഷമ സ്വരാജിന്റെ പ്രസംഗത്തിന് പിന്നാലെ പാക്കിസ്ഥാൻ തിരിച്ചടിച്ചു. എല്ലാ അയൽരാജ്യങ്ങൾക്കെതിരേയും തീവ്രവാദത്തിന് പണമൊഴുക്കുന്നത് ഇന്ത്യയാണ്. ഐക്യരാഷ്ട്ര സഭയിലെ പാക്കിസ്ഥാന്റെ സ്ഥിരം പ്രതിനിധി മലീഹാ ലോധിയാണ് ഇന്ത്യയ്ക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. വേട്ടക്കാരന്റെ മനോഭാവമാണ് ഇന്ത്യയ്ക്ക്. കശ്മീർ ഇന്ത്യയുടെ ഭാഗമല്ല. കശ്മീരിൽ ഇന്ത്യ നടത്തുന്ന അതിക്രമങ്ങളെ കുറിച്ചും, ഇന്ത്യയുടെ വെടിനിർത്തൽ കരാർ ലംഘനങ്ങളിലും ഇടപെടാൻ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണം. ഗുജറാത്തിലെ ആയിരക്കണക്കിന് മുസ്ലിംങ്ങളുടെ രക്തക്കറ പതിഞ്ഞ കൈകളുമായാണ് നേതാക്കൾ ഇന്ത്യ ഭരിക്കുന്നത്. ഒരു മതഭ്രാന്തനെയാണ് ബിജെപി ഇന്ത്യയിൽ വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽ
ന്യൂയോർക്ക്: പാക്കിസ്ഥാൻ ഭീകരവാദത്തിന്റെ കയറ്റുമതി രാജ്യമാണെന്ന് പറഞ്ഞ് ഐക്യരാഷ്ട്രസഭയിൽ കടുത്ത വിമർശനം ഉയർത്തിയ ഇന്ത്യക്ക് പാക്കിസ്ഥാന്റെ തിരിച്ചടി. ദക്ഷിണ ഏഷ്യയിലെ തീവ്രവാദത്തിന്റെ മാതാവാണ് ഇന്ത്യയെന്ന് പറഞ്ഞാണ് പാക്കിസ്ഥാൻ മറുപടി നൽകിയത്. ഗാന്ധിജിയുടെ ഘാതകരാണ് ഇന്ത്യ ഭരിക്കുന്നതെന്നും സുഷമ സ്വരാജിന്റെ പ്രസംഗത്തിന് പിന്നാലെ പാക്കിസ്ഥാൻ തിരിച്ചടിച്ചു.
എല്ലാ അയൽരാജ്യങ്ങൾക്കെതിരേയും തീവ്രവാദത്തിന് പണമൊഴുക്കുന്നത് ഇന്ത്യയാണ്. ഐക്യരാഷ്ട്ര സഭയിലെ പാക്കിസ്ഥാന്റെ സ്ഥിരം പ്രതിനിധി മലീഹാ ലോധിയാണ് ഇന്ത്യയ്ക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. വേട്ടക്കാരന്റെ മനോഭാവമാണ് ഇന്ത്യയ്ക്ക്. കശ്മീർ ഇന്ത്യയുടെ ഭാഗമല്ല. കശ്മീരിൽ ഇന്ത്യ നടത്തുന്ന അതിക്രമങ്ങളെ കുറിച്ചും, ഇന്ത്യയുടെ വെടിനിർത്തൽ കരാർ ലംഘനങ്ങളിലും ഇടപെടാൻ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണം.
ഗുജറാത്തിലെ ആയിരക്കണക്കിന് മുസ്ലിംങ്ങളുടെ രക്തക്കറ പതിഞ്ഞ കൈകളുമായാണ് നേതാക്കൾ ഇന്ത്യ ഭരിക്കുന്നത്. ഒരു മതഭ്രാന്തനെയാണ് ബിജെപി ഇന്ത്യയിൽ വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയാക്കിയിരിക്കുന്നതെന്നും പാക് പ്രതിനിധി യുഎന്നിൽ ആരോപിച്ചു. എഴുത്തുകാരി അരുന്ധതി റോയിയുടെ വാക്കുകളും പരാമർശിച്ചായിരുന്നു ഇന്ത്യയ്ക്കുള്ള പാക്കിസ്ഥാന്റെ മറുപടി. ഈ ക്രൂര കൊലപാതകങ്ങൾ സൂചന മാത്രമാണ്. ദളിത്, ആദിവാസി, മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിലെ ജനങ്ങൾ ഭയത്തോടെയാണ് ജീവിക്കുന്നത്. പെല്ലറ്റ് ഗൺ ആക്രമണത്തിൽ പരിക്കേറ്റ യുവതിയുടെ ചിത്രവും ഉയർത്തിക്കാട്ടി യുഎന്നിൽ പാക്കിസ്ഥാൻ ഇന്ത്യയെ പ്രതിരോധത്തിലാക്കി.
അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ ലോകത്തിന് മുന്നിൽ ഇന്ത്യൻ വാദങ്ങൾ അംഗീകരിക്കപ്പെട്ടതിന്റെ ക്ഷീണം തീർക്കാനാണ് പാക്കിസ്ഥാൻ ഇന്ത്യക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത് എന്നത് വ്യക്തമാണ്.