- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയും ജപ്പാനും സൈനിക സഹകരണം ശക്തമാക്കുന്നു; കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്‌ലിയും ജാപ്പനീസ് പ്രതിരോധമന്ത്രി ഇത്സുനോരി ഒനോദെരയും തമ്മിൽ നടന്ന ചർച്ചയിൽ തീരുമാനം; ചൈനയുമായുള്ള അതിർത്തി തർക്കം അവസാനിച്ചതിനു പിന്നാലെയാണ് ഇന്ത്യ ജപ്പാനുമായി അടുക്കുന്നത്
ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി തർക്കം അവസാനിച്ചതിനു പിന്നാലെ ഇന്ത്യ ജപ്പാനുമായുള്ള സൈനികസഹകരണം ശക്തമാക്കുന്നു. ഇരു രാജ്യങ്ങളും തമ്മിൽ പ്രതിരോധ മേഖലയിൽ സഹകരണം ശക്തമാക്കാൻ കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്‌ലിയും ജാപ്പനീസ് പ്രതിരോധമന്ത്രി ഇത്സുനോരി ഒനോദെരയും തമ്മിൽ നടന്ന ചർച്ചയിൽ തീരുമാനമായി. ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ ഈ മാസം ഒടുവിൽ ഇന്ത്യ സന്ദർശിക്കുന്നതിനു മുന്നോടിയായി ഇരു നേതാക്കളും തമ്മിൽ ടോക്കിയോയിൽ നടന്ന ചർച്ചയിലാണ് സഹകരണം വർധിപ്പിക്കാൻ തീരുമാനമായത്. പ്രതിരോധ മന്ത്രി സ്ഥാനം ഒഴിയുന്നതിനു മുൻപായി ജെയ്റ്റ്‌ലിയുടെ അവസാനത്തെ പ്രധാന പരിപാടിയായിരുന്നു ഇത്. ഇരു രാജ്യങ്ങളുടെയും സൈന്യങ്ങളുടെ സംയുക്ത അഭ്യാസം, ആയുധങ്ങളും സാങ്കേതിക വിദ്യയുടെയും കൈമാറ്റം എന്നിവയിൽ ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കും. അടുത്ത വർഷം നടക്കുന്ന മലബാർ നാവികാഭ്യാസത്തിൽ ജപ്പാൻ തങ്ങളുടെ അത്യാധുനിക പി1 എയർക്രാഫ്റ്റ് ഉൾപ്പെടെയുള്ള പ്രതിരോധ സങ്കേതങ്ങൾ അവതരിപ്പിക്കും.
ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി തർക്കം അവസാനിച്ചതിനു പിന്നാലെ ഇന്ത്യ ജപ്പാനുമായുള്ള സൈനികസഹകരണം ശക്തമാക്കുന്നു. ഇരു രാജ്യങ്ങളും തമ്മിൽ പ്രതിരോധ മേഖലയിൽ സഹകരണം ശക്തമാക്കാൻ കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്‌ലിയും ജാപ്പനീസ് പ്രതിരോധമന്ത്രി ഇത്സുനോരി ഒനോദെരയും തമ്മിൽ നടന്ന ചർച്ചയിൽ തീരുമാനമായി.
ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ ഈ മാസം ഒടുവിൽ ഇന്ത്യ സന്ദർശിക്കുന്നതിനു മുന്നോടിയായി ഇരു നേതാക്കളും തമ്മിൽ ടോക്കിയോയിൽ നടന്ന ചർച്ചയിലാണ് സഹകരണം വർധിപ്പിക്കാൻ തീരുമാനമായത്. പ്രതിരോധ മന്ത്രി സ്ഥാനം ഒഴിയുന്നതിനു മുൻപായി ജെയ്റ്റ്‌ലിയുടെ അവസാനത്തെ പ്രധാന പരിപാടിയായിരുന്നു ഇത്.
ഇരു രാജ്യങ്ങളുടെയും സൈന്യങ്ങളുടെ സംയുക്ത അഭ്യാസം, ആയുധങ്ങളും സാങ്കേതിക വിദ്യയുടെയും കൈമാറ്റം എന്നിവയിൽ ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കും. അടുത്ത വർഷം നടക്കുന്ന മലബാർ നാവികാഭ്യാസത്തിൽ ജപ്പാൻ തങ്ങളുടെ അത്യാധുനിക പി1 എയർക്രാഫ്റ്റ് ഉൾപ്പെടെയുള്ള പ്രതിരോധ സങ്കേതങ്ങൾ അവതരിപ്പിക്കും.