- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിഫ കൗമാര ഫുട്‌ബോൾ ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്തായി; ഘാനയോട് നാലു ഗോളിന് തോറ്റു
ന്യൂഡൽഹി : ഫിഫ കൗമാര ഫുട്‌ബോൾ ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്തായി. ഘാനയോട് നാലു ഗോളിന് തോറ്റു. ലോകകപ്പിലെ ആദ്യ ഗോളിന്റെ ആവേശം മനസ്സിൽ നിറച്ചാണ് ഇന്ത്യ മൂന്നാം കളിക്ക് ഇറങ്ങിയതെങ്കിലും കരുത്തരായ ഘാനയോട് തോറ്റു. ഇതോട ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു. പ്രീ ക്വാർട്ടറിൽ കടക്കാനായില്ലങ്കിലും മികച്ച മൽസരം കാഴ്ച വച്ചതുമാത്രമാണ് ആശ്വാസം . ഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യയ്ക്ക് ഗോൾ നേടാനായില്ല. മലയാളി താരം കെ.പി. രാഹുൽ തുടർച്ചയായ മൂന്നാം മൽസരത്തിലും ആദ്യ ഇലവനിൽ ഇടം കണ്ടെത്തിയപ്പോൾ കോമൾ തട്ടാൽ പകരക്കാരനായാണ് ഇറങ്ങിയത് ആദ്യ പകുതിയിൽ ഒരു ഗോൾ മാത്രം വഴങ്ങി ആക്രമണത്തോടൊപ്പം പ്രതിരോധത്തിലും മികച്ചു നിന്ന ഇന്ത്യ എന്നാൽ രണ്ടാം പകുതിയിൽ പിന്നോട്ടു പോവുകയായിരുന്നു. അവസാന പത്ത് മിനിറ്റായപ്പോഴേക്കും ഇന്ത്യയുടെ യുവനിര തളർന്നുപോയി. ഈ അവസരം മുതലെടുത്ത് 86,87 മിനിറ്റുകളിൽ ലക്ഷ്യം കണ്ട് ഘാന ഇന്ത്യയുടെ പരാജയഭാരം കൂട്ടി. കളി തുടങ്ങി 43-ാം മിനിറ്റിലാണ് ഘാന ആദ്യ ഗോൾ നേടിയത്. ക്യാപ്റ്റൻ എറിക് ഐഹാ
ന്യൂഡൽഹി : ഫിഫ കൗമാര ഫുട്‌ബോൾ ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്തായി. ഘാനയോട് നാലു ഗോളിന് തോറ്റു. ലോകകപ്പിലെ ആദ്യ ഗോളിന്റെ ആവേശം മനസ്സിൽ നിറച്ചാണ് ഇന്ത്യ മൂന്നാം കളിക്ക് ഇറങ്ങിയതെങ്കിലും കരുത്തരായ ഘാനയോട് തോറ്റു. ഇതോട ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു.
പ്രീ ക്വാർട്ടറിൽ കടക്കാനായില്ലങ്കിലും മികച്ച മൽസരം കാഴ്ച വച്ചതുമാത്രമാണ് ആശ്വാസം . ഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യയ്ക്ക് ഗോൾ നേടാനായില്ല. മലയാളി താരം കെ.പി. രാഹുൽ തുടർച്ചയായ മൂന്നാം മൽസരത്തിലും ആദ്യ ഇലവനിൽ ഇടം കണ്ടെത്തിയപ്പോൾ കോമൾ തട്ടാൽ പകരക്കാരനായാണ് ഇറങ്ങിയത്
ആദ്യ പകുതിയിൽ ഒരു ഗോൾ മാത്രം വഴങ്ങി ആക്രമണത്തോടൊപ്പം പ്രതിരോധത്തിലും മികച്ചു നിന്ന ഇന്ത്യ എന്നാൽ രണ്ടാം പകുതിയിൽ പിന്നോട്ടു പോവുകയായിരുന്നു. അവസാന പത്ത് മിനിറ്റായപ്പോഴേക്കും ഇന്ത്യയുടെ യുവനിര തളർന്നുപോയി. ഈ അവസരം മുതലെടുത്ത് 86,87 മിനിറ്റുകളിൽ ലക്ഷ്യം കണ്ട് ഘാന ഇന്ത്യയുടെ പരാജയഭാരം കൂട്ടി.
കളി തുടങ്ങി 43-ാം മിനിറ്റിലാണ് ഘാന ആദ്യ ഗോൾ നേടിയത്. ക്യാപ്റ്റൻ എറിക് ഐഹായായിരുന്നു ഗോൾസ്‌കോറർ. രണ്ടാം പകുതിയിൽ വീണ്ടും ഐഹായ ലക്ഷ്യം കണ്ടു. ഇതോടെ ഘാന രണ്ട് ഗോളിന്റെ ലീഡ് നേടി.
പിന്നീട് തിരിച്ചുവരാൻ ഇന്ത്യ ശ്രമിച്ചെങ്കിലും എല്ലാം പരാജയപ്പെട്ടു. 85-ാം മിനിറ്റിന് ശേഷം ഡാൻസോയും ടോക്കുവും ഘാനയ്ക്കായി ലക്ഷ്യം കണ്ടു. ഇതോടെ കൊളംബിയയുടെ വെല്ലുവിളി മറികടന്ന ആഫ്രിക്കൻ ടീം പ്രീക്വാർട്ടറിലെത്തി