- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകകപ്പ് യോഗ്യത: ഇന്ത്യക്ക് തുടർച്ചയായ രണ്ടാം തോൽവി; ഗുവാമിനോടു തോറ്റത് ഒന്നിനെതിരെ രണ്ടു ഗോളിന്
ഗുവാം: ലോകകപ്പ് ഫുട്‌ബോൾ വേദിയിലെത്തുക എന്ന ഇന്ത്യയുടെ മോഹങ്ങൾക്ക് വീണ്ടും തിരിച്ചടി. തുടർച്ചയായ രണ്ടാം തോൽവി ഇന്ത്യയുടെ പ്രതീക്ഷകൾക്കു മേൽ കരിനിഴൽ വീഴ്‌ത്തി. 2018 ലോകകപ്പ് ഫുട്‌ബോൾ യോഗ്യത റൗണ്ടിൽ ഒന്നിനെതിരെ രണ്ടുഗോളിനാണ് ഇന്ത്യയെ ഗുവാം പരാജയപ്പെടുത്തിയത്. ഇന്ത്യയെക്കാൾ 33 റാങ്ക് താഴെയുള്ള ടീമാണ് ഗുവാം. ഫിഫ റാങ്കിങിൽ ഇന്ത്യക്ക് 1
ഗുവാം: ലോകകപ്പ് ഫുട്‌ബോൾ വേദിയിലെത്തുക എന്ന ഇന്ത്യയുടെ മോഹങ്ങൾക്ക് വീണ്ടും തിരിച്ചടി. തുടർച്ചയായ രണ്ടാം തോൽവി ഇന്ത്യയുടെ പ്രതീക്ഷകൾക്കു മേൽ കരിനിഴൽ വീഴ്‌ത്തി.
2018 ലോകകപ്പ് ഫുട്‌ബോൾ യോഗ്യത റൗണ്ടിൽ ഒന്നിനെതിരെ രണ്ടുഗോളിനാണ് ഇന്ത്യയെ ഗുവാം പരാജയപ്പെടുത്തിയത്. ഇന്ത്യയെക്കാൾ 33 റാങ്ക് താഴെയുള്ള ടീമാണ് ഗുവാം. ഫിഫ റാങ്കിങിൽ ഇന്ത്യക്ക് 141ാം റാങ്കും ഗുവാമിന് 174ാം റാങ്കുമാണ്. വെറും ഒരുലക്ഷത്തി അറുപത്തി അയ്യായിരം മാത്രം ജനസംഖ്യയുള്ള കുഞ്ഞു രാജ്യമാണ് ഗുവാം.
38-ാം മിനിറ്റിൽ ബ്രണ്ടൻ മക്‌ഡൊണാൾഡിലൂടെ ആദ്യഗോൾ നേടിയത് ഗുവാമാണ്. അറുപതാം മിനിറ്റിൽ ട്രാവിസ് നിക്‌ലോ ലീഡുയർത്തി. കളിയുടെ അവസാന മിനിറ്റിൽ സുനിൽ ഛേത്രിയാണ് ഇന്ത്യയുടെ ആശ്വാസ ഗോൾ നേടിയത്.
ഇതോടെ യോഗ്യതാ റൗണ്ടിൽ മൂന്നാം റൗണ്ടിലെത്താമെന്ന ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി നേരിട്ടു. നേരത്തെ തുർക്‌മെനിസ്താനെതിരെയും ഗുവാം ഒരു ഗോളിന് വിജയിച്ചിരുന്നു
കഴിഞ്ഞ ആഴ്ച ഇന്ത്യ ഒമാനോടും തോറ്റിരുന്നു. ബംഗളൂരുവിൽ നടന്ന മത്സരത്തിലും 2-1നായിരുന്നു ഇന്ത്യയുടെ തോൽവി. തുർക്ക്‌മെനിസ്ഥാൻ, ഇറാൻ എന്നീ ടീമുകളുമായാണ് ഇനി ഇന്ത്യയുടെ മത്സരം.