''ഇന്ത്യ മാർച്ച് ഫോർ സയൻസ്'' നാളെ നടക്കും. പാളയം പബ്ലിക് ലൈബ്രറിയുടെ സമീപത്ത്‌നിന്ന് രാവിലെ 11 - ന് ആരംഭിക്കാൻ ഇന്നലെ ചേർന്ന സംഘാടക സമിതിയോഗം തീരുമാനിച്ചു. പി രാധാകൃഷ്ണൻ (മുൻ LPSC ഡെപ്യൂട്ടി ഡയറക്ടർ), ഡികൃഷ്ണവാര്യർ (മുൻ ഡെപ്യൂട്ടി മാനേജർ, സി-ഡാക്), ഡോ സിപി അരവിന്ദാക്ഷൻ(യൂണിവേഴ്‌സിറ്റി കോളേജ് മുൻ രസതന്ത്ര വിഭാഗം മേധാവി), ഡോ ഗണേശ്(യൂണിവേഴ്‌സിറ്റി കോളേജ് മുൻ ഫിസിക്‌സ് വിഭാഗം മേധാവി), പ്രൊഫ ബിജുലോംജിനോസ് (തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ്), പ്രൊഫ ഇന്ദുലാൽ(തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ്) തുടങ്ങിയവർ നേതൃത്വം നല്കുന്നസംഘാടക സമിതിയാണ് തിരുവനന്തപുരത്തെ മാർച്ച് സംഘടിപ്പിക്കുന്നത്.

ഇന്ത്യയിലെ ശാസ്ത്രസമൂഹം ശാസ്ത്രത്തിനും സമൂഹത്തിനും വേണ്ടി ഓഗസ്റ്റ് 9-ന്മിക്കവാറും സംസ്ഥാന തലസ്ഥാനങ്ങളുൾപ്പെടെ മുപ്പതോളം നഗരങ്ങളിൽ''ഇന്ത്യ മാർച്ച് ഫോർ സയൻസ്'' സംഘടിപ്പിക്കുകയാണ്. കഴിഞ്ഞ ഏപ്രിൽ22ന് ലോകമെമ്പാടുമുള്ള 600 ഓളം നഗരങ്ങളിൽ 12 ലക്ഷത്തിലധികം ആളുകൾപങ്കെടുത്ത മാർച്ച് ഫോർ സയൻസ് നടന്നിരുന്നു. ഇതിന്റെ തുടർച്ച എന്നനിലയിലാണ് താഴെപ്പറയുന്ന ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ഇന്ത്യ മാർച്ച്‌ഫോർ സയൻസ് സംഘടിപ്പിക്കുന്നത്.

1. ശാസ്ത്രസാങ്കേതിക ഗവേഷണത്തിന് GDP യുടെ മൂന്നു ശതമാനവും
വിദ്യാഭ്യാസത്തിനു പത്തു ശതമാനവും നീക്കിവക്കുക.
2. അശാസ്ത്രീയവും അന്ധവുമായ ആശയങ്ങളുടേയും മതപരമായ
അസഹിഷ്ണുതയുടെയും പ്രചാരം അവസാനിപ്പിക്കുകയും ഭരണഘടനയുടെ
51 A അനുഛേദം വിഭാവനം ചെയ്യുന്നതുപോലെ ശാസ്ത്രീയ മനോഭാവവും
മാനുഷിക മൂല്യങ്ങളും അന്വേഷണത്വരയും വളർത്തിയെടുക്കുകയും
ചെയ്യുക.
3. ശാസ്ത്രീയമായ ധാരണകളുടെ അടിസ്ഥാനത്തിൽ തെളിയിക്കപ്പെട്ട
ആശയങ്ങൾ മാത്രം വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ പ്രദാനം
ചെയ്യുുന്നുവെന്ന് ഉറപ്പുവരുത്തുക.
4. എല്ലാ സർക്കാർ നയങ്ങളും ശാസ്ത്രീയമായി തെളിയിക്കപ്പെട്ട
വസ്തുതകളെ അടിസ്ഥാനമാക്കി മാത്രം രൂപീകരിക്കുക.

തിരുവനന്തപുരത്ത് ഓഗസ്റ്റ് 9-ന് രാവിലെ 11 മണിക്ക് പാളയം സ്റ്റേറ്റ് സെൻട്രൽലൈബ്രറിയുടെ സമീപത്ത് നിന്ന് ആരംഭിച്ച് കേരളയൂണിവേഴ്‌സിറ്റിക്ക് മുന്നിൽഅവസാനിക്കുന്ന മാർച്ചിൽ കൊച്ചിൻ യൂണിവേഴ്‌സിറ്റി മുൻ വൈസ്ചാൻസലർ പ്രൊഫ ബാബുജോസഫ്, എംജി യൂണിവേഴ്‌സിറ്റി മുൻ വൈസ്ചാൻസലർ പ്രൊഫ രാജൻഗുരുക്കൾ, പത്മശ്രീ ജി. ശങ്കർ എന്നിവർ ഉൾപ്പടെനിരവധി ശാസ്ത്രജ്ഞരും അദ്ധ്യാപകരും ഗവേഷണ വിദ്യാർത്ഥികളും ശാസ്ത്ര സ്‌നേഹികളും പങ്കെടുക്കുന്നതാണ്.

മാർച്ചിന് മുന്നോടിയായി സംസ്ഥാനത്തെ നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ശാസ്ത്രക്ലാസ്സുകളും ശാസ്ത്രമാജിക്കുകളുംസംഘടിപ്പിക്കുകയുണ്ടായി. പല ജില്ലകളിലും മാർച്ചിന്റെ സന്ദേശംഅറിയിച്ചുകൊണ്ട് വിളംബര ജാഥകൾ നടന്നു.

മാർച്ചിനോടനുബന്ധിച്ച് അന്നേ ദിവസം രാവിലെ 9 മണിക്ക് പാളയംപബ്ലിക്ക് ലൈബ്രറി ഹാളിൽ 'Turning good students to good scientists - from tetxbook to life' എന്ന വിഷയത്തിൽ പ്രഭാഷണം ഉണ്ടായിരിക്കും. ഇന്ത്യൻഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ (IIST) ഫിസിക്‌സ്ഡിപ്പാർട്ട്‌മെന്റിലെ പ്രൊഫസർ ആയ ഡോ ഉമേഷ് ആണ് പ്രഭാഷണം നടത്തുന്നത്.