- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പട്ടിണിയിൽ 101 സ്ഥാനം; സന്തോഷത്തിൽ 136; വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പട്ടികയിൽ ഇന്ത്യ ഒന്നാമതാകും; രൂക്ഷ വിമർശനവുമായി രാഹുൽ
ന്യൂഡൽഹി: വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പട്ടികയിൽ ഇന്ത്യ വൈകാതെ ഒന്നാമതെത്തിയേക്കുമെന്ന വിമർശവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഐക്യരാഷ്ട്ര സഭയുടെ പിന്തുണയോടെ തയ്യാറാക്കിയ ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടിക ട്വീറ്റ് ചെയ്തുകൊണ്ടാണ് രാഹുലിന്റെ വിമർശനം. ഈ പട്ടികയിൽ 136-ാം സ്ഥാനത്താണ് ഇന്ത്യ.
സന്തോഷ സൂചികയ്ക്ക് പുറമേ ആഗോളതലത്തിൽ പട്ടിണി, സ്വാതന്ത്ര്യം എന്നീ സൂചികകളിലെ ഇന്ത്യയുടെ സ്ഥാനം കൂടി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാരിനെതിരേയുള്ള രാഹുലിന്റെ പരോക്ഷ വിമർശനം.
'പട്ടിണിയുടെ പട്ടികയിൽ 101-ാം റാങ്ക്, സ്വാതന്ത്ര്യത്തിന്റെ പട്ടികയിൽ 119-ാം സ്ഥാനം, സന്തോഷത്തിന്റെ പട്ടികയിൽ 136-ാം റാങ്ക്. പക്ഷേ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പട്ടികയിൽ നമ്മൾ ഉടൻ ഒന്നാമതെത്തും', രാഹുൽ ട്വീറ്റ് ചെയ്തു.
തുടർച്ചയായ അഞ്ചാം വർഷവും ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന ഖ്യാതി ഫിൻലൻഡിന് തന്നെയാണ്. ഡെന്മാർക്കാണ് രണ്ടാം സ്ഥാനത്ത്. ഐസ്ലൻഡ്, സ്വിറ്റ്സർലൻഡ്, നെതർലൻഡ് എന്നീ രാജ്യങ്ങളാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്. ആകെ 146 രാജ്യങ്ങളുള്ള പട്ടികയിൽ ഇന്ത്യ 136-ാം സ്ഥാനത്താണ്. അഫ്ഗാനിസ്താനാണ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തുള്ളത്.
ന്യൂസ് ഡെസ്ക്