- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
45 രാജ്യങ്ങളിലെ പൗരന്മാർക്ക് ഓൺലൈൻ വഴി ഇന്ത്യൻ വിസയ്ക്ക് അപേക്ഷിക്കാം; പ്രവാസി ഇന്ത്യക്കാർക്ക് തുണയാകുന്ന തീരുമാനം ഈ മാസം നടപ്പിലാകും
അമേരിക്കയുൾപ്പെടെ 45 രാജ്യങ്ങളിലുള്ളവർക്ക് നവംബർ 27 മുതൽ ഓൺലൈൻ വഴി ഇന്ത്യൻ വിസയ്ക്ക് അപേക്ഷിക്കാം. വിനോദസഞ്ചാര മേഖലയിൽ ഗണ്യമായ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന തീരുമാനം, വിദേശത്തുള്ള ഇന്ത്യൻ വംശജർക്കും സഹായകമാകും. അമേരിക്കയ്ക്ക് പുറമെ, ഓസ്‌ട്രേലിയ, ജർമനി, ഇസ്രയേൽ, ജപ്പാൻ, യുഎഇ, ഫലസ്തീൻ, ജോർദൻ, തായ്‌ലൻഡ്, സിംഗപ്പുർ, റഷ്യ തുടങ്ങിയ പ
അമേരിക്കയുൾപ്പെടെ 45 രാജ്യങ്ങളിലുള്ളവർക്ക് നവംബർ 27 മുതൽ ഓൺലൈൻ വഴി ഇന്ത്യൻ വിസയ്ക്ക് അപേക്ഷിക്കാം. വിനോദസഞ്ചാര മേഖലയിൽ ഗണ്യമായ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന തീരുമാനം, വിദേശത്തുള്ള ഇന്ത്യൻ വംശജർക്കും സഹായകമാകും. അമേരിക്കയ്ക്ക് പുറമെ, ഓസ്‌ട്രേലിയ, ജർമനി, ഇസ്രയേൽ, ജപ്പാൻ, യുഎഇ, ഫലസ്തീൻ, ജോർദൻ, തായ്‌ലൻഡ്, സിംഗപ്പുർ, റഷ്യ തുടങ്ങിയ പ്രമുഖ രാജ്യങ്ങളിലുള്ളവർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
ടൂറിസം രംഗത്ത് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുകയെന്ന മോദി സർക്കാരിന്റെ പദ്ധതിയുടെ ഭാഗമാണ് ഓൺലൈൻ വിസ സമ്പ്രദായം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതെന്ന് കേന്ദ്ര മന്ത്രി മഹേഷ് ശർമ പറഞ്ഞു. മെഡിക്കൽ ടൂറിസം, റൂറൽ ടൂറിസം തുടങ്ങി കൂടുതൽ മേഖലകളിൽ കൂടുതൽ തൊഴിലവസരത്തിനും ഇത് വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ സ്‌കീം പ്രകാരം ഓൺലൈനിലൂടെ വിസയ്ക്ക് അപേക്ഷിക്കാവുന്ന രാജ്യങ്ങളിൽ ഫിൻലൻഡ്, ജപ്പാൻ, ലക്‌സംബർഗ്, ന്യൂസീലൻഡ്, കംബോഡിയ, ഇൻഡൊനേഷ്യ, മ്യാന്മാർ, വിയറ്റ്‌നാം, ഫിലിപ്പീൻസ്, ലാവോസ്, സൗത്തുകൊറിയ എന്നീ രാജ്യങ്ങളുമുണ്ട്. പുതിയതായി വിസ ഓൺ അറൈവൽ അനുവദിച്ച രാജ്യങ്ങളിൽനിന്ന് കൂടുതൽ സഞ്ചാരികൾ ഇന്ത്യയിലേക്ക എത്തുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.
ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ സംവിധാനം നിലവിൽ വരുന്നതോടെ, ഓൺലൈനായി വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് മൂന്നുമുതൽ അഞ്ചുദിവസത്തിനുള്ളിൽ ഓൺലൈനിലൂടെ തന്നെ കൺഫർമേഷൻ അറിയിപ്പ് ലഭിക്കും. ഇന്ത്യയിൽ വരുന്നതുമുതൽക്ക് 30 ദിവസത്തെ കാലയളവിലേക്കാണ് ഓൺലൈൻ വിസ നൽകുക. ഇന്ത്യയിലേക്ക് വിനോദ സഞ്ചാരികളായി എത്തുന്നവർക്ക് വിസയ്ക്ക് അപേക്ഷിക്കാൻ പുതിയൊരു വെബ്‌സൈറ്റ് തുറക്കുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്.