- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുടർ സമനിലകൾക്ക് പിന്നാലെ സ്‌പെയിനിനോട് തോൽവിയും; വനിതാ ഹോക്കി ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്ത്; ഇന്ത്യ പുറത്താകുന്നത് ഒരു ജയംപോലും സ്വന്തമാക്കാതെ
ബാഴ്സലോണ: വനിതാ ഹോക്കി ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്ത്. നിർണായകമായ ക്രോസ് ഓവർ മത്സരത്തിൽ സ്‌പെയിനിനോട് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ തോൽവി. മൂന്ന് ക്വാർട്ടറിലും ഒപ്പത്തിനൊപ്പം നിന്ന ഇന്ത്യ അവസാന ക്വാർട്ടറിലെ അവസാന മിനുറ്റുകളിലാണ് പിന്നോട്ടുപോയത്.
ഒരു ജയം പോലുമില്ലാതെയാണ് ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്തുപോകുന്നത്. ഇംഗ്ലണ്ടിനും ചൈനയ്ക്കുമെതിരെ 1-1ന് സമനില വഴങ്ങിയ ഇന്ത്യ സ്‌പെയിനിന് പുറമെ ന്യൂസിലൻഡുമായും തോറ്റിരുന്നു. മൂന്നിനെതിരെ നാല് ഗോളിനായിരുന്നു ന്യൂസിലൻഡിനോടുള്ള തോൽവി.
ജയത്തോടെ സ്‌പെയിൻ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഓസ്‌ട്രേലിയയെയാണ് സ്‌പെയിൻ ക്വാർട്ടറിൽ നേരിടുക.
സ്പോർട്സ് ഡെസ്ക്
Next Story