- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിക്ക് ഇനി ധൈര്യമായി സ്വന്തം സ്ഥാനാർത്ഥിയെ നിർത്തി ജയിപ്പിക്കാം; യുപി തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ സജീവമാകുന്നത് രാഷ്ട്രപതിയാകാൻ യോഗം ലഭിച്ചവരുടെ പേരുകൾ; സുഷമയ്ക്കും മുരളീമനോഹർ ജോഷിക്കും മുൻഗണന
ന്യൂഡൽഹി: ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നൽകുന്നത് വാനോളം ആത്മവിശ്വാസമാണ്. ഇനി ഏകീകൃത സിവിൽ കോഡ് അടക്കമുള്ള വിഷയങ്ങളിൽ ധൈര്യമായി തീരുമാനം കൈക്കൊള്ളാൻ ആർഎസ്എസിനും ബിജെപിക്കും സാധിക്കും. മാത്രമല്ല, തങ്ങൾ ആഗ്രഹിക്കുന്ന ആളുകളെ രാഷ്ട്രപതിയാക്കാനും സാധിക്കുമെന്ന ആത്മവിശ്വാസമാണ് യുപിയിലെ ഉജ്ജ്വല വിജയം സമ്മാനിച്ചത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ആവശ്യമുള്ള 5,49,442 വോട്ടിൽനിന്നു 17,403 വോട്ടു മാത്രം അകലത്തിലാണ് ഇപ്പോൾ എൻഡിഎ. പാർലമെന്റിന്റെ ഇരുസഭകളിലെയും എംപിമാരും വിവിധ സംസ്ഥാന നിയമസഭകളിലെ എംഎൽഎമാരും ചേർന്ന ഇലക്ടറൽ കോളജിൽ ഇപ്പോഴത്തെ കണക്കനുസരിച്ച് എൻഡിഎയ്ക്ക് 5,32,039 വോട്ടുണ്ട്. പ്രതിപക്ഷം സംയുക്ത സ്ഥാനാർത്ഥിയെ നിർത്തുന്ന സാഹചര്യത്തിൽ മാത്രമേ ഭരണകക്ഷിക്കു വെല്ലുവിളിയുണ്ടാകൂ. പാർലമെന്റിൽ എൻഡിഎ അംഗബലം 413. എംപിയുടെ വോട്ടുമൂല്യം 708 എന്ന കണക്കനുസരിച്ചു പാർലമെന്റിൽനിന്നു കിട്ടാവുന്ന വോട്ട് 2,92,404 ആണ്. എൻഡിഎ എംഎൽഎമാർക്ക് 2,39,635 വോട്ടുണ്ട്. യുപിയിൽ കഴിഞ്ഞതവണത്തെ 42 എംഎൽഎമാരിൽനിന്
ന്യൂഡൽഹി: ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നൽകുന്നത് വാനോളം ആത്മവിശ്വാസമാണ്. ഇനി ഏകീകൃത സിവിൽ കോഡ് അടക്കമുള്ള വിഷയങ്ങളിൽ ധൈര്യമായി തീരുമാനം കൈക്കൊള്ളാൻ ആർഎസ്എസിനും ബിജെപിക്കും സാധിക്കും. മാത്രമല്ല, തങ്ങൾ ആഗ്രഹിക്കുന്ന ആളുകളെ രാഷ്ട്രപതിയാക്കാനും സാധിക്കുമെന്ന ആത്മവിശ്വാസമാണ് യുപിയിലെ ഉജ്ജ്വല വിജയം സമ്മാനിച്ചത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ആവശ്യമുള്ള 5,49,442 വോട്ടിൽനിന്നു 17,403 വോട്ടു മാത്രം അകലത്തിലാണ് ഇപ്പോൾ എൻഡിഎ. പാർലമെന്റിന്റെ ഇരുസഭകളിലെയും എംപിമാരും വിവിധ സംസ്ഥാന നിയമസഭകളിലെ എംഎൽഎമാരും ചേർന്ന ഇലക്ടറൽ കോളജിൽ ഇപ്പോഴത്തെ കണക്കനുസരിച്ച് എൻഡിഎയ്ക്ക് 5,32,039 വോട്ടുണ്ട്.
പ്രതിപക്ഷം സംയുക്ത സ്ഥാനാർത്ഥിയെ നിർത്തുന്ന സാഹചര്യത്തിൽ മാത്രമേ ഭരണകക്ഷിക്കു വെല്ലുവിളിയുണ്ടാകൂ. പാർലമെന്റിൽ എൻഡിഎ അംഗബലം 413. എംപിയുടെ വോട്ടുമൂല്യം 708 എന്ന കണക്കനുസരിച്ചു പാർലമെന്റിൽനിന്നു കിട്ടാവുന്ന വോട്ട് 2,92,404 ആണ്. എൻഡിഎ എംഎൽഎമാർക്ക് 2,39,635 വോട്ടുണ്ട്.
യുപിയിൽ കഴിഞ്ഞതവണത്തെ 42 എംഎൽഎമാരിൽനിന്നാണു ബിജെപി 324 എന്ന മാന്ത്രിക സംഖ്യയിലെത്തിയത്. പുതുതായി 282 പേർ. യുപി എംഎൽഎയുടെ വോട്ടുമൂല്യമായ 208 വച്ചു കണക്കാക്കുമ്പോൾ അവിടെനിന്നു മാത്രം അധികം കിട്ടുന്നത് 58,656 വോട്ടാണ്. ഉത്തരാഖണ്ഡിലും മണിപ്പൂരിലും ബിജെപി പിടിച്ചെടുത്ത അധിക സീറ്റുകളും അധിക വോട്ടു മൂല്യവും കണക്കിലെടുക്കുമ്പോൾ പഞ്ചാബിലും ഗോവയിലുമേറ്റ തിരിച്ചടി നിസ്സാരം. 62,528 വോട്ടു കൂടുതൽ നേടിയപ്പോൾ നഷ്ടപ്പെട്ടത് 5,830 വോട്ടു മാത്രവുമാണ്. ഈ പ്രശ്‌നം പരിഹരിക്കാൻ മറ്റു മാർഗ്ഗങ്ങൾ കണ്ടെത്താമെന്നും വിലയിരുത്തുക.
സ്വന്തം രാഷ്ട്രപതി സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പിക്കാൻ വേണ്ട അധിക വോട്ടു നേടാൻ ബുദ്ധിമുട്ടുണ്ടാവില്ലെന്നാണു ബിജെപിയുടെ ആത്മവിശ്വാസം. പ്രതിപക്ഷം സംയുക്ത സ്ഥാനാർത്ഥിയെ നിർത്തിയാൽപോലും വേണ്ടത്ര വോട്ടുമൂല്യമുള്ള പ്രാദേശിക കക്ഷികളെ പ്രേരിപ്പിച്ചും പ്രലോഭിപ്പിച്ചും കൂടെക്കൂട്ടുന്നതിൽ ഭരണകക്ഷി വിജയിച്ചേക്കും. തമിഴ്‌നാട്ടിലും ഒഡീഷയിലും അവർ ഇപ്പോഴേ ഒരു കണ്ണുവയ്ക്കുന്നത് അതുകൊണ്ടാണ്. (കുറിപ്പ്: വോട്ടുമൂല്യം കണക്കാക്കിയത് ഔദ്യോഗിക ഫലപ്രഖ്യാപനത്തിനു മുൻപ്)
നിയമസഭാ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞതോടെ ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയാരെന്ന ചോദ്യം സജീവമാകുന്നു. രാഷ്ട്രപതി സ്ഥാനത്തേക്ക് നേരത്തെ സാധ്യത കൽപ്പിച്ചിരുന്നത് എൽകെ അഡ്വാനിക്കായിരുന്നു. എന്നാൽ, പിന്നീട് അദ്ദേഹത്തിന്റെ പേര് പരിഗണിക്ക പോലും ചെയ്യാതായി. ഇപ്പോൾ സുഷമ സ്വരാജിനാണ് ഏറ്റവും അധികം സാധ്യത കൽപ്പിക്കപ്പെടുന്നത്. ഇതോടൊപ്പം വെങ്കയ്യ നായിഡുവിനെയും സജീവമായി പരിഗണിക്കുന്നു. മുരളി മനോഹർ ജോഷിയുടെയും പേര് ഉയർന്നിട്ടുണ്ട്. ആർഎസ്എസിനും ബിജെപിക്കും സമ്മതയായ സ്പീക്കർ സുമിത്ര മഹാജനെയും ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.



