ടക്കേ അമേരിക്കയിലെ മലയാള മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) മലയാളി മാധ്യമപ്രവർത്തകർക്ക് നൽകുന്ന 'മാധ്യമശ്രീ' , 'മാധ്യമരത്‌ന' ഉൾപ്പെടെയുള്ള 12 പുരസ്‌കാരങ്ങൾക്ക് നോമിനേഷനുകൾ സമർ പ്പിക്കാനുള്ള സമയം നവംബർ 30ന് അവസാനിക്കും .മാധ്യമശ്രീക്കും മറ്റ് പുരസ്‌കാരങ്ങൾക്കും . അപേക്ഷകൾ സമർപ്പിക്കുന്നതിൽ മികച്ക പ്രതികരണമാണ് മലയാള മാധ്യമ പ്രവർത്തകരിൽ നിന്ന് ലഭിച്ചിര്ക്കുന്നത് ഇതിനോടകം ലഭിച്ചിരിക്കുന്നത്. അതു കൊണ്ട് തന്നെ നോമിനേഷനുള്ള തീയതി നീട്ടുന്നതായിരിക്കുന്നതല്ലയെന്ന് ഇന്ത്യ പ്രസ്സ് ക്‌ളബ് ഭാരവാഹികൾ അറിയിച്ചു.

മാധ്യമ-സാഹിത്യ രംഗത്തെ പ്രമുഖരായ ഡോ: ബാബു പോൾ , തോമസ് ജേക്കബ്, കെ,എം റോയ് , ഡോ: എം.വി പിള്ള , അലക്‌സാണ്ടർ സാം എന്നിവരാണ് ജൂറി അംഗങ്ങൾ . അഞ്ചാമത് മാധ്യമശ്രീ പുരസ്‌കാര ജേതാവിന് ഒരു ലക്ഷം രൂപയും , പ്രശംസാഫലകവും , മാധ്യമ രത്ന പുരസ്‌കാര ജേതാവിന് 50000 രൂപയും , പ്രശംസാഫലകവും ലഭിക്കും. കൂടാതെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച 10 മാധ്യമപ്രവർത്തകർക്കും പുരസ്‌കാരങ്ങൾ നൽകും. 25000 രൂപയും പ്രശംസാഫലകവുമാണ് ഇവർക്ക് ലഭിക്കുക.മികച്ച മാധ്യമപ്രവർത്തകൻ ( അച്ചടി ദൃശ്യ/ ഓൺലൈൻ മാധ്യമങ്ങൾ - 2 പേർക്ക് ) , മികച്ച വാർത്ത - ( അച്ചടി/ ദൃശ്യ/ ഓൺലൈൻ മാധ്യമങ്ങൾ- 2 പേർക്ക്) , മികച്ച ക്യാമറാമാൻ ( ദൃശ്യ മാധ്യമം ) , മികച്ച ഫോട്ടോഗ്രാഫർ ( അച്ചടി) , മികച്ച വാർത്ത അവതാരകൻ/ അവതാരക , മികച്ച അന്വേഷണാത്മക വാർത്ത (2 പേർക്ക് ) (അച്ചടി-ദൃശ്യ-ഓൺലൈൻ മാധ്യമങ്ങൾ) , മികച്ച യുവമാധ്യമ പ്രവർത്തകൻ/ പ്രവർത്തക എന്നിവർക്കാണ് ഈ പുരസ്‌കാരങ്ങൾ നൽകുക.

മാധ്യമപ്രവർത്തകർക്കു സ്വന്തമായും , മികച്ച മാധ്യമപ്രവർത്തകർക്ക് വേണ്ടി പൊതുജനങ്ങൾക്കും നോമിനേഷനുകൾ സമർപ്പിക്കാം. നോമിനേഷൻ ഫോമുകൾ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ വെബ്‌സൈറ്റ് ആയ www.indiapressclub.org യിൽ ലഭ്യമാണ് . പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ പത്രവാർത്തകളോ, ഫോട്ടോകളോ, വീഡിയോകളോ ഉൾപ്പെടെ Manoj Jacob, Co-ordinator ,V/192 A, Panad Road, Thattampady, Karumalloor P.O Aluva, Kerala - 683 511, എന്ന വിലാസത്തിൽ അയക്കുകയോ , mail@indiapressclub.org ലേക്ക് ഇമെയിൽ അയക്കുകയോ ചെയ്യാം.

മലയാളി മാധ്യമ പ്രവർത്തകർക്ക് ഇന്ത്യ പ്രസ് ക്ലബ് നൽകുന്ന പുരസ്‌കാരങ്ങൾ 2019 ജനുവരി 13 ഞായറാഴ്ച വൈകീട്ട് 6 മണിക്ക് കൊച്ചിയിലെ ബോൾഗാട്ടി പാലസ് ഹോട്ടലിൽ നടക്കുന്ന വർണാഭമായ ചടങ്ങിൽ വെച്ച് വിതരണം ചെയ്യുമെന്ന് മാധ്യമശ്രീ പുരസ്‌കാര കമ്മറ്റി ചെയർമാൻ മാത്യു വർഗ്ഗീസ് , ചീഫ് കൺസൽട്ടന്റ് ജോർജ് ജോസഫ് എന്നിവർ പറഞ്ഞു. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-മാധ്യമരംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.