- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മാധ്യമ കുലപതി ലാരി കിങ്ങിന്റെ മരണത്തിൽ അനുശോചിച് ഇന്ത്യാ പ്രസ് ക്ലബ്
ഹ്യൂസ്റ്റൺ: മാധ്യമ ലോകത്തിന്റെ മുടി ചൂടാമന്നനായ ലാരി കിങ്ന്റെ മരണത്തിൽ ഇന്ത്യാ പ്രസ്‌ക്ലബ് ഹ്യൂസ്റ്റൺ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി. ജനുവരി 27 ബുധനാഴ്ച കൂടിയ യോഗത്തിൽചാപ്റ്റർ പ്രസിഡന്റ് ശങ്കരൻകുട്ടി പിള്ള അധ്യക്ഷനായിരുന്നു.
റേഡിയോ ടെലിവിഷൻ മാധ്യമരംഗം അഞ്ചു പതിറ്റാണ്ടായി കയ്യടക്കി വാണ ലാരി കിംഗിന്റെ അഭിമുഖങ്ങൾക്കായി ലോകം എന്നും ചെവിയോർത്തു കാത്തിരുന്നു. സി എൻ എൻ-ൽ ലാരി
നടത്തിയത് അൻപതിനായിരം അഭിമുഖങ്ങളായിരുന്നു എന്നും ഓര്മിച്ചെടുത്ത ശങ്കരൻകുട്ടി പിള്ളഅംഗങ്ങളെ യോഗത്തിലേക്ക് സ്വാഗതം ചെയ്തു.
റിച്ചാർഡ് നിക്‌സൻ മുതൽ ബാരാക് ഒബാമ വരെയുള്ള എല്ലാ അമേരിക്കൻ പ്രസിഡന്റ്മാരും ലാരിയുടെചോദ്യ ശരങ്ങൾ ഏറ്റവരാണ് എന്നതും ലാരിയെ അമേരിക്കൻ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കി. അമേരിക്കൻ സ്ട്രീറ്റ് ജോഗർ മുതൽ കോടിപതി റോസ് പെറോ വരെ ലാരിയുടെ മുൻപിൽ ഒരുപോലെ ഭീതിയില്ലാതെ ഇരിക്കാൻ ലാരി എന്നും ശ്രദ്ധിച്ചിരുന്നു.
ഒരിക്കലും അഭിമുഖത്തിനെത്തുന്നവരെ ഇരകളായി കാണുന്ന അന്വേഷി ആയിരുന്നില്ല അദ്ദേഹം മറിച്അവരോടു സ്‌നേഹമസൃണമായി പെരുമാറാൻ ലാരി എന്നും ശ്രദ്ധിച്ചിരുന്നു എന്ന് തുടങ്ങി ലാരിയെ സ്മരിച്ചഅനിൽ ആറന്മുള, ജോയ് തുമ്പമൺ, ഫിന്നി രാജു ജോർജ് തെക്കേമല, ജോർജ് പോൾ, മോട്ടി മാത്യു തുടങ്ങിഎല്ലാവരും പറഞ്ഞു.ജോർജ് പോൾ നന്ദി രേഖപ്പെടുത്തി.



