- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിൽ മികച്ച സംഘടനയെ ആദരിക്കുന്നു; നോമിനേഷൻ നൽകാം
ഷിക്കാഗോ: നവംബർ 11 മുതൽ 14 വരെ ഷിക്കാഗോയിൽ നടക്കുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്ട്ര കോൺഫറൻസിനോടനുബന്ധിച്ച് അമേരിക്കയിലെ മികച്ച മലയാളി സംഘടനക്ക് അവാർഡ് നൽകുന്നു.
കോവിഡ് കാലമാണെങ്കിലും അത് അവഗണിച്ച് ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയ പല സംഘടനകളുമുണ്ട്. സമൂഹം വിഷമത നേരിട്ടപ്പോൾ പിന്നോക്കം പോകാതെ സഹായഹസ്തവുമായി എത്തിയ സംഘടനകളെ നമുക്ക് മറക്കാനാവില്ല. ആപദ്ഘട്ടങ്ങളിലാണ് മികച്ച പ്രവർത്തനങ്ങൾ പലപ്പോഴും കാണാനാകുക.
സംഘടനാ ഭാരവാഹികൾക്കും വ്യക്തികൾക്കും മികച്ച സംഘടനയെ നോമിനേറ്റ് ചെയ്യാം. സംഘടനയുടെ പ്രവർത്തനങ്ങൾ , അവ ജനജീവിതത്തെ എങ്ങനെ സഹായിച്ചു, നേതാക്കളുടെ അർപ്പണ ബോധം തുടങ്ങിയവ ഉൾപ്പെടുത്തി നോമിനേഷനുകൾ നൽകുക. പ്രസ് ക്ലബ് നിയോഗിക്കുന്ന വിദഗ്ധ സമിതി മികച്ച സംഘടനയെ അവയിൽ നിന്ന് തെരഞ്ഞെടുക്കും. നിർദേശങ്ങൾ indiapressclubofna@gmail.com എന്ന ഇമെയിൽ വഴി ഒക്ടോബര് 31 നു മുൻപായി അറിയിക്കണം.
ഇത്തരമൊരു സംരംഭം പ്രസ് ക്ലബ് നടത്തുന്നത് ഇതാദ്യമാണ്. സംഘടനകളെ ആദരിക്കുക എന്നത് തങ്ങളുടെ കടമയായി കരുതുന്നുവെന്നും എല്ലാ സംഘടനകളുമായും പ്രസ് ക്ലബ് എന്നും നല്ല ബന്ധമാണ് പുലർത്തുന്നതെന്നും പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ, ട്രെഷറർ ജീമോൻ ജോർജ് എന്നിവർ ചൂണ്ടിക്കാട്ടി.
നിർദേശങ്ങൾ ഒക്ടോബർ 31 -നു മുൻപ് ലഭിക്കണം. നിർദേശങ്ങൾ അയക്കാനുള്ള ഈമെയിൽ: indiapressclubofna@gmail.com അല്ലെങ്കിൽ സംഘടനാ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.