ഷിക്കാഗോ:അമേരിക്കൻ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ തന്നെഅത്ഭുതപെ ടുത്തിയെന്നും, ഇത് എല്ലാവര്ക്കും അനുകരണീയമാണെന്നും കേരളകൃഷിവകുപ്പ് മന്ത്രി വി എസ്. സുനിൽകുമാർ. പ്രവാസി മലയാളികളുടെവാർത്താമാധ്യമങ്ങൾ ലോകം മുഴുവനുണ്ടെങ്കിലും സംഘടിതമായ ഒരു മാധ്യമപ്രവർത്തകരുടെ ഒരു കൂട്ടായ്മ അമേരിക്കയിൽ മാത്രമാണെന്നും അതിനുനേതൃത്വം നൽകുന്ന ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്കഭാരവാഹികളെ അദ്ദേഹം അനുമോദിച്ചു. ഷിക്കാഗോയിലെ ഹോളിഡേ ഇൻഇറ്റാസ്‌കയിൽ നടന്നുവരുന്ന ഏഴാമത് ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോർത്ത്അമേരിക്കയുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നുഅദ്ദേഹം.

ചരിത്ര സ്മരണകൾ ഉണരുന്ന ഷിക്കാഗോ സന്ദർശിക്കുക എന്നതു തന്റെചിരകാല സ്വപ്നമായിരുന്നുവെന്നു മന്ത്രി പറഞ്ഞു.ലോക ചരിത്രത്തിൽ തന്നെസാമ്രാജ്യത്വത്തിനെതിരെ പടപൊരുതി രക്തസാക്ഷികളെ സൃഷ്ടിച്ച്ലോകത്താകമാനമുള്ള തൊഴിലാളികളുടെ അവകാശം നേടിയെടുത്ത ചരിത്രപാരമ്പര്യങ്ങളുറങ്ങുന്ന മണ്ണിൽ കാലുകുത്തുക തന്നെ ഒരു ഭാഗ്യമായികരുതിയിരുന്നു. ചെറുപ്പകാലത്ത് ഓർമ്മവെച്ച നാൾ മുതൽ കേട്ടു
തഴമ്പിച്ച ഷിക്കാഗോയിലെ രക്തസാക്ഷികളുടെ രക്തം വീണവിപ്ലവമണ്ണിനെക്കുറിച്ച് മുദ്രവാക്യം വിളികേട്ടാണ് തന്നിലെ വിപ്ലവവീര്യംഉണർന്നതെന്നും സുനിൽകുമാർ സ്മരിച്ചു.

ചെത്തുതൊഴിലാളിയായിരുന്ന വല്ല്യച്ഛന്റെ കൂടെ കേവലം ബാലനായിരുന്ന താൻപാർട്ടി ജാഥകളിൽ പങ്കെടുത്തപ്പോൾ വിളിച്ചവിപ്ലവഭൂമിയെക്കുറിച്ചുള്ള സ്മരണകൾ എന്നും ആവേശം പകർന്നിരുന്നു.അതുകൊണ്ടാണ് ഏറെ തിരക്കുകൾ ഉണ്ടായിട്ടും ഐ.പി.സി.എൻ.എയുടെ ക്ഷണംസ്വീകരിച്ച് താൻ ഇവിടെ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

ലോക തൊഴിലാളികൾക്ക് എട്ടു മണിക്കൂർ ജോലി ചെയ്യാനുള്ള അവകാശങ്ങൾ
നേടിയെടുക്കാൻ നടന്ന ലോക തൊഴിലാളി സമരത്തിന്റെ സ്മരണയാണ് മെയ് ഒന്നാംതീയതി ലോകമെങ്ങും ആചരിക്കപ്പെടുന്നത്. സ്വാമി വിവേകാനന്ദന്റെചരിത്രപ്രസിദ്ധമായ ലോക സമ്മേളന പ്രസംഗം നടന്നതും ഈ ചരിത്ര ഭൂമിയിലായതുംതന്നെ കൂടുതൽ ആവേശഭരിതനാക്കുന്നു. ഷിക്കാഗോയിലെ ഈ ചരിത്ര ഭൂമിസന്ദർശിക്കുകയല്ലാതെ മറ്റൊരു യാത്രയ്ക്കും പ്രസക്തിനൽകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഷിക്കാഗോയ്ക്ക് തന്റെ ജന്മനാടായ അന്തിക്കാടുമായി പണ്ടേ മനസ്സിൽ ഒരുസാമ്യതയുണ്ട്. ഷിക്കാഗോ രക്തസാക്ഷികളുടെ ചരിത്ര നഗരമാണെങ്കിൽഅന്തിക്കാട് 21 രക്ഷസാക്ഷി മണ്ഡപങ്ങളുള്ള വിപ്ലവ മണ്ണാണ്.

റെഡ് ഇന്ത്യക്കാരുടെ കാലത്ത് അമേരിക്ക കാർഷിക ഉത്പന്നങ്ങൾഉണ്ടാക്കുന്ന ഒരു രാജ്യമായിരുന്നു. അതുകൊണ്ടുതന്നെ കൃഷി മന്ത്രി എന്നനിലയിൽ ഒരുപാട് അറിവുകൾ നേടാനും ഈ സന്ദർശനം വഴിയൊരുക്കുമെന്നാണ്പ്രതീക്ഷ. കൊളംബസ് അമേരിക്ക കണ്ടുപിടിച്ചത് വലിയ കാര്യമാണെങ്കിൽഅതിനേക്കാൾ ഏറെ ചരിത്രപ്രസിദ്ധമായ നാടാണ് നമ്മുടെ ഭാരതം. പ്രത്യേകിച്ച്‌കേരളം എന്നു അഭിമാനപൂർവ്വം ഓർമ്മിക്കണം. അധിനിവേശം ഉണ്ടാകുന്നതിനുനൂറ്റാണ്ടുകൾക്കു മുമ്പുതന്നെ വൈദേശികരും വ്യത്യസ്ത മതസ്ഥർക്കുംഭാരതം സ്വാഗതമരുളിയിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും പുരാതനമായ 1000 വർഷംപഴക്കമുള്ള മുസ്ലിം പള്ളിയായ ചേരമാൻ പള്ളി കേരളത്തിലെകൊടുങ്ങല്ലൂരാണുള്ളത്. അതുപോലെ തന്നെ സെന്റ് തോമസും കേരളത്തിലെ കൊടുങ്ങല്ലൂരിലുള്ള പാലയൂർ പള്ളിയിലാണ് ആദ്യമായി എത്തിയതെന്നുംപറയപ്പെടുന്നു.

മന്ത്രി സുനിൽകുമാറിനെ പോലെ ഷിക്കാഗോയിലെ വിപ്ലവഭൂമി സന്ദർശിക്കുക
എന്ന സ്വപ്നം പേറിയാണ് താനും ഇവിടെയെത്തിയതെന്ന് തുടർന്ന് സംസാരിച്ചപാലക്കാട് എംപി എം.ബി രാജേഷും പറഞ്ഞു. വ്യാഴാഴ്ച ഷിക്കാഗോയിൽ എത്തിയഉടൻ വിപ്ലവസമരത്തിന്റെ സ്മാരകഭൂമി സന്ദർശിക്കാനുള്ള ത്വരയിൽ അവിടെചെന്നപ്പോൾ ഫലം നിരാശാജനകമായിരുന്നു വെന്ന് രാജേഷ് കൂട്ടിച്ചേർത്തു.വിപ്ലവസ്മാരകം അപ്പാടെ അവിടെ നീക്കം ചെയ്ത് മറ്റെവിടെയോമാറ്റിയതായിട്ടാണ് അറിയാൻ കഴിഞ്ഞത്. ഇത്രയും ചരിത്ര സംഭവമായ സ്മാരകംമാറ്റിയതും അമേരിക്കൻ രാഷ്ട്രീയത്തിൽ വന്ന മാറ്റത്തിന്റെഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ തവണ അമേരിക്കയിൽ വന്നപ്പോൾ വാഷിങ്ടൺ ഡി.സിയിലെ ഫ്രീഡംമ്യൂസിയം സന്ദർശിച്ചപ്പോഴാണ് അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിലെമറ്റൊരു മുഖം ദർശിക്കാൻ കഴിഞ്ഞത്. അത് തന്റെ അമേരിക്കയെക്കുറിച്ചുള്ളകാഴ്ചപ്പാടിൽ തന്നെ മാറ്റങ്ങൾ വരുത്തി എന്നുവേണം പറയാൻ- അദ്ദേഹംകൂട്ടിച്ചേർത്തു.

ഷിക്കാഗോയെപ്പറ്റി ഓർക്കുമ്പോൾ സ്വാമി വിവേകാനന്ദനുംതുല്യപ്രാധാന്യത്തോടെ മനസ്സിലെത്തുന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധമായപ്രസംഗം അവസാനിപ്പിച്ചത് മതങ്ങൾ തമ്മിലുള്ള കലഹങ്ങൾഅവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടാണ്. മറ്റു മതങ്ങളെ
തകർക്കുമെന്നു കരുതുന്നവരോട് തനിക്ക് അനുകൂലമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.എതിർപ്പും ഭിന്നതയും രഞ്ജിപ്പും സഹായ സഹകരണവുമാണ് ആവശ്യമെന്നവാചകങ്ങൾക്ക് ഇന്ന് പ്രസക്തിയേറെയാണ്.

ആളു തെറ്റി തന്നെ പ്രസ്‌ക്ലബ് സമ്മേളനത്തിനു വിളിച്ചതെന്നാണ് താൻ ആദ്യം
കരുതിയതെന്ന് എം. സ്വരാജ് എംഎ‍ൽഎ. ഒരിക്കൽ ഏഷ്യാനെറ്റിൽ നിന്നു
വിളിച്ച് ഹാസ്യ നടനുള്ള സമ്മാനം തനിക്കാണെന്നു പറഞ്ഞ അനുഭവമുണ്ട്.

നാലു ദിനപ്പത്രത്തിന് 1000 ബയണറ്റുകളേക്കാൾ ശക്തിയുണ്ടെന്ന്നെപ്പോളിയൻ പറഞ്ഞു. പക്ഷെ ഇന്നു കരുത്തുള്ള മാധ്യമങ്ങൾ അറ്റുപോയോഎന്നു സംശയം. എങ്കിലും പ്രതീക്ഷ കൈവിടേണ്ടതില്ല. എല്ലാ വിളക്കുംകെടുമ്പോൾ മിന്നാമിനുങ്ങെങ്കിലും പ്രകാശംചൊരിഞ്ഞെത്തും. കൂടുതൽശക്തിയുള്ള മാധ്യമങ്ങൾ വരും. 13 ഫ്ളെമിംഗോ എന്ന ചിത്രത്തിൽഒരിക്കലും വരാത്ത കാമുകനെ കാത്തിരിക്കുന്ന കാമുകി പറയുന്നു: 'ഞാൻ
കാണിക്കുന്നത് അബദ്ധമായിരിക്കാം. പക്ഷെ ഈ അബദ്ധംതന്നെ മനോഹരമാണ് .'ഇരുട്ട്പരക്കുമ്പോൾ പ്രകാശം വരും. കൂടുതൽ കരുത്തോടെ- സ്വരാജ് പറഞ്ഞു.

അളകനന്ദ, ആർ.എസ്. ചന്ദ്രശേഖർ, ഷാനി പ്രഭാകർ, ഉണ്ണി ബാലകൃഷ്ണൻ,ആർ.എസ്, ബാബു, പി.വി. തോമസ്, ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, എം.എൻ.സി നായർ, ഡോ. മാണി സ്‌കറിയ,ജോർജ് ജോസഫ്, ഡോ. കൃഷ്ണ കിഷോർ എന്നിവർ സംസാരിച്ചു. ജോസ്‌കാടാപ്പുറം, അനിൽ ആറന്മുള എന്നിവരായിരുന്നു എം.സിമാർ.
നേഹാ ഹരിഹരൻ പ്രാർത്ഥനാഗാനം ആലപിച്ചു. കൺവൻഷൻ ചെയർ ജോസ്
കണിയാലി സ്വാഗതവും പ്രസ്‌ക്ലബ് പ്രസിഡന്റ് ശിവൻ മുഹമ്മ അധ്യക്ഷ
പ്രസംഗവും നടത്തി. ജനറൽ സെക്രട്ടറി ഡോ. ജോർജ് കാക്കനാട്ട് നന്ദിപറഞ്ഞു