- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യാ റബ്ബർ മീറ്റ് മാർച്ചിൽ ഗോവയിൽ മാർച്ച് 10നും 11നും
കോട്ടയം: റബ്ബർബോർഡും റബ്ബർമേഖലയിലെ പ്രമുഖ സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യാ റബ്ബർ മീറ്റ് 2016 (ഐ.ആർ.എം. 2016) മാർച്ച് 10, 11 തീയതികളിൽ ഗോവയിലെ ഹോട്ടൽ ഗ്രാന്റ് ഹയാത്തിൽ നടക്കും. റബ്ബർമേഖലയെ പ്രതിനിധാനം ചെയ്യുന്ന എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ വർഷംതോറും നടത്തുന്ന സമ്മേളനങ്ങളിൽ മൂന്നാമത്തേതാണ് ഇത്. റബ്ബർരംഗത്തെ എല്ലാ
കോട്ടയം: റബ്ബർബോർഡും റബ്ബർമേഖലയിലെ പ്രമുഖ സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യാ റബ്ബർ മീറ്റ് 2016 (ഐ.ആർ.എം. 2016) മാർച്ച് 10, 11 തീയതികളിൽ ഗോവയിലെ ഹോട്ടൽ ഗ്രാന്റ് ഹയാത്തിൽ നടക്കും. റബ്ബർമേഖലയെ പ്രതിനിധാനം ചെയ്യുന്ന എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ വർഷംതോറും നടത്തുന്ന സമ്മേളനങ്ങളിൽ മൂന്നാമത്തേതാണ് ഇത്. റബ്ബർരംഗത്തെ എല്ലാ വിഭാഗങ്ങളും മാദ്ധ്യമങ്ങളും റബ്ബർബോർഡും പങ്കെടുക്കുന്ന ഇത്തരമൊരു വാർഷികസമ്മേളനം വിവിധവിഭാഗങ്ങൾ തമ്മിലുള്ള ആശയവിനിമയവും ബന്ധവും കൂടുതൽ മെച്ചപ്പെടുന്നതിനും അതുവഴി കൂടുതൽ ബിസിനസ്സ് അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാഹചര്യമൊരുക്കും.
'റബ്ബർമേഖല: ഇനി എന്ത്?' എന്നതായിരിക്കും ഐ.ആർ.എം.2016-ന്റെ വിഷയം. റബ്ബർരംഗത്തെ ആധുനികപ്രവണതകൾ, പുതിയ മാനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സമ്മേളനത്തിൽ പ്രധാന ചർച്ചയാകും. റബ്ബർമേഖല നേരിടുന്ന വെല്ലുവിളികൾ തരണം ചെയ്യുന്നതിനുള്ള തന്ത്രങ്ങൾ കൂട്ടായി ആവിഷ്‌കരിക്കുന്നതിന് ഐ.ആർ.എം. വേദിയൊരുക്കും. റബ്ബർമേഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക, വാണിജ്യ, സാങ്കേതിക, നിയമവിഷയങ്ങളെ അധികരിച്ച് രാജ്യാന്തരതലത്തിൽ അറിയപ്പെടുന്ന വിദഗ്ദ്ധർ സംസാരിക്കും.
വിവിധവിഷയങ്ങളെ ആസ്പദമാക്കി വിദഗ്ദ്ധർ നയിക്കുന്ന പാനൽചർച്ചകളും ഉണ്ടായിരിക്കും.
റബ്ബർബോർഡ് ചെയർമാൻ ഡോ. എ. ജയതിലക് ചെയർമാനായി ദേശീയതലത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഓർഗനൈസിങ് കമ്മിറ്റിയാണ് ഐ.ആർ.എം.2016-ന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ചെറുകിട, വൻകിട കർഷകപ്രതിനിധികൾ; റബ്ബർസംസ്‌കരണ മേഖലയുടെയും വ്യാപാരമേഖലയുടെയും പ്രതിനിധികൾ; ടയർ, ടയറിതര മേഖലകളുടെ പ്രതിനിധികൾ; ഓട്ടോ കംപോണന്റ് നിർമ്മാതാക്കൾ; കയറ്റുമതിരംഗത്തുള്ളവർ; ഗവേഷണ, നൈപുണ്യവികസനസ്ഥാപന ങ്ങളിൽ നിന്നുള്ളവർ; റബ്ബറുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ രംഗത്തുള്ളവർ തുടങ്ങിയവരെല്ലാം കമ്മിറ്റിയിൽ അംഗങ്ങളാണ്.
ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമായി 600 പ്രതിനിധികൾ എ.ആർ.എം.2016-ൽ പങ്കെടുക്കും.