മോദിക്ക് കൈയടി നൽകാൻ സാമ്പത്തിക ശാസ്ത്രവും; ആധുനിക ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ മാസത്തേത്
പ്രധാനമന്ത്രി നരേന്ദ്ര മോദി വെറുതെ വൺമാൻഷോ കാണിക്കുകയാണെന്നാണ് ശത്രുക്കളിൽ പലരും ആരോപിക്കുന്നത്. എന്നാൽ വികസനമെന്നാൽ വെറും പ്രസ്താവനയല്ലെന്നും അത് വ്യക്തമായ കണക്കുകളിലൂടെ തനിക്ക് തെളിയിക്കാൻ കഴിയുമെന്നും കാണിച്ച് മോദി അവർക്ക് മധുരമായ മറുപടിയേകുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മോദിക്ക് കൈയടി നൽകാൻ ഇപ്പോ
- Share
- Tweet
- Telegram
- LinkedIniiiii
പ്രധാനമന്ത്രി നരേന്ദ്ര മോദി വെറുതെ വൺമാൻഷോ കാണിക്കുകയാണെന്നാണ് ശത്രുക്കളിൽ പലരും ആരോപിക്കുന്നത്. എന്നാൽ വികസനമെന്നാൽ വെറും പ്രസ്താവനയല്ലെന്നും അത് വ്യക്തമായ കണക്കുകളിലൂടെ തനിക്ക് തെളിയിക്കാൻ കഴിയുമെന്നും കാണിച്ച് മോദി അവർക്ക് മധുരമായ മറുപടിയേകുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മോദിക്ക് കൈയടി നൽകാൻ ഇപ്പോൾ സാമ്പത്തിക ശാസ്ത്രവും രംഗത്തെത്തിയിരിക്കുന്നു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്ക് സൃഷ്ടിച്ചതിനാണ് സാമ്പത്തികരംഗം മോദിക്ക് കൈയടി നൽകുന്നത്.
സെപ്റ്റംബറിലെ പണപ്പെരുപ്പ നിരക്ക് വെറും 6.46 ശതമാനം മാത്രമാണ്. 2012മുതൽ ഇതു സംബന്ധിച്ച കണക്കുകൾ സർക്കാർ പുറത്തിറക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും താണ നിരക്കാണിത്. ഇന്നലെ പുറത്ത് വിട്ട വസ്തുതകളിലൂടെയാണ് ഇത് വെളിവാകുന്നത്. റോയിട്ടറിന്റെ പ്രവചിച്ച നിരക്കായ 7.2 ശതമാനത്തേക്കാളും വളരെ താഴ്ന്ന നിരക്കാണിത്.
പണപ്പെരുപ്പം നിയന്ത്രിക്കാൻ കഴിഞ്ഞത് വളരെയേറെ ആത്മവിശ്വാസം പകരുന്നുവെന്നാണ് റിസർവ് ബാങ്ക് ഇതിനോട് പ്രതികരിച്ചത്. ഇതു സംബന്ധിച്ച വസ്തുതകൾ ആശ്വാസം പകരുന്നതാണെന്നാണ് ബാങ്ക് ഓഫ് ബറോഡയിലെ ചീഫ് എക്കണോമിസ്റ്റായ രൂപ റെഗെ നിസ്ചർ പ്രതികരിച്ചിരിക്കുന്നത്. മാസാമാസം പച്ചക്കറികളുടെ വില കുറഞ്ഞത് ഇതിന് വഴിയൊരുക്കിയ കാരണങ്ങളിലൊന്നാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. പണപ്പെരുപ്പ നിരക്ക് സ്ഥിരത കൈവരിക്കുന്നത് കാത്തിരിക്കുകയാണെന്നും ഒറ്റ നോട്ടത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാവില്ലെന്നുമാണ് റിസർവ്ബാങ്കിന്റെ നിലപാടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.