- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകരാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനം ഇന്ത്യയുടെ ആയുധം വാങ്ങലോ? ഏറ്റവും ഒടുവിൽ ഇന്ത്യ ഒപ്പുവച്ചത് അമേരിക്കയുമായുള്ള 5000 കോടിയുടെ പീരങ്കി ഇടപാടിന്; റഷ്യയും ഫ്രാൻസും ബ്രിട്ടനുമെല്ലാം ആയുധം വിൽക്കാൻ തയ്യാറായി നിൽക്കുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദി ഓരോതവണയും വിദേശത്തേയ്ക്ക് വിമാനം കയറുമ്പോഴും അതിനൊപ്പം പ്രതിരോധ മേഖലയിലെ ഒരു കരാറും കൂടെയുണ്ടാകും. പ്രതിരോധച്ചെലവുകൾക്കായി ഏറ്റവും കൂടുതൽ തുക ചെലവിടുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിക്കഴിഞ്ഞുവെന്ന് ഈ കരാറുകളുടെ ബാഹുല്യം തെളിയിക്കുന്നു. പാക്കിസ്ഥാനും ചൈനയുമടക്കമുള്ള അയൽരാജ്യങ്ങളിൽനിന്ന് നിരന്തര സമ്മർദമുയരുമ്പോൾ, ഇന്ത്യയ്ക്ക് പ്രതിരോധത്തെ കൈവിടാനാവില്ലെന്ന യാഥാർഥ്യവും ഉയർന്നുനിൽക്കുന്നു. ഏറ്റവുമൊടുവിൽ ഇന്ത്യ ഒപ്പുവച്ചത് അമേരിക്കയുമായി 5000 കോടി രൂപയുടെ പീരങ്കി ഇടപാടിനാണ്. ഇനിയും പൂർണമായും വെളിപ്പെട്ടിട്ടില്ലാത്ത ബോഫോഴ്‌സ് ഇടപാടിനുശേഷം ആദ്യമായാമ് ഇന്ത്യ ഇത്രയും വലിയ പീരങ്കി ഇടപാടിന് തയ്യാറാവുന്നത്. 145 എം-777 അൾട്രാ ലൈറ്റ് പീരങ്കികളാണ് ഇന്ത്യ അമേരിക്കയിൽനിന്ന് വാങ്ങുക. അമേരിക്കയുമായി സമീപകാലത്ത് നടത്തിയ ഏറ്റവും വലിയ ആയുധ ഇടപാടുകളിലൊന്ന് കൂടിയാണിത്. ഇന്ത്യയ്ക്ക് ആയുധങ്ങൾ കൈമാറുന്നതിൽ മുൻനിര കച്ചവടക്കാരായി അമേരിക്ക മാറിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. 20007-നുശേഷം 1
പ്രധാനമന്ത്രി നരേന്ദ്ര മോദി ഓരോതവണയും വിദേശത്തേയ്ക്ക് വിമാനം കയറുമ്പോഴും അതിനൊപ്പം പ്രതിരോധ മേഖലയിലെ ഒരു കരാറും കൂടെയുണ്ടാകും. പ്രതിരോധച്ചെലവുകൾക്കായി ഏറ്റവും കൂടുതൽ തുക ചെലവിടുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിക്കഴിഞ്ഞുവെന്ന് ഈ കരാറുകളുടെ ബാഹുല്യം തെളിയിക്കുന്നു. പാക്കിസ്ഥാനും ചൈനയുമടക്കമുള്ള അയൽരാജ്യങ്ങളിൽനിന്ന് നിരന്തര സമ്മർദമുയരുമ്പോൾ, ഇന്ത്യയ്ക്ക് പ്രതിരോധത്തെ കൈവിടാനാവില്ലെന്ന യാഥാർഥ്യവും ഉയർന്നുനിൽക്കുന്നു.
ഏറ്റവുമൊടുവിൽ ഇന്ത്യ ഒപ്പുവച്ചത് അമേരിക്കയുമായി 5000 കോടി രൂപയുടെ പീരങ്കി ഇടപാടിനാണ്. ഇനിയും പൂർണമായും വെളിപ്പെട്ടിട്ടില്ലാത്ത ബോഫോഴ്‌സ് ഇടപാടിനുശേഷം ആദ്യമായാമ് ഇന്ത്യ ഇത്രയും വലിയ പീരങ്കി ഇടപാടിന് തയ്യാറാവുന്നത്. 145 എം-777 അൾട്രാ ലൈറ്റ് പീരങ്കികളാണ് ഇന്ത്യ അമേരിക്കയിൽനിന്ന് വാങ്ങുക. അമേരിക്കയുമായി സമീപകാലത്ത് നടത്തിയ ഏറ്റവും വലിയ ആയുധ ഇടപാടുകളിലൊന്ന് കൂടിയാണിത്.
ഇന്ത്യയ്ക്ക് ആയുധങ്ങൾ കൈമാറുന്നതിൽ മുൻനിര കച്ചവടക്കാരായി അമേരിക്ക മാറിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. 20007-നുശേഷം 1500 കോടി ഡോളറിന്റെ ആയുധക്കരാറുകൾക്കാണ് ഇന്ത്യയും അമേരിക്കയും ഒപ്പുവച്ചത്. ഇപ്പോൾ ഒപ്പുവച്ച പീരങ്കി ഇടപാടനുസരിച്ച് എം-777 പീരങ്കികൾ 2017 മധ്യം മുതൽക്ക് ഇന്ത്യൻ സേനയുടെ ഭാഗമാകും. ഇതിൽ 120 എണ്ണം ഇന്ത്യയിൽത്തന്നെയാണ് കൂട്ടിയോജിപ്പിക്കുന്നതും പരിശോധിക്കുന്നതും. ബിഎഇ സിസ്റ്റംസാണ് ഈ പീരങ്കി നിർമ്മിക്കുന്നത്. ഇന്ത്യയിൽ മഹീന്ദ്രയാണ് അതിന്റെ പങ്കാളി..
വിമാനങ്ങൾക്ക് അനായാസം വഹിക്കാവുന്നത്ര ഭാരംകുറഞ്ഞതാണ് ഈ പീരങ്കികൾ. ലഡാക്കിലെയും അരുണാചൽ പ്രദേശിലെലയും ഉൾഭാഗങ്ങളിലേക്ക് പീരങ്കിയെത്തിക്കുന്നതിന് സാധിക്കും. 25 കിലോമീറ്റർ ദൂരത്തേയ്ക്ക് ആക്രമണം നടത്താനുല്‌ള ശേഷിയുള്ള ഈ പീരങ്കിയ്കക്ക് നാല് ടൺ മാത്രമാണ് ഭാരം. പുതിയതായി രൂപംകൊടുത്ത 17 മൗണ്ടൻ സ്‌ട്രൈക്ക് കോർപ്‌സിനുവേണ്ടിയാണ് ഈ പീരങ്കികൾ വാങ്ങിയിട്ടുള്ളത്.
ബോഫോഴ്‌സ് പീരങ്കിയിടപാടിലെ അഴിമതിക്കഥകൾ പുറത്തുവന്നതുമുതൽ ഇന്ത്യയുടെ പ്രതിരോധ ഇടപാടുകളെല്ലാം വളരെ സൂക്ഷ്മമായാണ് നിരീക്ഷിക്കപ്പെടുന്നത്. ലോകത്തെ വൻകിട ആയുധക്കച്ചവട രാജ്യങ്ങളെല്ലാമായി ഇന്ത്യ കരാറിലേർപ്പെട്ടിട്ടുണ്ട്. റഷ്യയും ഫ്രാൻസും ബ്രിട്ടനും ഇസ്രയേലുമൊക്കെ വിവിധ തരത്തിലുള്ള ആയുധങ്ങൾ വിൽക്കാനായി തയ്യാറെടുത്തുനിൽക്കുകയാണ്.