- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിലെ ആദ്യത്തെ ഫുഡ് സെക്യൂരിറ്റി ബാസാറുമായി ട്വന്റി20
കൊച്ചി: ജനകീയ കൂട്ടായിമയായ ട്വന്റി20 കിഴക്കമ്പലത്തിന്റെ നേതൃത്വത്തിൽഇന്ത്യയിലെ ആദ്യത്തെ ഭക്ഷ്യ സുരക്ഷ മാർക്കറ്റ് നിലവിൽ വരുന്നു. നവംബർ17ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിഥിൻ ഗഡ്കരി മാർക്കറ്റിന്റെഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. 10000 ചതുരശ്ര അടിയിൽ രൂപകല്പന ചെയ്തിട്ടുള്ള ട്വന്റി20 ഭക്ഷ്യ സുരക്ഷമാർക്കറ്റിൽ പച്ചക്കറി, പലചരക്ക്, ഭക്ഷ്യ വസ്തുക്കൾ, നിത്യോപയോഗസാധനങ്ങൾ തുടങ്ങിയവ മാർക്കറ്റ് വിലയേക്കാൾ 70 ശതമാനം വിലക്കുറവിലാണ്‌ലഭിക്കുന്നത്. കിഴക്കമ്പലത്ത് ഉത്പാദിക്കുന്ന പച്ചക്കറി, പഴവർഗങ്ങൾ, പലവ്യഞ്ജനങ്ങൾ,പാൽ തുടങ്ങിയ ഉത്പന്നങ്ങൾ ട്വന്റി20 മാർക്കറ്റിലൂടെ വിൽക്കുകയുംഅതുവഴി കർഷകർക്ക് ന്യായമായ വിലയും ലഭ്യമാക്കുന്നു. കർണ്ണാടക, തമിഴ്‌നാട്എന്നീ അയൽ സംസ്ഥാനങ്ങളിൽ നിന്നും മാർക്കറ്റിലേയ്ക്ക് ആവശ്യമായപച്ചകറികളും മറ്റു അവശ്യസാധങ്ങളും എത്തിക്കും. കർശനമായ ഗുണനിലവാരപരിശോധനയിലൂടെയാണ് സാധങ്ങൾ ഇവിടെ വിറ്റഴിക്കപ്പെടുന്നത്. ഉത്സവകാലങ്ങളിൽഇനിയും വില കുറയും.കിഴക്കമ്പലത്തെ 62000 വരുന്ന ജനങ്ങൾ ഈ മാർക്കറ്റിന്റെ
കൊച്ചി: ജനകീയ കൂട്ടായിമയായ ട്വന്റി20 കിഴക്കമ്പലത്തിന്റെ നേതൃത്വത്തിൽഇന്ത്യയിലെ ആദ്യത്തെ ഭക്ഷ്യ സുരക്ഷ മാർക്കറ്റ് നിലവിൽ വരുന്നു. നവംബർ17ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിഥിൻ ഗഡ്കരി മാർക്കറ്റിന്റെഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.
10000 ചതുരശ്ര അടിയിൽ രൂപകല്പന ചെയ്തിട്ടുള്ള ട്വന്റി20 ഭക്ഷ്യ സുരക്ഷമാർക്കറ്റിൽ പച്ചക്കറി, പലചരക്ക്, ഭക്ഷ്യ വസ്തുക്കൾ, നിത്യോപയോഗസാധനങ്ങൾ തുടങ്ങിയവ മാർക്കറ്റ് വിലയേക്കാൾ 70 ശതമാനം വിലക്കുറവിലാണ്‌ലഭിക്കുന്നത്.
കിഴക്കമ്പലത്ത് ഉത്പാദിക്കുന്ന പച്ചക്കറി, പഴവർഗങ്ങൾ, പലവ്യഞ്ജനങ്ങൾ,പാൽ തുടങ്ങിയ ഉത്പന്നങ്ങൾ ട്വന്റി20 മാർക്കറ്റിലൂടെ വിൽക്കുകയുംഅതുവഴി കർഷകർക്ക് ന്യായമായ വിലയും ലഭ്യമാക്കുന്നു. കർണ്ണാടക, തമിഴ്‌നാട്എന്നീ അയൽ സംസ്ഥാനങ്ങളിൽ നിന്നും മാർക്കറ്റിലേയ്ക്ക് ആവശ്യമായപച്ചകറികളും മറ്റു അവശ്യസാധങ്ങളും എത്തിക്കും. കർശനമായ ഗുണനിലവാരപരിശോധനയിലൂടെയാണ് സാധങ്ങൾ ഇവിടെ വിറ്റഴിക്കപ്പെടുന്നത്. ഉത്സവകാലങ്ങളിൽഇനിയും വില കുറയും.കിഴക്കമ്പലത്തെ 62000 വരുന്ന ജനങ്ങൾ ഈ മാർക്കറ്റിന്റെ ഉപഭോക്താക്കളാണ്.
500 ഓളം വരുന്ന ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കും ആറു വയസ്സിൽതാഴെയുള്ള 1500 ഓളം കുട്ടികൾക്കും പാൽ, മുട്ട തുടങ്ങിയവ സൗജന്യമായിനൽകുന്നുണ്ട്. ഇതോടൊപ്പം നിരാലംബരായ മുന്നുറോളം കുടുംബങ്ങൾക്കും റോഡിന്റെവികസനത്തിനായി സ്ഥലം വിട്ടു നൽകിയ ആയിരത്തി അൻപത് കുടുംബങ്ങൾക്കുംപച്ചകറിയും പലവ്യഞ്ജനങ്ങളും പൂർണ്ണമായും സൗജന്യമായി നൽകി വരുന്നു.നിത്യോപയോഗ സാധങ്ങളുടെ വിലവർധനവ് ജനങ്ങളുടെ ജീവിതത്തിന്ദുസ്സഹമാക്കികൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷ മാർക്കറ്റ്‌നിലവിൽ വരുന്നതോടെ വെറും 1500 രൂപകൊണ്ട് ഒരു കുടുംബത്തിന് ഒരുമാസത്തെ ജീവിതചെലവ് നടത്താൻ സാധിക്കും എന്ന് ട്വന്റി20 ചീഫ് കോർഡിനേറ്ററുംകിറ്റെക്‌സ് ഗാർമെന്റ്‌സ് മാനേജിങ്ങ് ഡയറക്ടറുമായ സാബു എം ജേക്കബ് പറഞ്ഞു.
പച്ചക്കറി പലവ്യഞ്ജനങ്ങൾ ബേക്കറി പലഹാരങ്ങൾ ഒരു വീടിനാവശ്യമായ മറ്റുനിത്യോപയോഗ സാധനങ്ങൾ എന്നിവ മാർക്കറ്റിൽ ലഭ്യമാണ്. 2020 ഓടെ കിഴക്കമ്പലംപഞ്ചായത്തിനെ ഇന്ത്യയിലെ ഏറ്റവും നല്ല ഒരു മാതൃക പഞ്ചായത്തായി ഉയർത്തുകഎന്നതാണ് ട്വന്റി20 യുടെ ലക്ഷ്യം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.