- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവയവദാന ബോധവൽക്കരണ യഞ്ജത്തിനു മാദ്ധ്യമങ്ങൾ വഹിക്കുന്ന പങ്ക് നിസതുലം-ഡോ:സുബ്രഹ്മണ്യയ്യർ
അവയവദാന ബോധവൽക്കരണ ശ്രമങ്ങൾക്ക് മാദ്ധ്യമങ്ങൾ വഹിക്കുന്ന പങ്ക് നിസതുലമെന്നു ഡോ:സുബ്രഹ്മണ്യയ്യർ പറഞ്ഞു.കേരളത്തിനടുത്തകാലത്തായി അവയവദാതാക്കൾ ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്.മാദ്ധ്യമങ്ങളിലൂടെ നടത്തുന്ന ബോധവൽക്കരണ ശ്രമങ്ങളാണ് ഇതിനുപിന്നിൽ. അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഇന്ത്യയിലെ ആദ്യത്തെ കൈപ്പത്തി മാറ്റിവയ്ക്കൽ ശസ്രതക്രിയ കഴിഞ്ഞ മനുവിനേയും,ക്യാപ്റ്റൻ അബ്ദുൾറഹിമിനേയും ആദരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊടുപുഴ സ്വദേശിയായ മനു സ്രതീകളെ ശല്യം ചെയ്യുന്ന ഗുണ്ടാസം ഘത്തിന്റെ ആക്രമണത്തിനിടയിലാണ് ട്രെയിനിൽ നിന്നു വീണു രണ്ടു കൈപ്പത്തികളും നഷ്ടമായത്. ബൈക്കപകടത്തിൽ മസതിഷ്‌ക്കമരണം സംഭവിച്ച ബിനോയുടെ കൈകളാണ് മനുവിൽ 16 മണിക്കൂർ നീണ്ടു നിന്ന അതിസങ്കീർണ്ണമായ ശസ്രത്രക്രിയയിലൂടേ തുന്നി ചേർത്തത്. മനുവിന്റെ ശസ്രത്രക്രിയാചെലവ് പൂർണ്ണമായും സൗജന്യമായാണ് മാതാ അമ്യതാനന്ദമയി മഠം നിർവഹിച്ചത്. മനുവിനെ അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ട്രാൻസ്പ്ലാന്റ്അസിസ്റ്റന്റ് ആയുള്ള നിയമന ഉത്തരവ് മാതാ
അവയവദാന ബോധവൽക്കരണ ശ്രമങ്ങൾക്ക് മാദ്ധ്യമങ്ങൾ വഹിക്കുന്ന പങ്ക് നിസതുലമെന്നു ഡോ:സുബ്രഹ്മണ്യയ്യർ പറഞ്ഞു.കേരളത്തിനടുത്തകാലത്തായി അവയവദാതാക്കൾ ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്.മാദ്ധ്യമങ്ങളിലൂടെ നടത്തുന്ന ബോധവൽക്കരണ ശ്രമങ്ങളാണ് ഇതിനുപിന്നിൽ. അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഇന്ത്യയിലെ ആദ്യത്തെ കൈപ്പത്തി മാറ്റിവയ്ക്കൽ ശസ്രതക്രിയ കഴിഞ്ഞ മനുവിനേയും,ക്യാപ്റ്റൻ അബ്ദുൾറഹിമിനേയും ആദരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊടുപുഴ സ്വദേശിയായ മനു സ്രതീകളെ ശല്യം ചെയ്യുന്ന ഗുണ്ടാസം ഘത്തിന്റെ ആക്രമണത്തിനിടയിലാണ് ട്രെയിനിൽ നിന്നു വീണു രണ്ടു കൈപ്പത്തികളും നഷ്ടമായത്. ബൈക്കപകടത്തിൽ മസതിഷ്‌ക്കമരണം സംഭവിച്ച ബിനോയുടെ കൈകളാണ് മനുവിൽ 16 മണിക്കൂർ നീണ്ടു നിന്ന അതിസങ്കീർണ്ണമായ ശസ്രത്രക്രിയയിലൂടേ തുന്നി ചേർത്തത്. മനുവിന്റെ ശസ്രത്രക്രിയാചെലവ് പൂർണ്ണമായും സൗജന്യമായാണ് മാതാ അമ്യതാനന്ദമയി മഠം നിർവഹിച്ചത്.
മനുവിനെ അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ട്രാൻസ്പ്ലാന്റ്അസിസ്റ്റന്റ് ആയുള്ള നിയമന ഉത്തരവ് മാതാ അമ്യതാനന്ദമയി മഠം ജനറൽസെക്രട്ടറി സ്വാമി പൂർണാമ്യതാനന്ദ പുരി നൽകി. കൈപ്പത്തിമാറ്റിവച്ചരണ്ടാമത്തെ ആളായ അഫ്ഗാൻ സ്വദേശി അബ്ദുൾ റഹിം അഫ്ഗാൻ സൈനീക സേവനത്തിനായി രണ്ടു ദിവസത്തിനുള്ളിൽ കാണ്ഡഹറിലേക്കു യാത്ര തിരിക്കും.
ബൈക്കപകടത്തിൽ പരികേറ്റു മസതിഷ്‌ക്കമരണം സംഭവിച്ച ഏലൂർ ഫെറി തൈപ്പറമ്പിൽ ടി.ടി.ജോസഫിന്റെ കൈകളാണ് അബ്ദുൾ റഹിമിനു ദാനംചെയ്തത്. അവയവദാനമേഖലയിൽ ഏറ്റവും പുതിയ ശാഖയാണ് കൈകൾ നഷ്ടപ്പെട്ടവർക്ക് കൈകൾ വച്ചുപിടിപ്പിക്കുകയെന്നത്. അമ്യതയിൽ സംഘടിപ്പിച്ച സംഗമത്തിൽ മാതാ അമ്യതാനന്ദമയിമഠം ജനറൽ സെക്രട്ടറി
സ്വാമി പൂർണാമ്യതാനന്ദ പുരി അനുഗ്രഹ പ്രഭാഷണം നടത്തി. ഇന്ത്യൻ എക്സ്‌പ്രസ്സ് റസിഡന്റ് എഡിറ്റർ വിനോദ് മാത്യു അദ്ധ്യക്ഷത വഹിച്ചു.
നാഷണൽ റെഡ് ലിങ്ക് അവാർഡ് ജേതാവായ മാത്യഭൂമി ചീഫ് ഫോട്ടോഗ്രാഫറെ സംഗമത്തിൽ അഭിനന്ദിച്ചു. മുരളീക്യഷ്ണനു അവാർഡിനു അർഹനാക്കിയതു അബ്ദുൾ റഹീമിനു കൈപ്പത്തികൾ ദാനം ചെയ്ത ജോസഫിന്റെ ഭാര്യ അബ്ദുൾ റഹീമിന്റെ കൈപ്പത്തി പിടിച്ചുനോക്കുന്ന വികാരനിർഭരമായ ചിത്രമായിരുന്നു.
മെഡിക്കൽ ഡയറക്ടർ ഡോ;പ്രേം നായർ, ഡോ:സുബ്രഹ്മണ്യയ്യർ എന്നിവർ സംസാരിച്ചു. അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ പുരസ്‌ക്കാരങ്ങൾ മാദ്ധ്യമപ്രവർത്തകർക്കു സ്വാമി പൂർണാമ്യതാനന്ദപുരി നൽകി.