- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ ജപ്പാൻ മോഡൽ സ്വീകരിച്ചു വളരുക; ആർഎസ്എസ് ശാഖകൾ മോദിമാരെ സൃഷ്ടിക്കുക; മോഹൻ ഭാഗവതിന് പറയാനുള്ളത്
ന്യൂഡൽഹി: വികസനത്തിന്റെ കാര്യത്തിൽ ഇന്ത്യ പിന്തുടരേണ്ടത് ജാപ്പനീസ് മാതൃകയാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ജപ്പാനെകണ്ടു പഠിക്കാതെ ഇന്ത്യ വളരില്ലെന്ന് അദ്ദേഹം തറപ്പിച്ചുപറയുന്നു. ആഗ്രയിൽ യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിച്ച യുവ സങ്കൽപ് ശിബിരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാപ്പനീസ് വികസനത്തിന്റെ അടിസ്

ന്യൂഡൽഹി: വികസനത്തിന്റെ കാര്യത്തിൽ ഇന്ത്യ പിന്തുടരേണ്ടത് ജാപ്പനീസ് മാതൃകയാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ജപ്പാനെകണ്ടു പഠിക്കാതെ ഇന്ത്യ വളരില്ലെന്ന് അദ്ദേഹം തറപ്പിച്ചുപറയുന്നു. ആഗ്രയിൽ യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിച്ച യുവ സങ്കൽപ് ശിബിരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാപ്പനീസ് വികസനത്തിന്റെ അടിസ്ഥാന തത്വങ്ങൾ വിശദമാക്കുന്ന 'ഇൻക്രെഡിബിൾ ജാപ്പനീസ്' എന്ന പുസ്തകം വായിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി. പുസ്തകം വായിച്ചില്ലെങ്കിൽക്കൂടെ, അതിന്റെ അവസാന പേജിൽ നൽകിയിട്ടുള്ള ഒമ്പത് അടിസ്ഥാന തത്വങ്ങൾ മനസ്സിലാക്കിയാൽത്തന്നെ ഇന്ത്യക്കാരെ തോൽപിക്കാൻ മറ്റാർക്കുമാവില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു.
രണ്ടാം ലോകയുദ്ധത്തിൽ ജപ്പാനെ അണുബോംബുപയോഗിച്ച് അമേരിക്ക പൂർണമായും തുടച്ചുനീക്കുകയാണ് ചെയ്തത്. അവർക്ക് സമ്പത്തും മനുഷ്യശേഷിയും പൂർണമായും നഷ്ടമായി. എന്നാൽ, 30 വർഷം കൊണ്ട് ജപ്പാൻ പഴയതിലും മികവോടെ ഉയിർത്തെഴുന്നേറ്റു. ബ്രീട്ടീഷ് ഭരണത്തിൽനിന്ന് ഇന്ത്യ മോചിതരായിട്ട് 70 വർഷത്തോളമായി. ആവശ്യത്തിലേറെ മനുഷ്യവിഭവശേഷിയുണ്ടായിട്ടും വ്യക്തമായ ലക്ഷ്യങ്ങളില്ലാതെ ഉഴറുകയായിരുന്നു ഇന്ത്യ. വികസനത്തിലേക്ക് പറന്നുയരണമെങ്കിൽ, ഇന്ത്യ ജപ്പാനെ പിന്തുടർന്നേ തീരൂ-മോഹൻ ഭാഗവത് പറഞ്ഞു.
ഇന്ത്യയുടെ വികസനത്തെ മുരടിപ്പിക്കുന്ന പല ഘടകങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാർക്ക് ഒരു കാര്യത്തിലും ഐക്യമില്ല. ഒട്ടേറെ ഭാഷകൾ, ഒട്ടേറെ മതങ്ങൾ, ഒട്ടേറെ ദൈവങ്ങൾ. ഇംഗ്ലീഷുകാരെ നോക്കൂ. അവർ ഒരു ഭാഷ സംസാരിക്കുകയും ഒരു ദൈവത്തെ ആരാധിക്കുകയും ചെയ്യുന്നു. ഇന്ത്യൻ സംസ്‌കാരത്തിന് ജന്മം നൽകിയത് ഹിന്ദുമതമാണെന്ന് ഉൾക്കൊള്ളുകയും ഹിന്ദുമതത്തെ അംഗീകരിക്കുകയും വേണം.
ഇന്ത്യയിൽ എല്ലാ ഗ്രാമങ്ങളിലും സംഘത്തിന്റെ ശാഖ തുടങ്ങണമെന്നും മോഹൻ ഭാഗവത് ആവശ്യപ്പെട്ടു. ശാഖയിൽ പതിവായി പങ്കെടുത്തിരുന്ന സാധാരണ കുട്ടിയാണ് ഇന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് അദ്ദേഹം പറഞ്ഞു. മുമ്പ് പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയിയും ശാഖയുടെ സൃഷ്ടിയാണെന്ന് പറഞ്ഞ ഭാഗവത്, കൂടുതൽ മോദിമാരെ സൃഷ്ടിക്കാൻ ശാഖ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും ആവശ്യപ്പെട്ടു.

