- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലസോർ: ആണവവാഹക ശേഷിയുള്ള ഇന്ത്യയുടെ പൃഥ്വി 2 മിസൈൽ വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ ചാന്ദിപ്പൂർ ടെസ്റ്റ് റേഞ്ചിൽ നിന്നായിരുന്നു വിക്ഷേപണം. രാവിലെ 9.15ഓടെയാണ് ഡിആർഡിഒ ശാസ്ത്രജ്ഞരുടെ മേൽനോട്ടത്തിൽ സൈന്യം മിസൈലിന്റെ പരീക്ഷണം നടത്തിയത്. അഞ്ഞൂറ് മുതൽ ആയിരം കിലോഗ്രാം വരെ ആണവായുധം വഹിക്കാൻ ശേഷിയുള്ളതാണ് ഈ മിസൈൽ. 350 കിലോമീറ്ററാണ് മിസൈലി
ബാലസോർ: ആണവവാഹക ശേഷിയുള്ള ഇന്ത്യയുടെ പൃഥ്വി 2 മിസൈൽ വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ ചാന്ദിപ്പൂർ ടെസ്റ്റ് റേഞ്ചിൽ നിന്നായിരുന്നു വിക്ഷേപണം.
രാവിലെ 9.15ഓടെയാണ് ഡിആർഡിഒ ശാസ്ത്രജ്ഞരുടെ മേൽനോട്ടത്തിൽ സൈന്യം മിസൈലിന്റെ പരീക്ഷണം നടത്തിയത്. അഞ്ഞൂറ് മുതൽ ആയിരം കിലോഗ്രാം വരെ ആണവായുധം വഹിക്കാൻ ശേഷിയുള്ളതാണ് ഈ മിസൈൽ.
350 കിലോമീറ്ററാണ് മിസൈലിന്റെ പ്രഹരശേഷി. കഴിഞ്ഞ നവംബറിലും പൃഥ്വി 2 മിസൈൽ വിജയകരമായി പരീക്ഷിച്ചിരുന്നു.
ലിക്വിഡ് പ്രൊപ്പൽഷൻ ട്വിൻ എഞ്ചിനാണ് മിസൈലിനുള്ളത്. മുൻകൂട്ടി നിശ്ചയിച്ചയിടങ്ങളിലേക്ക് എത്തിച്ചേരാൻ ഇത് മിസൈലിനെ സഹായിക്കും. സ്ട്രാറ്റജിക് ഫോഴ്‌സ് കമ്മാന്റ് നടത്തിയ പരീക്ഷണം വിജയകരമായിരുന്നുവെന്ന് ഐടിആർ പ്രസിഡന്റ് എ.വി.കെ.വി പ്രസാദ് പറഞ്ഞു.
2014 നവംബർ 14നാണ് ഇതിനു മുമ്പ് പൃഥ്വിയുടെ പരീക്ഷണം നടന്നത്. തദ്ദേശീയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഡിആർഡിഒ വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ആദ്യത്തെ മിസൈലാണ് പൃഥ്വി.