- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോമൺവെൽത്ത് ഗെയിംസ് അഴിമതിയുടെ നാണക്കേട് വിട്ടുമാറുംമുമ്പ് ഒളിമ്പിക്‌സ് വേദിക്കായി ഇന്ത്യയുടെ ശ്രമം; 2024ലെ ഒളിമ്പിക്‌സ് അഹമ്മദാബാദിൽ കൊണ്ടുവരാൻ മോദി സർക്കാർ ശ്രമം തുടങ്ങി
ന്യൂഡൽഹി: ലോകത്തിനു മുന്നിൽ ഇന്ത്യക്കു തലകുനിക്കേണ്ടി വന്ന കോമൺവെൽത്ത് ഗെയിംസ് അഴിമതിയുടെ നാണക്കേടു വിട്ടുമാറും മുമ്പേ മറ്റൊരു ലോക മേള നടത്താൻ ഇന്ത്യ ശ്രമം ആരംഭിച്ചു. ലോകത്തെ ഏറ്റവും വലിയ കായികമേളയായ ഒളിമ്പിക്‌സ് ഇന്ത്യയിലെത്തിക്കാനാണ് കേന്ദ്രസർക്കാർ ശ്രമം ആരംഭിച്ചത്. ഇനിയൊരു അഴിമതിക്ക് കളമൊരുങ്ങില്ലെന്ന് അന്താരാഷ്ട്ര ഒളി
ന്യൂഡൽഹി: ലോകത്തിനു മുന്നിൽ ഇന്ത്യക്കു തലകുനിക്കേണ്ടി വന്ന കോമൺവെൽത്ത് ഗെയിംസ് അഴിമതിയുടെ നാണക്കേടു വിട്ടുമാറും മുമ്പേ മറ്റൊരു ലോക മേള നടത്താൻ ഇന്ത്യ ശ്രമം ആരംഭിച്ചു. ലോകത്തെ ഏറ്റവും വലിയ കായികമേളയായ ഒളിമ്പിക്‌സ് ഇന്ത്യയിലെത്തിക്കാനാണ് കേന്ദ്രസർക്കാർ ശ്രമം ആരംഭിച്ചത്. ഇനിയൊരു അഴിമതിക്ക് കളമൊരുങ്ങില്ലെന്ന് അന്താരാഷ്ട്ര ഒളിമ്പിക് സമിതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ നരേന്ദ്ര മോദിയുടെ നാടായ അഹമ്മദാബാദ് 2024ലെ ഒളിമ്പിക്‌സിനു വേദിയാകും.
ഐഒസി പ്രസിഡന്റ് തോമസ് ബാഷ് അടുത്ത മാസം ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദർശനത്തിന് എത്തുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. കൂടിക്കാഴ്ചയിൽ ഒളിമ്പിക് വേദിക്കായി പ്രധാനമന്ത്രി നേരിട്ട് അവകാശമുന്നയിക്കുമെന്നാണ് സൂചന.
കൂടിക്കാഴ്ചയുടെ തീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും 2024 ഒളിമ്പിക്‌സിന്റെ കാര്യങ്ങളാകും പ്രധാന ചർച്ചാ വിഷയം എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയെ കായികരംഗത്തെ പ്രധാന ശക്തിയാക്കുന്നതിന് താഴെത്തട്ടിൽ നിന്നു തന്നെ പരിശ്രമിക്കുമെന്നും അതിനുള്ള പ്രവർത്തനങ്ങൾ സർക്കാർ ഊർജിതമായി നടപ്പാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
സ്പോർട്സ് സെക്രട്ടറി അജിത് മോഹൻ ശരൺ ഇതിനോടകം ഐഒസി അധികൃതരുമായി ഇന്ത്യയുടെ താൽപര്യത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. അടുത്ത ഒളിമ്പിക്‌സ് 2016ൽ ബ്രസീലിലെ റിയോ ഡി ജനിറോയിലാണ് നടക്കുന്നത്. 2020ൽ ജപ്പാനിലെ ടോക്കിയോയിലും ഒളിമ്പിക്‌സ് നടക്കും. ഏഷ്യൻ രാജ്യത്ത് 2020ൽ നടക്കുന്നതിനാൽ 2024ലെ വേദിക്കായുള്ള ഇന്ത്യയുടെ ശ്രമം എന്തുമാത്രം വിജയം കാണുമെന്ന അറിയില്ലെങ്കിലും പരമാവധി ഇക്കാര്യത്തിൽ ശ്രമം നടത്താനാണ് തീരുമാനം. കോമൺവെൽത്ത് ഗെയിംസിന്റെ പേരിലുണ്ടായ നാണക്കേടിന്റെ കറ കഴുകിക്കളയണമെന്ന ഉദ്ദേശ്യവും ഇതിനു പിന്നിലുണ്ട്.
ഇറ്റലിയും ജർമനിയും അമേരിക്കയും കെനിയയും മൊറോക്കോയും ഖത്തറും ഫ്രാൻസും റഷ്യയും 2024 ഒളിമ്പിക് വേദിക്കായി മത്സരരംഗത്തുണ്ട്. സ്വന്തം കീശ വീർപ്പിക്കാനായി കായിക മേളകളെ കാണുന്ന കായികമേലാളന്മാരുടെ നാടായ ഇന്ത്യക്ക് അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി ലോകത്തെ ഏറ്റവും വലിയ കായികമേള അനുവദിക്കുമോ എന്നു കാത്തിരുന്നുതന്നെ കാണേണ്ടി വരും.
ദുഃഖ വെള്ളിയാഴ്ച പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (ഏപ്രിൽ 3) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ