- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു.കെ സർക്കാരിന്റെ പത്ത് ദിവസത്തെ നിർബന്ധിത ക്വാറന്റീൻ; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ ഹോക്കി ടീം പിന്മാറി; ഏഷ്യൻ ഗെയിംസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നീക്കം
ലണ്ടൻ: ഇന്ത്യയുടെ വാക്സിൻ സർട്ടിഫിക്കറ്റുകൾക്ക് ബ്രിട്ടൻ അംഗീകാരം നൽകാത്തത് വിവാദമായതിന് പിന്നാലെ നിർബന്ധിത ക്വാറന്റീൻ വ്യവസ്ഥകളുടെ പേരിൽ എതിർപ്പ് പ്രകടിപ്പിച്ച് ഇന്ത്യയുടെ കായിക മേഖലയും.
022-ൽ ഇംഗ്ലണ്ടിലെ ബർമിങ്ങാമിൽ നടക്കാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ പുരുഷ, വനിതാ ഹോക്കി ടീമുകൾ വിട്ടുനിൽക്കും. ചൊവ്വാഴ്ച ഹോക്കി ഇന്ത്യയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും അറിയിച്ചതാണ് ഇക്കാര്യം.
യു.കെ സർക്കാരിന്റെ 10 ദിന നിർബന്ധിത ക്വാറന്റീനടക്കമുള്ള മാനദണ്ഡങ്ങൾ കാരണമാണ് ഇന്ത്യൻ ടീം പിന്മാറിയതെന്ന് ഇംഗ്ലണ്ട് ഹോക്കി അസോസിയേഷൻ ട്വീറ്റ് ചെയ്തിട്ടുണ്ട്.
നേരത്തെ തന്നെ ചർച്ചയായിരുന്നു. ഇതോടെയാണ് രണ്ട് ഡോസ് വാക്സിനെടുത്തവർക്കും 10 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ പാലിക്കണമെന്ന് യു.കെ അറിയിച്ചത്.
അതേസമയം വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇന്ത്യൻ ടീമിന്റെ പിന്മാറ്റമെന്നും റിപ്പോർട്ടുകളുണ്ട്. ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് 2024-ലെ പാരിസ് ഒളിമ്പിക്സിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും. 2022 ജൂലായിൽ ബർമിങ്ങാമിൽ വച്ചാണ് കോമൺവെൽത്ത് ഗെയിംസ് നടക്കുക.
സ്പോർട്സ് ഡെസ്ക്