കറാച്ചി: ട്വന്റി20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ തുടർച്ചയായ രണ്ട് തോൽവിക്ക് ശേഷം അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ നേടിയ കൂറ്റൻ വിജയം ഒത്തുകളിയെന്ന ആരോപണവുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ആരാധകർ. സാമൂഹ്യ മാധ്യമങ്ങളിലൂടെ രൂക്ഷവിമർശനമാണ് ഇവർ ഉന്നയിക്കുന്നത്.

ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളും തോറ്റ ഇന്ത്യയ്ക്ക് പ്രതീക്ഷ നിലനിർത്താൻ ശേഷിക്കുന്ന മൂന്നു മത്സരങ്ങളിൽ മികച്ച മാർജിനിലുള്ള വിജയം ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് അഫ്ഗാനിസ്ഥാനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റു ചെയ്യേണ്ടി വന്നിട്ടും ഇന്ത്യ കൂറ്റൻ വിജയം നേടിയത്.

ഇന്ത്യയ്ക്കെതിരെ അഫ്ഗാൻ താരങ്ങൾ പൊരുതാൻ പോലും നിൽക്കാതെ കീഴടങ്ങിയെന്നാണ് പാക്ക് ആരാധകരുടെ ആരോപണം. ഐപിഎലിന്റെ പണക്കൊഴുപ്പ് കണ്ട് അതിന്റെ ഭാഗമാകുന്നതിനാണ് അവർ ഇന്ത്യയോടു 'തോറ്റുകൊടുത്തതെന്നും' ഇവർ ആരോപിക്കുന്നു.

അഫ്ഗാനിസ്താനെതിരായ ഇന്ത്യൻ വിജയത്തിനു പിന്നാലെ മത്സരം ഒത്തുകളിയാണെന്ന് സോഷ്യൽ മീഡിയയിലൂടെ വ്യാപക പ്രചരണം. പാക്കിസ്ഥാൻ ഉറവിടമായ ട്വിറ്റർ അക്കൗണ്ടുകളിലൂടെയാണ് വ്യാപകമായി ഇത്തരത്തിലുള്ള പ്രചരണം ഉണ്ടാകുന്നത്.

 

ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിൽ പാക്കിസ്ഥാനോടും ന്യൂസീഡൻഡിനോടുംപരാജയപ്പെട്ട ഇന്ത്യയ്ക്ക് സെമിയിലെത്താൻ നേരിയ പ്രതീക്ഷ നിലനിൽത്തണമെങ്കിൽ അഫ്ഗാനെതിരേ വൻ വിജയം അനിവാര്യമായിരുന്നു. നിർണായക മത്സരത്തിൽ ആദ്യം ബാറ്റിങ്ങിനിറങ്ങേണ്ടി വന്നെങ്കിലും ഇന്ത്യയ്ക്ക് 66 റൺസിന്റെ ജയം സ്വന്തമാക്കാനായിരുന്നു. ടൂർണമെന്റിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്‌കോറുമായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് ട്വിറ്റർ വഴി വ്യാപക പ്രചരണമുണ്ടായത്.

 

ഇന്ത്യൻ താരം രോഹിത് ശർമയുടെ ഒരു ഷോട്ട് ബൗണ്ടറി ലൈനിനു സമീപം വച്ച് ഫീൽഡ് ചെയ്ത അഫ്ഗാൻ താരം ബൗണ്ടറിക്ക് അപ്പുറത്തേക്ക് തട്ടിയിട്ടെന്ന തരത്തിലും പ്രചാരണം നടക്കുന്നുണ്ട്. ഇന്ത്യൻ ഇന്നിങ്‌സിലെ 14ാം ഓവറിലെ രണ്ടാം പന്തിൽ നവീൻ ഉൾ ഹഖിന്റെ പന്ത് രോഹിത് ബൗണ്ടറിയിലേക്കു പായിച്ചിരുന്നു. പന്ത് ഫീൽഡ് ചെയ്ത അഫ്ഗാൻ താരത്തിന്റെ കയ്യിൽനിന്ന് തെറിച്ച് ബൗണ്ടറി കടക്കുകയായിരുന്നു. ഇതിന്റെ വിഡിയോ സഹിതമാണ് ഒത്തുകളി ആരോപണം.

മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ 210 റൺസാണ് അടിച്ചെടുത്തത്. ഓപ്പണർമാരായ രോഹിത് ശർമ (74), കെ.എൽ. രാഹുൽ (69) എന്നിവരുടെ അർധസെഞ്ചുറികളാണ് ഇന്ത്യൻ ഇന്നിങ്‌സിന് അടിത്തറയിട്ടത്. പിന്നീട് പിരിയാത്ത മൂന്നാം വിക്കറ്റിൽ വെറും 21 പന്തിൽനിന്ന് 63 റൺസ് അടിച്ചുകൂട്ടിയ ഹാർദിക് പാണ്ഡ്യ ഋഷഭ് പന്ത് സഖ്യമാണ് ഇന്ത്യൻ സ്‌കോർ 210ൽ എത്തിച്ചത്. അഫ്ഗാനെ 144 റൺസിൽ ഒതുക്കി ഇന്ത്യ 66 റൺസിന്റെ കൂറ്റൻ വിജയവും നേടിയിരുന്നു.

 

മത്സരത്തിന്റെ ടോസിങ്ങിനുശേഷം വിരാട് കോലി 'നിങ്ങൾ ആദ്യം ബോൾ ചെയ്യു'മെന്ന് മുഹമ്മദ് നബിയോടു പറഞ്ഞെന്ന പേരിലും മറ്റൊരു വിഡിയോ പ്രചരിപ്പിക്കുന്നുണ്ട്. മത്സരത്തിൽ ടോസ് നേടിയത് അഫ്ഗാൻ നായകൻ മുഹമ്മദ് നബിയാണ്. അദ്ദേഹം സംസാരിക്കാനായി നീങ്ങുമ്പോൾ അടുത്തുകൂടി വന്ന കോലി 'ബോളിങ് തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു' എന്നാണ് ആരോപണം.

ആദ്യ രണ്ടു മത്സരങ്ങളിൽ പൂർണമായും നിരാശപ്പെടുത്തിയ ഇന്ത്യൻ ബാറ്റർമാർ, അഫ്ഗാനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് ഈ ടൂർണമെന്റിലെ തന്നെ ഉയർന്ന സ്‌കോറും സമ്മാനിച്ചു. ഇതിനിടെയാണ് മത്സരം ഒത്തുകളിയാണെന്ന് പാക്ക് ആരാധകർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.

ഐസിസിയുയുടെ ഔദ്യോഗിക അക്കൗണ്ടുകളിലാണ് പലരും ഒത്തുകളി ആരോപണം ഉന്നയിക്കുന്നത്. അതിന് ചില കാരണങ്ങളും ഒത്തുകളി ആരോപിക്കുന്നവർ നിരത്തുന്നുണ്ട്.

അതിലൊന്ന്, ടോസ് ജയിച്ചതിന് ശേഷം ഇന്ത്യയെ ബാറ്റിങ്ങിന് അയക്കാൻ മുഹമ്മദ് നബിയോട് കോലി പറഞ്ഞുവെന്നുള്ളതാണ്. ഹാർദിക് പാണ്ഡ്യയുടെ ക്യാച്ച് നഷ്ടപ്പെടുത്തിയതാണ് മറ്റൊന്ന്. ലോങ് ഓഫിൽ വെച്ച് അനായാസം പിടിക്കാനാവുമായിരുന്ന ക്യാച്ച് നജിബുള്ള സദ്രാൻ നഷ്ടപ്പെടുത്തി. ബൗണ്ടറി ലൈനിന് സമീപത്തെ അഫ്ഗാന്റെ മോശം ഫീൽഡിങ്ങും ഇന്ത്യക്ക് വേണ്ടി അഫ്ഗാൻ തോറ്റുകൊടുത്തു എന്നതിന് തെളിവാണെന്ന് ആരോപണമുയർന്നു.

ഇന്ത്യ - അഫ്ഗാനിസ്താൻ മത്സരം ഒത്തുകളിയാണെന്ന ആരോപണങ്ങൾ തള്ളി മുൻ പാക്കിസ്ഥാൻ താരങ്ങളായ വസീം അക്രവും വഖാർ യൂനിസും രംഗത്തെത്തി. ഇന്ത്യ വിജയിച്ചതിനു പിന്നാലെ പാക്കിസ്ഥാൻ ഉറവിടമായ ട്വിറ്റർ അക്കൗണ്ടുകളിലൂടെയാണ് മത്സരം ഒത്തുകളിയാണെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. എന്നാൽ ഇത്തരം 'ഗൂഢാലോചന സിദ്ധാന്തങ്ങൾ' അക്രവും വഖാറും തള്ളുകയായിരുന്നു.

ഇത്തരം വിലകുറഞ്ഞ ആരോപണങ്ങൾക്ക് ആരും ശ്രദ്ധ കൊടുക്കരുതൊന്ന് വഖാറും അക്രമവും പ്രതികരിച്ചത്. ''എനിക്കറിയില്ല ആളുകൾ എന്തിനാണ് ഇത്തരം വിലകുറഞ്ഞ ആരോപണങ്ങൾ നടത്തുന്നതെന്ന്. ഇന്ത്യ മികച്ച ടീമാണ്. അവർക്ക് ടൂർണമെന്റിന്റെ തുടക്കത്തിൽ മോശം ദിവസങ്ങളുണ്ടായി. എന്നാൽ അവർ ഫോമിലേക്ക് തിരിച്ചെത്തി. അതിനെ അങ്ങനെ മാത്രം കണ്ടാൽ മതി.'' അക്രം പ്രതികരിച്ചു.

യാതൊരു വിധ യുക്തിയമില്ലാത്ത ആരോപണണങ്ങളാണ് ഇവയെന്ന് വഖാറും പറഞ്ഞു. ''ഇത്തരം ആരോപണങ്ങളിൽ ഒരു കഴമ്പും ഇല്ല. യുക്തിക്ക് നിരക്കാത്ത ഇത്തരം സംസാരങ്ങൾക്ക് ചെവികൊടുക്കാതിരിക്കുക.'' വഖാർ പറഞ്ഞു.

അഫ്ഗാനെതിരെ 66 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ജയിച്ചെങ്കിലും ഇന്ത്യക്ക് സെമിയിൽ പ്രവേശിക്കുക പ്രയാസമായിരിക്കും. അഫ്ഗാൻ, ന്യൂസിലൻഡിനെ തോൽപ്പിച്ചാൽ മാത്രമെ എന്തെങ്കിലും വഴയുണ്ടാവൂ. മാത്രമല്ല, ടീം ഇന്ത്യക്ക് നമീബിയ, സ്‌കോട്ലൻഡ് ടീമുകളെ വലിയ മാർജിനിൽ തോൽപ്പിക്കേണ്ടതുണ്ട്.