ഡബ്ലിൻ: അയർലൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു.ഇഷാൻ കിഷനൊപ്പം മലയാളി താരം സഞ്ജു സാംസണാണ് ഇന്നിങ്ങ്‌സ് ഓപ്പൺ ചെയ്തത്.ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 5.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 50 റൺസെന്ന നിലയിലാണ്.20 റൺസുമായി സഞ്ജുവും 26 റൺസുമായി ദീപക് ഹൂഡയുമാണ് ക്രീസിൽ.3 റൺസെടുത്ത ഇഷാൻ കിഷനാണ് പുറത്തായത്.

ആദ്യ മത്സരം കളിച്ച ടീമിൽ മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്.റുതുരാജ് ഗെയ്ക്വാദിന് പകരമാണ് സഞ്ജു ന്തിമ ഇലവനിലെത്തിയത്.പേസർ ആവേശ് ഖാന് പകരം ഹർഷൽ പട്ടേലും സ്പിന്നർ യുസ്വേന്ദ്ര ചാഹലിന് പകരം രവി ബിഷ്‌ണോയിയും ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി. അതേസമയം, ആദ്യ മത്സരം തോറ്റ ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് അയർലൻഡ് ഇറങ്ങുന്നത്.

 

പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഇന്ത്യ 1-0ന് മുന്നിലാണ്. ഈ മത്സരം ജയിച്ചാൽ ഇന്ത്യക്ക് പരമ്പര തൂത്തുവാരാം.നിശ്ചിത ഇടവേളകളിൽ മഴപെയ്യുമെന്നായിരുന്നു കാലാവസ്ഥാ റിപ്പോർട്ടെങ്കിലും ഇന്ന് അപ്രതീക്ഷിതമായി മഴ മാറി നിന്നത് ആരാധകരെ ആവേശത്തിലാഴ്‌ത്തിയിട്ടുണ്ട്.