- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ ഇന്ത്യയും ജോർദ്ദാനും നേർക്കുനേർ; വീണ്ടും ബൂട്ടണിയാൻ സുനിൽ ഛേത്രി
ദോഹ: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ, ഇന്ത്യയും ജോർദാനും നേർക്കുനേർ. ഖത്തറിലെ ദോഹയിൽ ഇന്ത്യൻസമയം രാത്രി 9.30നാണ് മത്സരം. കരുത്തരായ എതിരാളികൾക്കെതിരായ മത്സരങ്ങൾ ഇന്ത്യൻ ടീമിന് ഗുണം ചെയ്യുമെന്ന് കോച്ച് ഇഗോർ സ്റ്റിമാക്ക് വ്യക്തമാക്കി. ലോക റാങ്കിംഗിൽ ജോർദാൻ 91ആമതും, ഇന്ത്യ 106ആം സ്ഥാനത്തുമാണ്.
നായകൻ സുനിൽ ഛേത്രിയുടെ തിരിച്ചുവരവാണ് സവിശേഷത. ആറ് മാസം മുമ്പ് കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന സാഫ് ചാമ്പ്യൻഷിപ്പിൽ നേപ്പാളിനെതിരെ ആണ് 37കാരനായ ഛേത്രി ഇന്ത്യൻ കുപ്പായത്തിൽ കളിച്ചത്. പിന്നീട് പരിക്ക് മൂലം ഇന്ത്യൻ കുപ്പായത്തിലിറങ്ങാൻ ഛേത്രിക്കായില്ല.
25 അംഗ ഇന്ത്യൻ ടീമിൽ മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദ്, ആഷിഖ് കുരുണിയൻ എന്നിവർ ഉണ്ട്. പരിക്കേറ്റ ലിസ്റ്റൻ കൊളാസോ കളിക്കില്ല. ജൂൺ എട്ടു മുതൽ കൊൽക്കത്തയിൽ നടക്കുന്ന ഏഷ്യൻ കപ്പ് മൂന്നാം റൗണ്ട് യോഗ്യതാ മത്സരത്തിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഇന്ത്യ സൗഹൃദ മത്സരത്തിന് ഇറങ്ങുന്നത്.
മാർച്ചിൽ ബെലാറൂസിനും ബഹ്‌റൈനും എതിരായ സൗഹൃദ മത്സരങ്ങളിൽ ഇന്ത്യ തോറ്റിരുന്നു. ബെല്ലാരിയിലെയും കൊൽക്കത്തയിലെയും പരിശീലനക്യാംപിന് ശേഷമാണ് ഇഗോർ സ്റ്റിമാക്ക് പരിശീലകനായ ഇന്ത്യ ദോഹയിൽ എത്തിയത്. എഎഫ്സി കപ്പിൽ പങ്കെടുത്തതിനാൽ പരിശീലന ക്യാംപിൽ തുടക്കം മുതൽ പങ്കെടുക്കാൻ കഴിയാതിരുന്ന എടികെ മോഹൻ ബഗാൻ 26ന് ഇന്ത്യൻ ടീമിനൊപ്പം ചേർന്നു.
സ്പോർട്സ് ഡെസ്ക്