- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പരമ്പരയിൽ ഒപ്പമെത്താൻ ഇന്ത്യ; രണ്ടാം ട്വന്റി20 ഇന്ന് കട്ടക്കിൽ; ആതിഥേയരുടെ ആശങ്ക ഡെത്ത് ഓവർ ബൗളിങ്ങിൽ

കട്ടക്ക്: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി20 ഇന്ന്. ഡൽഹിയിൽ നടന്ന ആദ്യ ട്വന്റി20യിൽ കൂറ്റൻ വിജയ ലക്ഷ്യം ഉയർത്തിയിട്ടും പ്രതിരോധിക്കാൻ കഴിയാതെ പോയത് ഇന്ത്യക്ക് ആശങ്കയാണ്. കട്ടക്കിൽ ഇന്ന് ജയിച്ച് പരമ്പരയിൽ ഒപ്പമെത്തുകയാവും ഋഷഭ് പന്തും കൂട്ടരും ലക്ഷ്യമിടുക.
ഡെത്ത് ബൗളിങ് ആണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്. ഭുവി, ഹർഷൽ പട്ടേൽ എന്നീ ഡെത്ത് ബൗളർമാർ ഉണ്ടായിട്ടും റൺ ഒഴുക്ക് തടയാൻ ഇവർക്ക് കഴിഞ്ഞില്ല. എന്നാൽ ആദ്യ കളിയിൽ തോൽവിയിലേക്ക് വീണെങ്കിലും പ്ലേയിങ് ഇലവനിൽ ഇന്ത്യ മാറ്റം വരുത്താനുള്ള സാധ്യത കുറവാണ്.
ഋഷഭ് പന്തിന്റെ ബൗളിങ് ചെയ്ഞ്ചുകൾ നിർണായകമാവും. ആദ്യ ട്വന്റി20യിൽ ചഹലിന് ഓവർ നൽകിയ വിധവും ക്വാട്ട പൂർത്തിയാക്കാൻ അനുവദിക്കാതിരുന്നതും ചോദ്യം ചെയ്യപ്പെട്ടിരുന്നു. സൗത്ത് ആഫ്രിക്കൻ നിരയിൽ കേശവ് മഹാരാജിന് പകരം എൻഗിഡി പ്ലേയിങ് ഇലവനിൽ എത്തിയക്കും. ഡൽഹിയിൽ കേശവ് മഹാരാജ് 43 റൺസ് ആണ് വഴങ്ങിയത്. കട്ടക്കിലേത് സ്പിന്നർമാർക്ക് പിന്തുണ ലഭിക്കുന്ന പിച്ചാണ്. റൺ ഉയർത്താൻ ഇവിടെ പ്രയാസപ്പെടും.
ഇന്ത്യയുടെ സാധ്യത ഇലവൻ: ഇഷാൻ കിഷൻ, ഋതുരാജ്, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ഹർദിക് പാണ്ഡ്യ, ദിനേശ് കാർത്തിക്, അക്ഷർ പട്ടേൽ, ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ, ചഹൽ, ആവേശ് ഖാൻ
സൗത്ത് ആഫ്രിക്ക സാധ്യത 11: ഡികോക്ക്, ബവുമ, പ്രെടോറിയസ്, ദസൻ, ഡേവിഡ് മില്ലർ, സ്റ്റബ്സ്, പാർനൽ, റബാഡ, നോർജെ, എൻഗിഡി, ഷംസി


