- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോലിക്കും പന്തിനും വിശ്രമം തുടങ്ങി ; ഗെയ്ക്വാദിനും ആവേശിനും ഇന്ന് സാധ്യത; മൂന്നാം മത്സരവും ജയിച്ച് ടി 20 പരമ്പരയും തൂത്തുവാരാൻ ഇന്ത്യ; വെസ്റ്റ് ഇൻഡീസിന് ഇന്ന് അഭിമാനപോരാട്ടം

കൊൽക്കത്ത: 2ാം ട്വന്റി20യിൽ അർധ സെഞ്ചുറിയടിച്ച് വിജയശിൽപികളായ വിരാട് കോലിക്കും ഋഷഭ് പന്തിനും വിശ്രമം അനുവദിച്ച് ഇന്ത്യ ഇന്ന് വെസ്റ്റിൻഡീസിനെതിരെ 3ാം മത്സരത്തിനിറങ്ങും. 3 മത്സര പരമ്പരയിൽ 2-0നു മുന്നിൽ നിൽക്കുന്ന ഇന്ത്യയുടെ ലക്ഷ്യം പരമ്പര തൂത്തുവാരൽ തന്നെ.ടീമിന്റെ ബയോ ബബ്ൾ വിട്ട കോലിയും പന്തും ശ്രീലങ്കയ്‌ക്കെതിരെ ട്വന്റി20 പരമ്പരയിലും കളിക്കില്ല. 20,000 പേർക്ക് ഗാലറിയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.രാത്രി 7മണി മുതലാണ് മത്സരം
ടീമിലെ സ്ഥിരം സാന്നിധ്യങ്ങളായ വിരാട് കോലിയും ഋഷഭ് പന്തും പിന്മാറിയതോടെ, യുവതാരം ഋതുരാജ് ഗെയ്ക്വാദ് ഇന്ന് കളത്തിലിറങ്ങാൻ സാധ്യതയേറി. ആദ്യ രണ്ടു മത്സരങ്ങളിലും ഗെയ്ക്വാദിന് അവസരം ലഭിച്ചിരുന്നില്ല. പന്തിന്റെ അസാന്നിധ്യത്തിൽ ഇഷാൻ കിഷൻ വിക്കറ്റ് കീപ്പറാകും. രണ്ടു മത്സരങ്ങളിൽ പുറത്തിരുന്ന ശ്രേയസ് അയ്യരും ടീമിൽ തിരിച്ചെത്തും. ബോളിങ് നിരയിൽ യുവതാരം ആവേശ് ഖാന് അരങ്ങേറ്റത്തിന് അവസരം ലഭിച്ചേക്കും. യുസ്വേന്ദ്ര ചെഹലിനു പകരം കുൽദീപ് യാദവിനെ പരീക്ഷിക്കാനും സാധ്യതയുണ്ട്.
ഇന്ത്യ സാധ്യതാ ഇലവൻ: രോഹിത് ശർമ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ്, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, വെങ്കടേഷ് അയ്യർ, ദീപക് ചാഹർ, ആവേശ് ഖാൻ, ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചെഹൽ, രവി ബിഷ്‌ണോയ്
വെസ്റ്റിൻഡീസ് സാധ്യതാ ഇലവൻ: ബ്രണ്ടൻ കിങ്, കൈൽ മയേഴ്‌സ്, നിക്കോളാസ് പുരാൻ, റൂവ്മൻ പവൽ, കയ്‌റൻ പൊള്ളാർഡ് (ക്യാപ്റ്റൻ), ജെയ്‌സൻ ഹോൾഡർ, ഒഡീൻ സ്മിത്ത്, റോസ്റ്റൺ ചേസ്, അകീൽ ഹുസൈൻ, റൊമാരിയോ ഷെഫേർഡ്, ഷെൽഡൺ കോട്രൽ


