- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ അടുത്ത ആഴ്ച പ്രഖ്യാപിക്കും; സെപ്റ്റംബർ 10 നുള്ളിൽ ടീമിനെ പ്രഖ്യാപിക്കാൻ ഐസിസി നിർദ്ദേശം; പ്രഖ്യാപിക്കു 15 അംഗ ടീമിനെ
മുംബൈ: യുഎഇയിലും ഒമാനിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ അടുത്ത ആഴ്ച പ്രഖ്യാപിക്കും. നാളെ തുടങ്ങുന്ന ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് കഴിഞ്ഞ ശേഷമാകും പ്രഖ്യാപനം. ടീം പ്രഖ്യാപനത്തിനുള്ള അന്തിമ തീയതി ഐസിസി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സെപ്റ്റംബർ 10 ആകും അവസാന തീയതി എന്നാണ് സൂചന.
ഈ സാഹചര്യത്തിലാണ് നാലാം ടെസ്റ്റിനുശേഷം സെലക്ടർമാർ ഇന്ത്യൻ ടീം പ്രഖ്യാപനത്തിന് ഒരുങ്ങുന്നത്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയിരിക്കും ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുക. നിലവിൽ ന്യൂസിലൻഡ്, ഓസ്ട്ര്‌ലേയി ടീമുകൾ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. 15 അംഗ ടീമിനുള്ള അനുമതിയെ ഐസിസി നൽകുന്നുള്ളൂവെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ കൂടുതൽ താരങ്ങളെ ടീമിന്റെ ഭാഗമായി കൊണ്ടുപോകാം.
എന്നാൽ 15 പേരിൽ കൂടുതലായിവരുന്ന താരങ്ങളുടെ എല്ലാ ചെലവും അതാത് ക്രിക്കറ്റ് അസോസിയേഷനുകൾ വഹിക്കണമെന്ന് ഐസിസി വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബർ 17 മുതൽ ആരംഭിക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ നവംബർ 14നാണ്.
ഒക്ടോബർ 24ന് പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യ ആതിഥ്യം വഹിക്കേണ്ട ടൂർണമെന്റെ കോവിഡ് പശ്ചാത്തലത്തിലാണ് യുഎഇയിലേക്കും ഒമാനിലേക്കുമായി മാറ്റിയത്.