- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂന്നു വർഷങ്ങൾക്ക് ശേഷം ഐപിഎല്ലിന് വേദിയാകാൻ ഇന്ത്യ; മത്സരങ്ങൾ പൂണെയിലെയും മുംബൈയിലെയും അഞ്ച് സ്റ്റേഡിങ്ങളിൽ നടക്കും; മെഗാതാര ലേലം നാളെ തുടങ്ങും

മുംബൈ: മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐ പി എല്ലിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുന്നു. ഈ വർഷത്തെ ഐ പി എൽ പൂർണ്ണമായും ഇന്ത്യയിൽ നടക്കും.മുംബൈയിലെയും പുനെയിലെയും അഞ്ച് സ്റ്റേഡിയങ്ങളിലായാവും മത്സരങ്ങൾ.വാംഖഢെ സ്റ്റേഡിയം (മുംബൈ), ബ്രബോൺ സ്റ്റേഡിയം(മുംബൈ), ഡി വൈ പാട്ടീൽ സ്റ്റേഡിയം(നവി മുംബൈ), റിലയൻസ് ക്രിക്കറ്റ് സ്റ്റേഡിയം(നവി മുംബൈ), മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം(പുനെ) എന്നിവയാണ് വേദികൾ.
ഐപിഎൽ മെഗാതാരലേലം നാളെ മുതൽ ബെംഗളൂരുവിൽ നടക്കും. ലേലത്തിൽ 590 താരങ്ങളാണ് പങ്കെടുക്കുന്നത്. ഇവരിൽ 228 പേർ ക്യാപ്ഡ് കളിക്കാരും 355 ആളുകൾ അൺക്യാപ്ഡ് താരങ്ങളുമാണ്. ഐസിസിയുടെ അസോസിയേറ്റ് രാജ്യങ്ങളിൽ നിന്ന് ഏഴ് താരങ്ങളും അന്തിമ പട്ടികയിലെത്തി. ആകെ താരങ്ങളിൽ 370 പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്.
220 താരങ്ങൾ വിദേശികൾ. ഏറ്റവും ഉയർന്ന അടിസ്ഥാനവിലയായ രണ്ട് കോടിയിൽ 48 താരങ്ങളുണ്ട്. 1.5 കോടി അടിസ്ഥാനവില 20 താരങ്ങളും ഒരു കോടി 34 താരങ്ങളും തെരഞ്ഞെടുത്തു.ഐപിഎൽ ഭരണസമിതിയും ബിസിസിഐയും ഇതുവരെ വരും സീസണിലെ മത്സരക്രമം പ്രഖ്യാപിച്ചിട്ടില്ല.
ബെംഗളൂരുവിൽ ഫെബ്രുവരി 12, 13 തിയതികളിലായി നടക്കുന്ന മെഗാതാരലേലത്തിന് ശേഷം ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. 2019 സീസണിന് ശേഷം ആദ്യമായാണ് ഐപിഎല്ലിന് ഇന്ത്യ വേദിയൊരുക്കുന്നത്.


