- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ഇന്ത്യ 2021ൽ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. കെ രാധാകൃഷ്ണൻ പറഞ്ഞു. അതിനുള്ള രൂപകൽപ്പനയും വികസന പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഐഎസ്ആർഒ ചെയർമാൻ ഇന്ത്യയുടെ പദ്ധതി വ്യക്തമാക്കിയത്. മൂന്നുപേരടങ്ങുന്ന സംഘമാകും ബഹിരാകാശ യാത്രയ്ക്കുപോ
ന്യൂഡൽഹി: ഇന്ത്യ 2021ൽ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. കെ രാധാകൃഷ്ണൻ പറഞ്ഞു. അതിനുള്ള രൂപകൽപ്പനയും വികസന പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഐഎസ്ആർഒ ചെയർമാൻ ഇന്ത്യയുടെ പദ്ധതി വ്യക്തമാക്കിയത്.
മൂന്നുപേരടങ്ങുന്ന സംഘമാകും ബഹിരാകാശ യാത്രയ്ക്കുപോകുക. തദ്ദേശീയമായി വികസിപ്പിച്ച ജിഎസ്എൽവി എംകെ-3 റോക്കറ്റ് ആണ് ഇതിന് ഉപയോഗിക്കുന്നത്. ആന്ധ്ര പ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് അടുത്തുതന്നെ ഈ റോക്കറ്റ് പരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story