- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂത്ത് ഒളിമ്പിക്സിൽ ചരിത്രം കുറിച്ച് ഇന്ത്യ; സ്വർണം നേടി ഇന്ത്യൻ താരം ലാൽരിംനുഗാ; ഭാരോദ്വഹനത്തിൽ 15കാരൻ ഉയർത്തിയത് 274 കിലോഗ്രാം ഭാരം
ബ്യൂണസ് ഐറിസ്: അർജന്റൈൻ തലസ്ഥാനമായ ബ്യൂണസ് ഐറിസിൽ നടക്കുന്ന 2018ലെ യൂത്ത് ഒളിമ്പിക്സിൽ ചരിത്രമെഴുതി ഇന്ത്യൻ താരം ജെർമി ലാൽരിംനുഗാ. ഭാരോദ്വഹനത്തിൽ പുരുഷന്മാരുടെ 62 കിലോഗ്രാം വിഭാഗത്തിൽ യുവതാരം ഇന്ത്യയ്ക്കായി ആദ്യ യൂത്ത് ഒളിമ്പിക്സ് സ്വർണം നേടി. ആകെ 274 കിലോഗ്രാം ഭാരമാണ് ഇന്ത്യൻതാരം ഉയർത്തിയത്. തുർക്കിയുടെ ടോപ്റ്റാസ് കാനർ വെള്ളിയും കൊളംബിയയുടെ എസ്റ്റിവൻ ജോസ് വെങ്കലവും നേടി. ക്ലീൻ ആൻഡ് ജർക്കിൽ 150 കിലോഗ്രാം ഭാരവും, സ്നാച്ചിൽ 124 കിലോഗ്രാം ഭാരവും പതിനഞ്ചുകാരൻ ഉയർത്തി. ഇതോടെ യൂത്ത് ഒളിമ്പിക്സിൽ ഇന്ത്യയുടെ ആകെ മെഡൽനേട്ടം നാലായി ഉയർന്നു. ഷാഹു തുഷാർ മാനെ, മെഹുലി ഘോഷ് എന്നിവർ ഷൂട്ടിങ്ങിലും തബായ് ദേവി ജൂഡോയിലും വെള്ളിമെഡലുകൾ നേടിയിരുന്നു. ആൺകുട്ടികളുടെ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിലാണ് തുഷാർ മാനെ വെള്ളി നേടിയത്. വനിതകളുടെ 44 കിലോഗ്രാം വിഭാഗം ജൂഡോയിൽ വെനസ്വലയുടെ മരിയ ഗിമേനസിനോട് ഫൈനലിൽ പരാജയപ്പെട്ടതോടെയാണ് തബാബി വെള്ളി മെഡലിന് അർഹയായത്. ഇതാദ്യമായാണ് ഇന്ത്യ ജൂഡോയിൽ ജൂനിയർ, സീനിയർ തലത്തിൽ ഒളിമ്പിക്സി
ബ്യൂണസ് ഐറിസ്: അർജന്റൈൻ തലസ്ഥാനമായ ബ്യൂണസ് ഐറിസിൽ നടക്കുന്ന 2018ലെ യൂത്ത് ഒളിമ്പിക്സിൽ ചരിത്രമെഴുതി ഇന്ത്യൻ താരം ജെർമി ലാൽരിംനുഗാ. ഭാരോദ്വഹനത്തിൽ പുരുഷന്മാരുടെ 62 കിലോഗ്രാം വിഭാഗത്തിൽ യുവതാരം ഇന്ത്യയ്ക്കായി ആദ്യ യൂത്ത് ഒളിമ്പിക്സ് സ്വർണം നേടി. ആകെ 274 കിലോഗ്രാം ഭാരമാണ് ഇന്ത്യൻതാരം ഉയർത്തിയത്. തുർക്കിയുടെ ടോപ്റ്റാസ് കാനർ വെള്ളിയും കൊളംബിയയുടെ എസ്റ്റിവൻ ജോസ് വെങ്കലവും നേടി.
ക്ലീൻ ആൻഡ് ജർക്കിൽ 150 കിലോഗ്രാം ഭാരവും, സ്നാച്ചിൽ 124 കിലോഗ്രാം ഭാരവും പതിനഞ്ചുകാരൻ ഉയർത്തി. ഇതോടെ യൂത്ത് ഒളിമ്പിക്സിൽ ഇന്ത്യയുടെ ആകെ മെഡൽനേട്ടം നാലായി ഉയർന്നു. ഷാഹു തുഷാർ മാനെ, മെഹുലി ഘോഷ് എന്നിവർ ഷൂട്ടിങ്ങിലും തബായ് ദേവി ജൂഡോയിലും വെള്ളിമെഡലുകൾ നേടിയിരുന്നു. ആൺകുട്ടികളുടെ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിലാണ് തുഷാർ മാനെ വെള്ളി നേടിയത്. വനിതകളുടെ 44 കിലോഗ്രാം വിഭാഗം ജൂഡോയിൽ വെനസ്വലയുടെ മരിയ ഗിമേനസിനോട് ഫൈനലിൽ പരാജയപ്പെട്ടതോടെയാണ് തബാബി വെള്ളി മെഡലിന് അർഹയായത്.
ഇതാദ്യമായാണ് ഇന്ത്യ ജൂഡോയിൽ ജൂനിയർ, സീനിയർ തലത്തിൽ ഒളിമ്പിക്സിൽ മെഡൽ നേടുന്നത്. 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിലായിരുന്നു മെഹുലി ഘോഷിന്റെ മെഡൽനേട്ടം. ഇത്തവണ ഇന്ത്യയിൽ 46 അത്ലറ്റുകളാണ് യൂത്ത് ഒളിമ്പിക്സിനായി എത്തിയിട്ടുള്ളത്. 13 ഇനങ്ങളിലായി ഇന്ത്യൻ താരങ്ങൾ മത്സരിക്കും. യൂത്ത് ഒളിമ്പിക്സിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ അത്ലറ്റ് സംഘമാണിത്. 2014ൽ ചൈനയിൽ നടന്ന യൂത്ത് ഒളിമ്പിക്സിൽ ഇന്ത്യ ഒരു വെള്ളിയും ഒരു വെങ്കലവുമായാണ് നേടിയത്.