- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
മലേഷ്യയിലെ വെള്ളച്ചാട്ടത്തിൽ പെട്ട ഇന്ത്യൻ നടന് ദാരുണ അന്ത്യം
ക്വലാലംപൂർ: കുടുംബസമേതം വെള്ളച്ചാട്ടം ആസ്വദിക്കാൻ എത്തിയ ഇന്ത്യൻ വംശജനായ നടന് ദാരുണ അന്ത്യം. നോർത്തേൺ മലേഷ്യയിലെ ഒരു വെള്ളച്ചാട്ടം കാണാൻ എത്തിയ ഇരുപത്തഞ്ചുകാരനായ എൽ കേശവ രാജൻ ആണ് വെള്ളച്ചാട്ടത്തിൽ പെട്ട് മരിച്ചത്. ഇപ്പോ സംസ്ഥാനത്തുള്ള ബിഡോറിലെ ലുബുക്ക് ഡിഗോംഗ് വെള്ളച്ചാട്ടത്തിൽ കാൽ തെന്നി വീണാണ് കേശവരാജൻ മരിക്കുന്നത്. ശനിയാഴ
ക്വലാലംപൂർ: കുടുംബസമേതം വെള്ളച്ചാട്ടം ആസ്വദിക്കാൻ എത്തിയ ഇന്ത്യൻ വംശജനായ നടന് ദാരുണ അന്ത്യം. നോർത്തേൺ മലേഷ്യയിലെ ഒരു വെള്ളച്ചാട്ടം കാണാൻ എത്തിയ ഇരുപത്തഞ്ചുകാരനായ എൽ കേശവ രാജൻ ആണ് വെള്ളച്ചാട്ടത്തിൽ പെട്ട് മരിച്ചത്. ഇപ്പോ സംസ്ഥാനത്തുള്ള ബിഡോറിലെ ലുബുക്ക് ഡിഗോംഗ് വെള്ളച്ചാട്ടത്തിൽ കാൽ തെന്നി വീണാണ് കേശവരാജൻ മരിക്കുന്നത്.
ശനിയാഴ്ച കുടുംബസമേതം ഇവിടെയെത്തിയ കേശവരാജൻ കാൽ തെന്നി വച്ചാട്ടത്തിൽ വീഴുകയായിരുന്നു. തുടർന്ന് കാണാതായ കേശവരാജന്റെ ശരീരം പൊലീസ് പാറയിടുക്കുകളിൽ നിന്ന് കണ്ടെത്തുകയായിരുന്നു. കന്നിച്ചിത്രമായ കാ കാ കാ പോ എന്ന ചിത്രം റിലീസ് ചെയ്യാനിരിക്കവേയാണ് യുവനടനെ മരണം വിളിച്ചത്. ഞായറാഴ്ച സ്വദേശമായ ചെന്നൈയിലേക്ക് യാത്ര ചെയ്യാനിരിക്കുകയായിരുന്നു കേശവരാജൻ.
Next Story