- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂനയിൽ നിന്ന് ഡൽഹിയിലേക്ക് കരളും കിഡ്‌നിയും എത്തിച്ച് വ്യോമസേന; അവയവം കൊണ്ടു പോകാൻ ഉപയോഗിച്ചത് യുദ്ധ വിമാനം; കേരളത്തിലെ എയർആംബുലൻസ് മാതൃകയുടെ അതിവേഗ പതിപ്പ്
ന്യൂഡൽഹി: കൊച്ചി ദൗത്യത്തിന് പിന്നാലെ അവയവുമായി അതിവേഗം പറന്ന് മുനുഷ്യ ജീവനുകൾക്ക് എയർ ആംബുലൻസ് തുണയായി. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് തുടിക്കുന്ന ഹൃദയവുമായി നാവിക സേനയുടെ വിമാനമാണ് പറന്നത്. എന്നാൽ പൂനയിൽ നിന്ന് ഡൽഹിയിലേക്കുള്ള കഴിഞ്ഞ ദിവസത്തെ യാത്ര വ്യോമസേനയാണ് നടത്തിയത്. കിഡ്‌നിയും കരളുമായിരുന്നു എയർ ആംബുലൻസായി
ന്യൂഡൽഹി: കൊച്ചി ദൗത്യത്തിന് പിന്നാലെ അവയവുമായി അതിവേഗം പറന്ന് മുനുഷ്യ ജീവനുകൾക്ക് എയർ ആംബുലൻസ് തുണയായി. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് തുടിക്കുന്ന ഹൃദയവുമായി നാവിക സേനയുടെ വിമാനമാണ് പറന്നത്. എന്നാൽ പൂനയിൽ നിന്ന് ഡൽഹിയിലേക്കുള്ള കഴിഞ്ഞ ദിവസത്തെ യാത്ര വ്യോമസേനയാണ് നടത്തിയത്. കിഡ്‌നിയും കരളുമായിരുന്നു എയർ ആംബുലൻസായി മാറിയ വ്യോമസേനയുടെ യുദ്ധ വിമാനമാണ് രണ്ട് ജീവനുകൾക്ക് തുണയായത്.
സൈനികനായിരുന്നു 56കാരനും സൈനികനുമാണ് ഇതിന്റെ ഗുണഭോക്താക്കളും. അതീവ ഗുരുതരാവസ്ഥയിലായിരുന്ന 56 കാരന് കരളും സൈനികന് കിഡ്‌നിയും മാറ്റി വച്ചു. ശസ്ത്രക്രിയ വിജയകരാണെന്ന് ഡോക്ടർമാരും അറിയിച്ചു. പൂനയിൽ നിന്ന് ഡൽഹിയിലേക്ക് വിമാനമാർഗ്ഗം ഒരു മണിക്കൂർ 30 മിനിറ്റാണ് എടുത്തത്. ഏത് വിമാനത്തിൽ കൊണ്ടു പോയാലും രണ്ട് മണിക്കൂറിലേറെ എടുക്കും. അതുകൊണ്ടാണ് അതിവേഗതയിൽ പറക്കുന്ന വ്യാമസേനാ വിമാനത്തിന്റെ സാധ്യത തേടിയത്. ന്യൂഡൽഹിയിലെ ആർമി റിസർച്ച് ആശുപത്രിയിലേക്കായിരുന്നു അവയവങ്ങൾ എത്തിച്ചത്.
അർദ്ധ രാത്രി പന്ത്രണ്ട് മണിയോടെ പൂനയിൽ നിന്ന് അവയവങ്ങളും ഡോക്ടർമാരുമായി വ്യോമസേനയുടെ വിമാനം പറന്നു. ഒന്നരയ്ക്ക് അവയവം ആശുപത്രിയിൽ എത്തി. രാത്രിയായതിനാൽ റോഡിൽ വലിയ തടസ്സങ്ങളൊന്നും നേരിട്ടില്ല. ആശുപത്രിയിൽ എത്തിയ ഉടൻ തന്നെ അവയവമാറ്റ ശസ്ത്രക്രിയയും തുടങ്ങി. പൂനയിലെ സൈനിക ആശുപത്രിയിൽ മസ്തിഷ്‌ക മരണം സംഭവിച്ച 45കാരിയുടെ അവയവമാണ് മാറ്റി വച്ചത്. ഒരു കിഡ്‌നി അതേ ആശുപത്രിയിൽ ചികിൽസയിലുണ്ടായിരുന്ന രോഗിയിൽ മാറ്റി വച്ചു. കൊച്ചിയിലെ അവയവ മാറ്റ ശസ്ത്രക്രിയയയുടെ വിജയമാണ് വിമാനം ഉപയോഗിക്കാൻ പ്രേരണയായത്.
അവയവങ്ങൾ ദാനം ചെയ്യാൻ മരിച്ച യുവതിയുടെ ബന്ധുക്കൾ അറിയിച്ച ഉടൻ തന്നെ സൈനിക ആശുപത്രിയിലെ ആവശ്യക്കാരുടെ പട്ടികയിൽ നിന്ന് യോഗ്യരായവരെ കണ്ടെത്തുകയായിരുന്നു. തുടർന്ന് വ്യോമസേനയുടെ സഹായം തേടി. ഈ മാതൃകയിൽ വരും ദിനങ്ങളിലും കൂടുതൽ പേരുടെ ജീവൻ രക്ഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സൈനിക കേന്ദ്രങ്ങൾ. രാജ്യത്ത് ഏറ്റവുമധികം കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടക്കുന്നത് ഡൽഹിയിലെ സൈനിക ആശുപത്രിയിലാണ്. രാജ്യത്ത് എവിടെനിന്നായാലും അതിവേഗം അവയങ്ങൾ ഇവിടെ എത്തിക്കാൻ പ്രത്യേക സംവിധാനം ഇനി ഒരുക്കും.
മാത്യു അച്ചാടൻ എന്ന ഹൃദയ രോഗിക്ക് എയർ ആംബുലൻസ് ഉപയോഗിച്ച് ഹൃദയം എത്തിച്ച് കൊച്ചിയിൽ മാറ്റി വച്ചിരുന്നു. തിരുവനന്തപുരത്ത് നിന്ന് ഹൃദയമെത്തിക്കാൻ നാവിക സേനയുടെ ഡോണിയർ വിമാനമാണ് ഉപയോഗിച്ചത്. പൂനയിൽ നിന്ന് ഡൽഹിയിലേക്ക് വ്യോമസേന അതിവേഗ വിമാനം ഉപയോഗിച്ചിരിക്കുന്നു. ഇത് കൂടുതൽ വേഗത്തിൽ അവയവ എത്തിക്കൽ സാധ്യമാക്കും.