- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഇന്ത്യൻ വംശജ സമീന മുസ്തഫ ഇല്ലിനോയ്സിൽ നിന്നും കോൺഗ്രസിലേക്ക് മത്സരിക്കുന്നു
ഇല്ലിനോയ്സ്: ഇല്ലിനോയ് 5ാം കൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്നും സമീന മുസ്തഫ് മാർച്ച് 18 ന് നടക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ കോൺഗ്രസിലേക്ക് മത്സരിക്കുന്നു. മൂന്ന് ദശാബ്ദങ്ങൾക്കു മുൻപ് ഇന്ത്യയിൽ നിന്നും കുടിയേറിയ മുസ്ലിം മാതാപിതാക്കളുടെ മകളാണ് സമീന. അമേരിക്കൻ ജനതയെ ഇന്ന് ഏറ്റവും സ്പർശിക്കുന്ന ഇമ്മിഗ്രേഷൻ, എൽജിസിടി അവകാശങ്ങൾ, സ്ത്രീ സംരക്ഷണം തുടങ്ങിയ വിഷയങ്ങൾക്ക് ഊന്നൽ കൊടുത്തുള്ള തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കാണ് മുൻഗണന നൽക്കുക എന്ന് സമീന വ്യക്തമാക്കി. 2009 മുതൽ ഈ സീറ്റിൽ മത്സരിച്ചു വിജയിച്ച ഡെമോക്രാറ്റിക് സ്ഥാനാർത്ഥി മൈക്ക് ഉൾപ്പെടെ നാലു പേരാണ് പ്രൈമറിയിൽ മാറ്റുരക്കുന്നത്. നാൽപ്പത്തിയാറ് വയസ്സുള്ള ഇവർ കമേഴ്സ്യൽ റിയൽ എസ്റ്റേറ്റ് ബ്രോക്കറായാണ് പ്രവർത്തിക്കുന്നത്. പൂർണ്ണ രാഷ്ട്രീയക്കാരിയല്ലെങ്കിലും രാഷ്ട്രീയ സ്പന്ദനങ്ങൾ മനസ്സിലാക്കാൻ കഴിയുമെന്നും ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി അതു നേടിയെടുക്കുന്നതിനു അവരോടൊപ്പം നിൽക്കുമെന്ന് മുസ്ലിം വനിത എന്ന നിലയിൽ അമേരിക്കയിൽ അഭിമാനത്തോടെ ജീവിക്കുവാൻ കഴിയുന്നെ
ഇല്ലിനോയ്സ്: ഇല്ലിനോയ് 5ാം കൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്നും സമീന മുസ്തഫ് മാർച്ച് 18 ന് നടക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ കോൺഗ്രസിലേക്ക് മത്സരിക്കുന്നു. മൂന്ന് ദശാബ്ദങ്ങൾക്കു മുൻപ് ഇന്ത്യയിൽ നിന്നും കുടിയേറിയ മുസ്ലിം മാതാപിതാക്കളുടെ മകളാണ് സമീന.
അമേരിക്കൻ ജനതയെ ഇന്ന് ഏറ്റവും സ്പർശിക്കുന്ന ഇമ്മിഗ്രേഷൻ, എൽജിസിടി അവകാശങ്ങൾ, സ്ത്രീ സംരക്ഷണം തുടങ്ങിയ വിഷയങ്ങൾക്ക് ഊന്നൽ കൊടുത്തുള്ള തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കാണ് മുൻഗണന നൽക്കുക എന്ന് സമീന വ്യക്തമാക്കി.
2009 മുതൽ ഈ സീറ്റിൽ മത്സരിച്ചു വിജയിച്ച ഡെമോക്രാറ്റിക് സ്ഥാനാർത്ഥി മൈക്ക് ഉൾപ്പെടെ നാലു പേരാണ് പ്രൈമറിയിൽ മാറ്റുരക്കുന്നത്. നാൽപ്പത്തിയാറ് വയസ്സുള്ള ഇവർ കമേഴ്സ്യൽ റിയൽ എസ്റ്റേറ്റ് ബ്രോക്കറായാണ് പ്രവർത്തിക്കുന്നത്.
പൂർണ്ണ രാഷ്ട്രീയക്കാരിയല്ലെങ്കിലും രാഷ്ട്രീയ സ്പന്ദനങ്ങൾ മനസ്സിലാക്കാൻ കഴിയുമെന്നും ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി അതു നേടിയെടുക്കുന്നതിനു അവരോടൊപ്പം നിൽക്കുമെന്ന് മുസ്ലിം വനിത എന്ന നിലയിൽ അമേരിക്കയിൽ അഭിമാനത്തോടെ ജീവിക്കുവാൻ കഴിയുന്നെന്നും ഇവർ പറഞ്ഞു. ഹിലറിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവ പങ്കുവഹിച്ചിരുന്നു.