- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഇന്ത്യൻ അമേരിക്കൻ അറ്റോർണി നീൽ ചാറ്റർജി ഫെഡറൽ എനർജി റഗുലേറ്ററി കമ്മീഷൻ ചെയർമാൻ
വാഷിങ്ടൻ ഡിസി: അമേരിക്കൻ ഫെഡറൽ എനർജി റഗുലാറ്ററി കമ്മിഷൻ ചെയർമാൻ സ്ഥാനത്തേക്ക് ഇന്ത്യൻ അമേരിക്കൻ അറ്റോർണി നീൽ ചാറ്റർജിയെ പ്രസിഡന്റ് ട്രംപ് നാമനിർദ്ദേശം ചെയ്തു. ആരോഗ്യ കാരണങ്ങളാൽ വിരമിക്കുന്ന ലോയർ കെവിൻ മെക്ലന്റയറിനു പകരമാണു പുതിയ നിയമനമെന്ന് ഒക്ടോബർ 25 ന് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. കെവിൻ ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നതിനു മുമ്പ് 4 മാസം ഇതേ സ്ഥാനം നീൽ ചാറ്റർജി വഹിച്ചിരുന്നു.പരിസ്ഥിതി പ്രവർത്തകരും ഡമോക്രാറ്റുകളും എതിർക്കുന്ന ട്രംപിന്റ എനർജി പോളിസി രൂപ കൽപന ചെയ്യുന്നതിനാണു നീലിനെ ചുമതലപ്പെടുത്തിയിരിക്കുന്നത് പ്രധാന റഗുലറ്ററി സ്ഥാനങ്ങൾ വഹിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജനാണ് നീൽ ചാറ്റർജി. ഫെഡറൽ കമ്മ്യൂണിക്കേഷൻ ചെയർമാനായി നിയമിതനായ അജിത പൈയാണ് ആദ്യ ഇന്ത്യൻ വംശജൻ.സെനറ്റ് മെജോറട്ടി ലീഡർ മിച്ച് മെക്കോണൽ അഡ് വൈസറായിരുന്ന നീൽ ചാറ്റർജി. സെന്റ് ലോറൻസ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും യൂണിവേഴ്സിറ്റി ഓഫ് സിൻസിയാറ്റിൽ നിന്നും ലൊ ബിരുദവും നേടിയിട്ടുള്ള ചാറ്റർജി കെന്റുക്കിയിലാണു ജനിച്ചു വളർന
വാഷിങ്ടൻ ഡിസി: അമേരിക്കൻ ഫെഡറൽ എനർജി റഗുലാറ്ററി കമ്മിഷൻ ചെയർമാൻ സ്ഥാനത്തേക്ക് ഇന്ത്യൻ അമേരിക്കൻ അറ്റോർണി നീൽ ചാറ്റർജിയെ പ്രസിഡന്റ് ട്രംപ് നാമനിർദ്ദേശം ചെയ്തു. ആരോഗ്യ കാരണങ്ങളാൽ വിരമിക്കുന്ന ലോയർ കെവിൻ മെക്ലന്റയറിനു പകരമാണു പുതിയ നിയമനമെന്ന് ഒക്ടോബർ 25 ന് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
കെവിൻ ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നതിനു മുമ്പ് 4 മാസം ഇതേ സ്ഥാനം നീൽ ചാറ്റർജി വഹിച്ചിരുന്നു.പരിസ്ഥിതി പ്രവർത്തകരും ഡമോക്രാറ്റുകളും എതിർക്കുന്ന ട്രംപിന്റ എനർജി പോളിസി രൂപ കൽപന ചെയ്യുന്നതിനാണു നീലിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്
പ്രധാന റഗുലറ്ററി സ്ഥാനങ്ങൾ വഹിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജനാണ് നീൽ ചാറ്റർജി. ഫെഡറൽ കമ്മ്യൂണിക്കേഷൻ ചെയർമാനായി നിയമിതനായ അജിത പൈയാണ് ആദ്യ ഇന്ത്യൻ വംശജൻ.സെനറ്റ് മെജോറട്ടി ലീഡർ മിച്ച് മെക്കോണൽ അഡ് വൈസറായിരുന്ന നീൽ ചാറ്റർജി.
സെന്റ് ലോറൻസ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും യൂണിവേഴ്സിറ്റി ഓഫ് സിൻസിയാറ്റിൽ നിന്നും ലൊ ബിരുദവും നേടിയിട്ടുള്ള ചാറ്റർജി കെന്റുക്കിയിലാണു ജനിച്ചു വളർന്നത്. ഭാര്യയും രണ്ടു ആൺ മക്കളും ഒരു മകളും ഉൾപ്പെടുന്നതാണ് കുടുംബം