പെൻസിൽവാനിയ: പെൻസിൽവാനിയ ന്യൂ ടൊൺ സ്‌ക്ക്വയർ ഹൈസ്‌ക്കൂളിലെഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥി ടർബൻ ധരിച്ചതിന്റെ പേരിൽസോക്കർ ടീമിൽ കളിക്കുന്നത് സ്‌കൂൾ അധികൃതർ വിലക്കി.വിദ്യാർത്ഥിയുടെ പേർ വെളിപ്പെടുത്താൻ അധികൃതർ തയ്യാറായില്ല.

ഹൈയ്ക്കൂൾ നിയമമനുസരിച്ച് മതപരമായ ചിഹ്നങ്ങൾ ധരിച്ച് കളിക്കുന്നത്നിയമ വിരുദ്ധമായതിനാലാണ് ടീമിൽ നിന്നും പുറത്താക്കിയതെന്ന് അത്ലറ്റിക്അസ്സോസിയേഷൻ അറിയിച്ചു. സ്‌കൂൾ സോക്കർ കോച്ച് ടർബൻ ധരിച്ച്കളിക്കുന്നത് വിദ്യാർത്ഥിയുടെ അവകാശമാണെന്ന് വാദിച്ചിട്ടും അധികൃതർനിഷേധിക്കുകയായിരുന്നു.

ഈ തീരുമാനം മതത്തിനെതിരായതോ, വിവേചനമോ അല്ലെന്ന് സ്‌കൂൾ ഡിസ്ട്രിക്റ്റ്അറ്റോർണി മാർക്ക് സെർനി വ്യക്തമാക്കി. സ്‌കൂൾ അധികൃതരുടെതീരുമാനത്തിനെതിരെ വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്. പലസംസ്ഥാനങ്ങളിലും, വലിയ സിറ്റികളിലും പൊലീസ് ഡിപ്പാർട്ട്മെന്റിൽപോലൂം ഡ്യൂട്ടി സമയത്ത് ടർബൻ ധരിക്കാൻ അനുമതിനൽകിയിട്ടുണ്ടെന്നും, സോക്കർ ടീമിലെ അംഗത്തിന് ഈ അവകാശംനിഷേധിക്കുന്നത് അംഗീകരിക്കാ നാവില്ലെന്നുമാണ് പൊതുവിലുള്ള അഭിപ്രായം.