വാഷിങ്ടൺ: ഇന്ത്യൻ അമേരിക്കൻ വംശജൻ കാർലോസ് കൊറിയൈ യുണൈറ്റഡ്‌സ്റ്റേറ്റ്സ് സോക്കർ ഫെഡറേഷൻ പ്രസിഡന്റായി നിയമിച്ചു.മുപ്പത്തിരണ്ടാത്തെ പ്രസിഡന്റാണ് കാർലോസ്.ബോംബെയിൽ ജനിച്ചു വളർന്ന അറുപത്തിരണ്ടുക്കാരനായ കാർലോസ് 1971 ൽ1ാം വയസ്സിലാണ് വിധവയായ മാതാവിനോടൊപ്പം അമേരിക്കയിൽ എത്തിയത്. പത്തുവർഷത്തിനുശേഷമാണ് കാർലോസിന് അമേരിക്കൻ പൗരത്വം ലഭിച്ചത്.സോക്കർ ജ്വരം തന്റെ രക്തത്തിന്റെ ഭാഗമാണെന്നാണ് കാർലോസ് പറയുന്നതുഹാർവാർഡിൽ നിന്നും ബിസിനസ്സ് ബിരുദം നേടി.

കഴിഞ്ഞ രണ്ടു വർഷം ഫെഡറേഷന്റ് വൈസ് പ്രസിഡന്റായിരുന്നു.2006 മുതൽ ഫെഡറേഷന്റെ പ്രസിഡന്റും ഇന്ത്യൻ വംശജനുമായിരുന്ന സുനിൽഗുലാത്തി വീണ്ടും തിരഞ്ഞെടുപ്പിന് ഇല്ലാ എന്ന് പ്രഖ്യാപിച്ചതിനെതുടർന്നാണ് കാർലോസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

2018 ലെ റഷ്യൻ വേൾഡ് കപ്പിൽ അമേരിക്ക പരാജയപ്പെട്ടത്. സുനിലിന്റെപിൻവാങ്ങലിനു കാരണമായി ചൂണ്ടികാണിക്കപ്പെടുന്നു.1998 ൽ ആദ്യമായി ഫെഡറഷേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്നതിരഞ്ഞെടുപ്പിൽ വിജയിയായിരുന്നു കാർലോസ്.നാലു വർഷത്തേക്കാണ് യു.എസ്. സോക്കർ ഫെഡറേഷന്റെ തലപ്പത്തേക്ക്കാർലോസ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്