കാൻസാസ്: ഇന്ത്യൻ അമേരിക്കൻ സൈക്യാട്രിസ്റ്റിനെ ഈസ്റ്റ് വിചിറ്റായിലുള്ള ക്ലിനിക്കിന്റെ പുറകു വശത്തുള്ള വഴിയിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഡോ. അച്ചുത റെഡ്ഡിയാണ് (57) സെപ്റ്റംബർ 13 ന് മറ്റൊരു ഇന്ത്യാക്കാരനായ ഉമർ റിഷിദിന്റെ കുത്തേറ്റു മരിച്ചത്. ഡോക്ടറുടെ ശരീരത്തിൽ നിരവധി കുത്തേറ്റിരുന്നതായി പൊലീസ് അറിയിച്ചു.വിചിറ്റ കൺട്രി ക്ലബിലെ സെക്യൂരിറ്റി ഗാർഡാണ് പൊലീസിനെ വിളിച്ചു വിവരം അറിയിച്ചത്. പുറത്തു പാർക്കു ചെയ്തിരിക്കുന്ന കാറിൽ പ്രതിയെന്നു സംശയിക്കുന്ന ഉമർ രക്തത്തിൽ കുളിച്ച നിലയിൽ കാണപ്പെട്ട വിവരവും ഗാർഡ് പൊലീസിനെ അറിയിച്ചു.

പതിനഞ്ചു മിനിറ്റിനകം എത്തിചേർന്ന പൊലീസ് ഉമറിനെ കസ്റ്റഡിയിലെടുത്തു. ഉമർ മരിച്ച ഡോക്ടറുടെ രോഗിയായിരുന്നുവെന്ന് പറയപ്പെടുന്നു.യോഗയിൽ വളരെ വിദഗ്ദ്ധനായിരുന്നു ഡോക്ടർ. ക്ലിനിക്കിനു പുറകിൽ വെച്ചു ഡോക്ടറെ മർദ്ദിക്കുകയും, പിന്നീട് പലവട്ടം കുത്തുകയും ചെയ്തതിനുശേഷം കൺട്രി ക്ലബിന്റെ മുമ്പിൽ പാർക്ക് ചെയ്തിരുന്ന കാറിൽ കയറി ഇരുന്ന പ്രതിയെ മറ്റൊരു അനിഷ്ഠ സംഭവങ്ങളും ഇല്ലാതെയാണ് പൊലീസിന് കീഴടങ്ങിയത്.

കൻസബ് കൗണ്ടി ജയിലിൽ പാർപ്പിച്ചിരിക്കുന്ന ഉമറിന് ഒരു മില്യൺ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. സെപ്റ്റംബർ 15ന് ഇയാളെ കോടതിയിൽ ഹാജരാക്കും. കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്താണെന്ന് പൊലീസ് അന്വേഷിക്കുകയാണ്. തെലുങ്കാന ഒസ്മാനിയ മെഡിക്കൽ കോളേജിൽ നിന്നുമാണ് ഡോക്ടർ ബിരുദമെടുത്തത്