വാഷിങ്ടൺ: ഇന്ത്യൻ- അമേരിക്കൻ ഡോക്ടർമാരുടെ ഉന്നതതല സമിതി യോഗംചേർന്ന് അമേരിക്കയിൽ ഇന്ത്യൻ വംശജർക്കെതിരെ വർദ്ധിച്ചു വരുന്നവംശീയാക്രമണങ്ങൾ ക്കെതിരെ എത്തിച്ചേരാൻ തീരുമാനിച്ചു.

മെയ് 3 ന് യു എസ് തലസ്ഥാനത്ത അമേരിക്കൻ കോൺഗ്രസ് അംഗങ്ങളായ പ്രമീളാജയ്പാൽ, രാജാ കൃഷ്ണമൂർത്തി എന്നിവരെ അഭിനന്ദിക്കുന്നതിന് വിളിച്ച്‌ചേർത്ത് വാർഷിക യോഗത്തിൽ വച്ചാണ് ഡോക്ടർമാർ തങ്ങളുടെ പിന്തുണഇവരെ അറിയിച്ചത്.അമേരിക്കൻ അസ്സോസ്സിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ്ഒറിജിൻ (AAPI) സംഘടനയിൽപെട്ട നിരവധി ഡോക്ടർമാർ വിവിധസംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നതിനാൽ അവരുടെ ക്രിയാത്മക സഹകരണം ഉണ്ടായിരിക്കുമെന്ന് എ എ പി ഐ ലജിസ്ലേറ്റീവ് അഫയേഴ്‌സ് ചെയർമാൻ ഡോസമ്പത്ത് ഷിവാഗി കോൺഗ്രസ് അംഗങ്ങൾക്ക് ഉറപ്പ് നൽകി.

ഇന്ത്യൻ അമേരിക്കൻ സമൂഹം ഇമ്മിഗ്രേഷൻ വിഷയത്തിൽഇന്നഭിമുഖീ കരിക്കുന്ന പ്രധാന കാരണങ്ങൾ കണ്ടെത്തി പരിഹാരംഉണ്ടാക്കന്നതിന് ട്രമ്പ് ഭരണത്തിൽ സമ്മർദ്ദം ചെലുത്തുമെന്ന് പ്രമീളജയ്പാൽ പറഞ്ഞു. ഇന്തയൻ വംശജരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള
നടപടികൾ ശക്തമാക്കുന്നതിനും ശ്രമിക്കുമെന്ന് പ്രമീള കൂട്ടിച്ചേർത്തു36 വർഷമായി അമേരിക്കയിൽ കഴിയുന്ന തനിക്കും നിരവധി കയ്‌പേറിയഅനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പ്രമീള പറഞ്ഞു.

എ എ പി ഐ പ്രസിഡന്റ് അജയ് ലോധ കോൺഗ്രസ് അംഗങ്ങളുടെ സേവനത്തെഅ ഭിനന്ദിക്കുകയും സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു.