കാലിഫോർണിയ: യുണൈറ്റഡ് നാഷൺസ് അസ്സോസിയേഷൻ ഓഫാ സാന്റാ ബാർബറ ആൻഡ്‌ ്രൈട കൗണ്ടീസ് 2018 സാന്റാ ബാർബര പീസ്‌ ്രൈപസിന് സാമൂഹ്യ പ്രവർത്തകയായ ദീപാ വില്ലിംഹാം അർഹയായി. സെപ്റ്റംബർ 21ന് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ അവാർഡ് വിതരണം നടന്നു.

പേസ്(ജഅഇഋ) യൂണിവേഴ്സൽ(പ്രൊമിസ് ഓഫ് അഷ്വറൻസ് ചിൽഡ്രൻ എവരിവേർ) എന്ന സംഘടനയുടെ സ്ഥാപകയും ചെയർപേഴ്സനുമാണ് ദീപാ.ദാരിദ്രത്തിനും, അനീതിക്കും, മനുഷ്യക്കടത്തിനുമെതിരെ പ്രവർത്തിക്കുന്ന സംഘടനയാണ് പേസ്.

കൽക്കട്ടയിൽ ജനിച്ചു മദർ തെരെസ്സേയുടെ കീഴിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷമാണ് അമേരിക്കയിൽ എത്തിയത്.അമേരിക്കയിൽ ഉന്നത വിദ്യാഭ്യാസവും, ഹെൽത്ത് കെയർ മാനേജ് മെന്റിൽ ഉയർന്ന ഉദ്യോഗവും വഹിക്കുന്ന ഇവർ 2010 11 ൽ റോട്ടറി ഡ്സ്ട്രിക്റ്റ് 5240 ന്റെ ഡിസ്ട്രിക്റ്റ് ഗവർണറായിരുന്നു.

2014 ൽ വൈറ്റ് ഹൗസിൽ വിളിച്ച് ആദരിച്ച ഇവർക്ക് 2015 ലെ ഗ്ലോബൽ എമേസിങ് ഇന്ത്യൻ അവാർഡ് ലഭിച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടേതായിരുന്നു അവാർഡ്.യുദ്ധം ഇല്ലാതിരിക്കുന്നതല്ല സമാധാനത്തിന്റെ വ്യഖ്യാനമെന്നും, മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ മനസമാധാനം കണ്ടെത്തുകയാണ് ശരിയായ വ്യാഖ്യാനമെന്നും ദീപ പറയുന്നു.

സ്ത്രീകളെ സാമൂഹ്യ ചൂഷണത്തിനെതിരെ ബോധവൽക്കരിക്കുക, വയോജന വിദ്യാഭ്യാസം നൽകുക എന്ന പ്രവർത്തനങ്ങളിലാണ് നോൺ പ്രൊഫിറ്റ് സംഘടനയുടെ അധ്യക്ഷയായ ദീപാ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.