- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
സിഗരറ്റ് മോഷ്ടാവിന് കോടതി നൽകിയ ശിക്ഷ 20 വർഷം
ഫ്ളോറിഡ: കൺവീനിയൻസ് സ്റ്റോറിൽ നിന്നും 600 ഡോളർ വിലമതിക്കുന്ന സിഗരറ്റ് മോഷ്ടിച്ചതിനു ഫ്ളോറിഡയിൽ നിന്നുള്ള റോബർട്ട് സ്വീൽമാനെ (48) ഇരുപതു വർഷത്തേക്കു ജയിലിലടക്കുന്നതിനു എസ് കാംമ്പിയ കൗണ്ടി ജഡ്ജി ഉത്തരവിട്ടു. റോബർട്ട് സ്പിൽമാൻ കുറ്റക്കാരനാണെന്നു കൗണ്ടി ജൂറി കണ്ടെത്തിയിരുന്നു. കവർച്ചക്കും, മോഷണത്തിനും റോബർട്ട് സ്പിൽമാൻ കുറ്റക്കാരനാണെന്ന് ഓഗസ്റ്റ് മാസം കൗണ്ടി ജൂറി കണ്ടെത്തിയിരുന്നു.ഡിസംബറിലാണു മോഷണം നടത്തിയത്. സർക്കിൾ കൈയിലുള്ള കൺവീനിയൻസ് സ്റ്റോറിലെ സ്റ്റോക്ക് റൂമിൽ നിന്നുമാണു സിഗരറ്റ് മോഷിട്ച്ചത്. സ്റ്റോറിനു സമീപം സിഗററ്റോടുകൂടി ഇയാളെ കണ്ടെത്തിയിരുന്നുവെന്നു സ്റ്റേറ്റ് അറ്റോർണി ഓഫിസ് അറിയിച്ചു. സിഗററ്റ് കേസ്സിൽ പിടികൂടുന്നതിന് മുമ്പ് ഇയാളുടെ പേരിൽ 14 ഫെലൊണികളും, 31 മിസ്ഡിമിനറും ഉണ്ടായിരുന്നതാണ് ദീർഘകാല തടവ് ശിക്ഷ വിധിക്കുന്നതിന് കാരണമായി കോടതി ചൂണ്ടിക്കാട്ടിയത്. ഇത്തരമൊരു പെറ്റി കേസ്സിൽ 20 വർഷത്തെ ശിക്ഷ വിധിച്ചതിനെതിരെ ശക്തമായ പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.ഇതൊരു അസാധാരണ
ഫ്ളോറിഡ: കൺവീനിയൻസ് സ്റ്റോറിൽ നിന്നും 600 ഡോളർ വിലമതിക്കുന്ന സിഗരറ്റ് മോഷ്ടിച്ചതിനു ഫ്ളോറിഡയിൽ നിന്നുള്ള റോബർട്ട് സ്വീൽമാനെ (48) ഇരുപതു വർഷത്തേക്കു ജയിലിലടക്കുന്നതിനു എസ് കാംമ്പിയ കൗണ്ടി ജഡ്ജി ഉത്തരവിട്ടു. റോബർട്ട് സ്പിൽമാൻ കുറ്റക്കാരനാണെന്നു കൗണ്ടി ജൂറി കണ്ടെത്തിയിരുന്നു.
കവർച്ചക്കും, മോഷണത്തിനും റോബർട്ട് സ്പിൽമാൻ കുറ്റക്കാരനാണെന്ന് ഓഗസ്റ്റ് മാസം കൗണ്ടി ജൂറി കണ്ടെത്തിയിരുന്നു.ഡിസംബറിലാണു മോഷണം നടത്തിയത്. സർക്കിൾ കൈയിലുള്ള കൺവീനിയൻസ് സ്റ്റോറിലെ സ്റ്റോക്ക് റൂമിൽ നിന്നുമാണു സിഗരറ്റ് മോഷിട്ച്ചത്. സ്റ്റോറിനു സമീപം സിഗററ്റോടുകൂടി ഇയാളെ കണ്ടെത്തിയിരുന്നുവെന്നു സ്റ്റേറ്റ് അറ്റോർണി ഓഫിസ് അറിയിച്ചു.
സിഗററ്റ് കേസ്സിൽ പിടികൂടുന്നതിന് മുമ്പ് ഇയാളുടെ പേരിൽ 14 ഫെലൊണികളും, 31 മിസ്ഡിമിനറും ഉണ്ടായിരുന്നതാണ് ദീർഘകാല തടവ് ശിക്ഷ വിധിക്കുന്നതിന് കാരണമായി കോടതി ചൂണ്ടിക്കാട്ടിയത്.
ഇത്തരമൊരു പെറ്റി കേസ്സിൽ 20 വർഷത്തെ ശിക്ഷ വിധിച്ചതിനെതിരെ ശക്തമായ പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.ഇതൊരു അസാധാരണ ഉത്തരവാണെന്നും വളരെ ക്രൂരമായെന്നും നിരവധി പേരാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.