ഹൂസ്റ്റൺ: ഹാർവി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്തമഴയിലും,വെള്ളപൊക്കത്തിലും, ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനും, ജീവൻരക്ഷാ ഔഷധങ്ങൾ എത്തിക്കുന്നതിനും ഒർലാന്റോയിലുള്ള സൗത്ത് സൈഡ്ഗ്രൂപ്പ് രംഗത്ത്.

കമ്പനിയുടെ സ്ഥാപകനും, സിഇഒ.യുമായ ഇന്ത്യൻ അമേരിക്കൻ ഹരീഷാണ്ടെക്‌സസ് ചിൽഡ്രൻസ് ആശുപത്രിയിലേക്ക് 49,000 ഡോളർ വിലമതിക്കുന്നഅപൂർവ്വ രോഗങ്ങൾക്കുള്ള ഔഷധം ഫ്‌ളോറിഡായിൽ നിന്നും കയറ്റി അയച്ചത്.

കമ്പനിയുടെ ഒരു ജീവനക്കാരെ ഈ ദൗത്യത്തിന് വേണ്ടി പ്രത്യേകം നിയോഗിക്കുകയും ചെയ്തു.അമേരിക്ക കഴിഞ്ഞ 13 വർഷത്തിനുള്ളിൽ ദർശിച്ചിട്ടില്ലാത്ത ഏറ്റവുംഭയാനകമായ പ്രകൃതിദുരന്തമാണ് ഹൂസ്റ്റണിലേതെന്ന് ഹരീഷ് പറഞ്ഞു.

ഹൂസ്റ്റണിലും പരിസരങ്ങളിലുമുള്ള മലയാളി സമൂഹവുംരക്ഷാപ്രവർത്തനങ്ങളിലും, ശുചീകരണ പ്രവർത്തനങ്ങളിലും സജ്ജീവമായിനേതൃത്വം നൽകുന്നു. ഹൂസ്റ്റണിലെ ദുരിതം അനുഭവിക്കുന്നവർക്ക് ഏറ്റവുംആവശ്യം പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും, ശുചീകരണത്തിനും ആവശ്യമായസന്നദ്ധ സേവകരെയാണ്. ഫെഡറൽ ഗവൺമെന്റിന്റെ ഭാഗത്തു നിന്നും ആവശ്യമായധനസഹായവും ലഭ്യമാണ്. ഹാർവിയുടെ പേരിൽ ചില സംഘടനകൾ പണപിരിവ്‌നടത്തുന്നതിനെതിരെ പലരും നിശബ്ദ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.