ചിക്കാഗൊ: തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ആവശ്യമായ തുക കണ്ടെത്താനാകാത്തതിനെ തുടർന്ന് ചിക്കാഗൊ ഗവർണർ സ്ഥാനത്തിലേക്കുള്ള മത്സരത്തിൽ നിന്നുംഇന്ത്യൻ വംശജനായ അമയ പവാർ (37) പിന്മാറി.2011 ൽ ചിക്കാഗൊ 47 ൂപവാർഡിൽ നിന്നും സിറ്റി കൗൺസിലിലേക്ക് ഏഷ്യൻ അമേരിക്കൻകമ്മയൂണിറ്റിയെ പ്രതിനിധീകരിച്ച് ആദ്യമായി മുപ്പതാം വയസ്സിലാണ് അമയപവാർ തിരഞ്ഞെടുക്കപ്പെട്ടത്.

2015 ൽ 82% വോട്ടോടെ രണ്ടാം തവണയും പവാർ തിരഞ്ഞെടുക്കപ്പെട്ടു.ഈവർഷം അമയ ചിക്കാഗൊ ഗവർണർ സ്ഥാനത്തേക്ക് ജനുവരിയിൽഡമോക്രാറ്റിക്ക് സ്ഥാനോത്ഥിത്വം പ്രഖ്യാപിച്ചത്. 2018 ൽറിപ്പബ്ലിക്കൻ ഗവർണർ ബ്രൂസ് റോണർക്കെതിരെ മത്സരിക്കുന്നതിനുള്ള ഡമോക്രറ്റിക് സ്ഥാനാർത്ഥികളിൽ ഒരാളായിരുന്നു അമയ.

തിരഞ്ഞെടുപ്പ് കമ്മിറ്റിയിലെ മെമ്പേഴ്‌സിന് അംഗങ്ങൾക്ക്നൽകുവാനാവ ശ്യമായ തുക പോലും ലഭിച്ചില്ല, എന്ന് മാത്രമല്ല വ്യക്തി പരമായകട സാധ്യത വർദ്ധിപ്പിച്ചതുമാണ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻപ്രേരിപ്പിച്ചചെന്ന് പറയുന്നതിൽ ലജ്ജയില്ല എന്നാണ് പിന്മാറൽ
പ്രഖ്യാപനത്തിൽ അമയ പറയുന്നത്.

1970 ലാണ് അമയായുടെ മാതാപിതാക്കൾ ഇന്ത്യയിലെത്തിയത്. യൂണിവേഴ്‌സിറ്റിഓഫ് ഷിക്കാഗോയിൽ നിന്നും മൂന്ന് ബിരിദാനന്തര ബിരുദം നേടിയിട്ടുള്ള അമയഷിക്കാഗോ ഡെമോക്രാറ്റിക്ക് പാർട്ടിയിലെ യുവജനങ്ങൾക്കിടയിലെ ശക്തനായനേതാവായിരുന്നു.